Food
-
ബദാം ഒരു ചെറിയ നട്ട് അല്ല; ബദാമിന്റെ ഗുണങ്ങള്‍ അറിയാം…
നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് വലിയൊരു പരിധി വരെ നമ്മളെ നിര്‍ണയിക്കുന്നത്. ശാരീരികാരോഗ്യത്തില്‍ മാത്രമല്ല, മാനസികാരോഗ്യത്തിലും ഡയറ്റിന്‍റെ പങ്ക് അത്രയും വലുതാണ്. അതുകൊണ്ട് തന്നെ ഡയറ്റിലെ പോരായ്മകള്‍ വലിയ രീതിയില്‍ നമ്മെ ബാധിച്ചേക്കാം. സമഗ്രമായ, അല്ലെങ്കില്‍ ‘ബാലന്‍സ്ഡ്’ ആയ ഡയറ്റാണ് മറ്റ് ഡയറ്റുകള്‍ പാലിക്കുന്നില്ലെങ്കില്‍ നാം പിന്തുടരേണ്ടത്. പച്ചക്കറികള്‍, പഴങ്ങള്‍, നട്ട്സ്, സീഡ്സ്, ഇറച്ചി-മീന്‍- മുട്ട, പാല്‍ എന്നിങ്ങനെ അവശ്യം കഴിക്കേണ്ടുന്ന ഭക്ഷണങ്ങളുണ്ട്. നമുക്ക് അടിസ്ഥാനപരമായി ആവശ്യമായിട്ടുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനാണ് ഇവയെല്ലാം കൃത്യമായി ഡയറ്റിലുള്‍പ്പെടുത്തുന്നത്. ഇക്കൂട്ടത്തില്‍ വളരെയേറെ പ്രാധാന്യമാണ് നട്ട്സിനുള്ളത്. അതില്‍ തന്നെ വലിയ രീതിയില്‍ നമുക്ക് ഗുണകരമാകുന്ന നട്ട് ആണ് ബദാം. മിതമായ അളവില്‍ പതിവായി ബദാം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് ബദാമിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവരുടെ ഡയറ്റില്‍ ബദാമിന് വലിയ സ്ഥാനമുണ്ട്. രണ്ട് ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് ബദാം. കാര്‍ബോഹൈഡ്രേറ്റിന്‍റെ…
Read More » -
പലഹാരങ്ങളില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് എന്തിനാണ് ? വെറുമൊരു രുചിക്ക് വേണ്ടിയാണോ ?
നമ്മുടെ പ്രിയപ്പെട്ട പലഹാരങ്ങളുടെ പട്ടികയെടുത്ത് നോക്കിയാല്‍ അത് മധുരപലഹാരങ്ങളാണെങ്കില്‍ മിക്കവയിലും ചേരുവയായി വരുന്ന ഒന്നാണ് ഉണക്കമുന്തിരി , അല്ലേ? എന്തുകൊണ്ടാണ് ഇത്തരത്തില്‍ പലഹാരങ്ങളിലെല്ലാം ഉണക്കമുന്തിരി ചേര്‍ക്കുന്നതെന്ന് അറിയാമോ? വെറും ഒരു രുചിക്ക് വേണ്ടിയാണെന്ന് ചിന്തിക്കുന്നവരായിരിക്കും അധികപേരും. സത്യത്തില്‍ ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്. എന്നാല്‍ മിതമായ അളവിലേ ഇത് കഴിക്കാനും പാടുള്ളതുള്ളൂ. അതുകൊണ്ടാണ് ഇത് പരമ്പരാഗതമായി തന്നെ മിതമായ അളവില്‍ പലഹാരങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത്. ഇനി, ഉണക്കമുന്തിരിക്ക് എന്ത് ആരോഗ്യഗുണങ്ങള്‍ എന്ന് ചിന്തിക്കല്ലേ. പല ഗുണങ്ങളും ഇതിനുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില പ്രയോജനങ്ങള്‍ കൂടി ഇപ്പോള്‍ പങ്കുവയ്ക്കാം. ഒന്ന് നമ്മുടെ രോഗ പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഉണക്കമുന്തിരി സഹായിക്കും. വൈറ്റമിന്‍-സി, ബി എന്നിവ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ ഇവ പ്രതിരോധവ്യവസ്ഥയ്ക്ക് ഗുണകരമായി വരുന്നു. പലവിധത്തിലുള്ള അണുബാധകളെയും ചെറുക്കാൻ ഇതോടെ സാധ്യമാകുന്നു. രണ്ട് ഇന്ന് ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് ഉണക്കമുന്തിരി. കാരണം ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാണ്. ഉണക്കമുന്തിരയിലടങ്ങിയിരിക്കുന്ന മെലട്ടോണിന്‍ എന്ന…
Read More » -
മത്തി ഒളിവില്‍; കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്; സ്വാധീനം വര്‍ധിപ്പിച്ച് ചെമ്മീനും കൂന്തലും കിളിമീനും
കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ(സി.എം.എഫ്.ആര്‍.ഐ) പഠനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായതായാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണു കുറഞ്ഞത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 ല്‍ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. 2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം ”മറ്റിനം ചാളകള്‍” എന്നു വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ്…
Read More » -
ചക്ക പഴയ ചക്കയല്ല; മിഠായി മുതൽ ബിരിയാണി വരെ… പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്ക…
ചക്ക പഴയ ചക്കയല്ല, പഴം പൊരി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വിഭവങ്ങളില്‍ വരെ ചക്ക സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചക്ക പായസം, ചക്ക ഐസ്‌ക്രീം, ചക്ക ബിരിയാണി ഇങ്ങനെ നീളുന്നു ചക്കയുടെ കുതിപ്പ്. കേരളത്തിന്റെ ഔദ്യേഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വെറുതെ കളയുന്ന ചക്കയുടെ അളവിന് കുറവ് ഒന്നുമില്ല. ഇങ്ങനെ കളയുന്ന ചക്കയ്ക്കും ഒരു ദിനമുണ്ട്. ജൂണ്‍ 4, ലോക ചക്ക ദിനം. കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടിന്റെയും ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ഔദ്യോഗിക ഫലമാണ് ചക്ക. 2016 ജൂലൈ നാല് മുതലാണ് ചക്ക ദിനമായി ആചരിച്ചു തുടങ്ങിയത്. ചക്കയെ വെറുതെ വര്‍ണിച്ചിട്ട് കാര്യമില്ല. അതിന്റെ രുചിയും ഗുണങ്ങളും പറഞ്ഞാലും തീരില്ല. കുറച്ച് ചക്ക വിശേഷങ്ങള്‍ പരിചയപ്പെടാം. പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്കയ്ക്ക് സാധിക്കുമെന്ന് വിദേശ പഠനങ്ങള്‍ വരെ തെളിയിച്ചു കഴിഞ്ഞു. കൂടാതെ കയറ്റുമതി ചെയ്യുന്ന ചക്കകള്‍ക്ക് കേരളത്തിന് പുറത്ത് മികച്ച വിലയാണ് ലഭിക്കുന്നത്. ചെമ്പരത്തി വരിക്ക, തേന്‍…
Read More » -
അടുക്കളയില്‍ നികു’തീീീ…’ പനീര്‍, ഇറച്ചി, തൈര്, പപ്പടം… 18 മുതല്‍ വിലകൂടും
ന്യൂഡല്‍ഹി: ബ്രാന്‍ഡഡ് അല്ലാത്തതും പായ്ക്കറ്റിലാക്കിയതുമായ തൈര്, പനീര്‍, ഇറച്ചി, പപ്പടം തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കു ജൂലൈ 18 മുതല്‍ വില കൂടും. നികുതിയില്ലാതിരുന്ന നിരവധി പ്രാദേശിക പാല്‍/കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കൊപ്പം അഞ്ചു ശതമാനം നികുതി ചുമത്താനുള്ള ശിപാര്‍ശ ജി.എസ്.ടി. കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ഇത്. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണു ശിപാര്‍ശ നല്‍കിയത്.പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ച പനീര്‍, ലസ്സി, മോര്, തൈര്, ഗോതമ്പുപൊടി, മറ്റു ധാന്യങ്ങള്‍, മലര്‍, തേന്‍, പപ്പടം, ധാന്യപ്പൊടികള്‍, ഫ്രീസ് ചെയ്തതല്ലാത്ത മീനും ഇറച്ചിയും, ശര്‍ക്കര തുടങ്ങിയവയ്ക്കാണു വില കൂടുന്നത്. ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്കും ദിവസം 5000 രൂപയില്‍ കൂടുതല്‍ നല്‍കേണ്ട ആശുപത്രി മുറികള്‍ക്കും 12 ശതമാനം ജി.എസ്.ടി. ചുമത്തും. ചില അടുക്കള ഉപകരണങ്ങളും 18 ശതമാനമായി ജി.എസ്.ടി. വര്‍ധനയുണ്ടാകുന്ന ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്. ചണ്ഡീഗഡില്‍ ജൂണ്‍ 28, 29 തിയതികളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47-ാമത് ജിഎസ്ടി…
Read More » -
എത്ര പരിശോധന നടത്തിയിട്ടും കാര്യമില്ല, ചിലര്‍ മാറാന്‍ തയാറല്ല; ചിലര്‍ ഒന്നും പഠിക്കില്ല… പഴകിയ ഷവര്‍മയും ചീഞ്ഞ മാംസ വിഭവങ്ങളും വീണ്ടും പിടിച്ചെടുത്തു
അമ്പലപ്പുഴ: ഭക്ഷ്യവിഷബാധ മൂലം ജീവനുകള്‍ പൊലിഞ്ഞിട്ടും തിരുത്താന്‍ തയാറല്ലാതെ ചില ലാഭക്കൊതിയന്മാര്‍ കച്ചവടത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ അറിയാതെ ചെന്നു കുഴിയില്‍ച്ചാടുന്ന ജനത്തിന്‍െ്‌റ വിധി തുടരുന്നു. ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തത് ഭഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങള്‍. മൂന്ന് ഹോട്ടലുകളില്‍ നിന്നും പഴകിയതും ഫ്രീസറില്‍ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ഷവര്‍മ, ബീഫ്, ചില്ലിചിക്കന്‍, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുറവന്‍തോട് മുതല്‍ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും തിരുത്താന്‍ ചിലര്‍ തയാറാകുന്നില്ലെന്നാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ വ്യക്തമാക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ദിവസങ്ങളോളം പാകം ചെയ്തതും അല്ലാത്തതുമായ മാംസം ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കുകയും വിശ്വസിച്ച് ചെല്ലുന്ന ജനത്തിന് നല്‍കുകയും…
Read More » -
പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ മൂന്ന് എളുപ്പ വഴികൾ
ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ മഞ്ഞ നിറം. മഞ്ഞ നിറത്തിലുള്ള പല്ലുകൾ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളിൽ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. വീട്ടിലെ തന്നെ ചില പൊടിക്കെെകളിലൂടെ പല്ലിലെ മഞ്ഞ നിറം എളുപ്പം അകറ്റാം… അതിലൊന്നാണ് ആപ്പിൾ സിഡാർ വിനഗർ. മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 200 മില്ലി വെള്ളത്തിൽ കലർത്തി മൗത്ത് വാഷ് ഉണ്ടാക്കാം. 30 സെക്കൻഡ് ഈ മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക. മറ്റൊന്നാണ് നാരങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ ചില പഴങ്ങളുടെ തൊലി (Fruit peels). വിറ്റാമിൻ സിയും ഡി-ലിമോണീൻ എന്നിവ സംയുക്തമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ പല്ലുകൾ സ്വാഭാവികമായും…
Read More » -
മലിനജലത്തില്‍ നിന്ന് ബിയര്‍; വിവാദമായി പുതിയ പദ്ധതി
പല പ്രദേശങ്ങളിലും വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മലിനജലം വലിയ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് മലിനജലം വലിയ തലവേദനയാകാറ്. എന്നാല്‍ ഇതേ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളസംഗതി തന്നെയാണിത്. ഇതേ പ്രശ്നമാണിപ്പോള്‍ സിംഗപ്പൂരിലെ പുതിയൊരു പദ്ധതി നേരിടുന്നത്. മലിനജലം ശുദ്ധീകരിച്ച് അതുപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ തന്നെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. സിംഗപ്പൂര്‍ വാട്ടര്‍ ഏജന്‍സിയായ PUB ആണ് പുതുമയാര്‍ന്ന പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും രുചികരവുമായ ബിയര്‍ ആണ് തങ്ങള്‍ ഇത്തരത്തില്‍ മലിനജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ന്യൂ ബ്ര്യൂ’ എന്നാണ് ഈ പുതിയ ബിയര്‍ ബ്രാന്‍ഡിന്‍റെ പേര്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ PUB തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മലിനജലം എത്ര ശുദ്ധീകരിച്ചാലും അത് കുടിക്കാൻ യോഗ്യമാകുമോ എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്. You should…
Read More » -
പഴങ്ങളും നട്സും പ്രമേഹരോഗികള്‍ക്കു കഴിക്കാമോ… മറക്കരുത് പ്രമേഹരോഗികള്‍ ഈ കാര്യങ്ങൾ
സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. ഒപ്പം നട്സുകളും. വിവിധ തരം പഴങ്ങളും നട്സും കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. എന്നാല്‍ അത്രയ്ക്ക് ഭയക്കേണ്ട ഒന്നല്ല പഴങ്ങളും നട്സും. നേരവും കാലവും നോക്കി കഴിച്ചാല്‍ പ്രമേഹത്തില്‍ ഇത് സ്വാധീനം ചെലുത്തില്ലെന്ന് ഡയറ്റീഷന്മാര്‍ ഉറപ്പ് നൽകുന്നു. പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്‍റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്‍റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്‍റെ സമ്പന്ന സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോൾ ചില കാര്യങ്ങളില്‍ കരുതല്‍ വേണമെന്ന് നോയിഡ ഏഷ്യന്‍…
Read More » -
മൂത്രത്തില്‍നിന്നും നിര്‍മിച്ച ബിയര്‍ വിപണിയില്‍, ഗംഭീര രുചിയാണെന്ന് കുടിയന്‍മാര്‍!
ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്. മൂത്രത്തില്‍നിന്നും ബിയര്‍! അതാണ് പുതിയ ട്രെന്റ്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗംഭീരമാണ് അതിന്റെ രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂത്രത്തില്‍നിന്നും ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുെമങ്കിലും സംഗതി ഒട്ടും തമാശയല്ല. ആ ആലോചനയ്ക്ക് പിന്നില്‍ അതീവഗൗരവമുള്ള ഒരു കാരണമുണ്ട്. കാലാവസ്ഥാ വ്യതിയാനം! നമുക്കറിയാം, കാലാവസ്ഥാ വ്യതിയാനം, ലോകമാകെ ദുരന്തങ്ങള്‍ വിതയ്ക്കുകയാണ്. വമ്പന്‍ പ്രളയങ്ങളും കാടു പോലും കത്തിയമരുന്ന കൊടും വേനലുമെല്ലാം ചേര്‍ന്ന്,…
Read More »