Food
-
മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍
ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവർക്കും എപ്പോഴും സാധിക്കില്ല. മൂഡ് മാറ്റങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം. അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍. ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ബ്രസീല്‍ നട്സ് – മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്സ്. ഇവ മൂഡ് മാറ്റങ്ങളെ തടയും. ചോക്‌ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്‌ലേറ്റ്. സ്‌ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും. കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
Read More » -
പൊള്ളുന്ന ചൂടിൽ ഫ്രിഡ്ജിലെ തണുത്ത വെള്ളവും പഴം ജ്യൂസുകളും ഉപേക്ഷിക്കുക, ദാഹം ശമിക്കാനം ആരോഗ്യത്തിനും ഉത്തമമായ ചില പാനിയങ്ങൾ
‘ഉഷ്‌ണം ഉഷ്‌ണേന ശാന്തി’ എന്ന പഴഞ്ചൊല്ല് അക്ഷരം പ്രതി ശരിയാണ്. ആയൂർവേദ വിദഗ്‌ധരും പറയുന്നത്. കനത്ത ചൂടിൽ നിന്ന് വന്ന ശേഷം ഉടനെ ഫ്രിഡ്ജിലെ തണുത്ത വെള്ളം എടുത്ത് മടമടാ കുടിക്കുന്നവർ സൂക്ഷിക്കുക. ഹാനികരമെന്ന് മാത്രമല്ല, തൊണ്ട- ഉദര രോഗങ്ങളും ഉറപ്പ്. ദാഹത്തിന് തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. നന്നാറി വെള്ളവും സംഭാരവുമാണെങ്കിൽ ഏറ്റവും ഉത്തമം. ഇവ വീടുകളിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ബ്രഹ്‌മി, മുത്തിൾ (അധികം ചേർക്കരുത് കയ്‌പുണ്ടാകും) മുക്കുറ്റി, ഇളം പേരയില, മല്ലി, ജീരകം, തുളസി, പുതിന എന്നിവ ചേർക്കാം. കരിക്കിൻ വെള്ളം ചൂടുകാലത്തിന്റെ അമൃതാണ്. ഇത്രയും മിനറലുകൾ വേറൊരിടത്തു നിന്നും ലഭിക്കില്ല. പഴംജ്യൂസുകൾ ദാഹം വർദ്ധിപ്പിക്കും പഞ്ചസാര ചേർത്ത് കലക്കിവച്ചിരിക്കുന്ന പഴംജ്യൂസുകൾ കഴിക്കരുത്. ദാഹം ഇരട്ടിയാകും. പഞ്ചസാരയും ഐസും നിർബന്ധമായും ഉപേക്ഷിക്കുക. വേനൽ കനക്കുമ്പോൾ ഭക്ഷണരീതിയിലൂം ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആയൂർവേദ ഡോക്‌ടർമാർ പറയുന്നത്. മിതമായ ആഹാരമായിരിക്കും ഉഷ്‌ണകാലത്ത് നന്നായിരിക്കുക. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.…
Read More » -
കാനഡയിന്‍ കോഫിയുടെ രുചി ഇനി ഇന്ത്യയിലും
ഡല്‍ഹി: കാനഡയില്‍ 1964 സ്ഥാപിതമായി പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഡല്‍ഹിയിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. എജി കഫേയുമായുള്ള ധാരണയിലാണ് ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത്. മിനിസമാര്‍ന്ന ക്രീം അടങ്ങിയ ഫ്രഞ്ച് വാനില, ക്രീം മിശ്രിതമടങ്ങിയ ശീതീകരിച്ച ഐസ്ഡ് കാപ്പ്, ഡോനട്ട് അടങ്ങിയ ടിം ബിറ്റ്സ് സ്‌നാക്ക് തുടങ്ങി കാപ്പി പ്രേമികളുടെ നിരവധി ഇഷ്ട വിഭവങ്ങള്‍ ടിം ഹാര്‍ട്ടന്‍സില്‍ ലഭ്യമാകും. സ്‌പെഷ്യാലിറ്റി കോഫി ചെയ്നുകളുടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ. കഫെ കോഫി ഡേ, സ്റ്റാര്‍ ബക്‌സ്, ബാരിസ്റ്റ തുടങ്ങി ലോക പ്രശസ്ത കോഫി ശൃംഖലകള്‍ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവതലമുറയുടെ മാറുന്ന ജീവിത ശൈലികള്‍, കൂടുതല്‍ വരുമാനം, ആഗോള അനുഭവങ്ങള്‍ രുചിക്കാനുള്ള താല്പര്യവും ഈ കോഫി ചെയ്നുകളുടെ വളര്‍ച്ച മെച്ചപ്പെടാന്‍ കാരണമായി. സ്റ്റാര്‍ ബക്‌സിന്റെ മുന്‍ സിഇഒ നവീന്‍ ഗുര്‍നാനീയാണ് ടിം ഹോര്‍ട്ടന്‍സിന്റെ ഇന്ത്യന്‍…
Read More » -
ഇന്ന് ഒരു പുതിയ വിഭവം ആയാലോ? കൂന്തൽ നിറച്ചത്!
കൂന്തല്‍ – 10, ഇടത്തരം വലുപ്പമുള്ളത് മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ – പാകത്തിന് സവാള – മൂന്ന്, അരിഞ്ഞത് പച്ചമുളക് – മൂന്ന്, അരിഞ്ഞത് തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ് കറിവേപ്പില – ഒരു തണ്ട് മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂണ്‍ കോഴിമുട്ട – ഒന്ന് മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം കൂന്തല്‍ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക. കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം. ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് വെള്ളം ചേര്‍ക്കാതെ വേവിച്ച ശേഷം അല്‍പം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക. ഇതേ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും…
Read More » -
ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ!
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്. 1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. 2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു 3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 4. വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്. 5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും 7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Read More » -
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം
ബ്രഡും ഒരു പാക്കറ്റ് നൂഡില്‍സും വീട്ടിലിരുപ്പുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1. ബ്രഡ് – ആവശ്യത്തിന് 2. നൂഡില്‍സ് – 1 ചെറിയ പാക്കറ്റ് 3. മൈദ – 1 ടീസ്പൂണ്‍ 4. സവാള – 1/2 ചെറുതാക്കി അരിഞ്ഞത് 5. തക്കാളി – 1/2 ചെറുതാക്കി അരിഞ്ഞത് 6. കാരറ്റ് – ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തയാറാക്കുന്ന വിധം ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് സവാള ചൂടാക്കി ചൂടാക്കുക. അതിനുശേഷം കാരറ്റും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു 1 1/4 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ 3/4 പാക്കറ്റ് മാഗി മസാല ചേര്‍ത്ത് തിളപ്പിക്കണം. ആ സമയത്തു ഉപ്പു ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാം. അതിലേക്കു മാഗ്ഗി പൊട്ടിച്ചു ഇട്ടു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക.…
Read More » -
ശരീരത്തിനും മനസ്സിനും ഒരേപോലെ ഉത്തമമാണ് ഈ ഭക്ഷണങ്ങൾ
ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. ആന്റിഓക്സിഡന്റുകളും ധാതുക്കളും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നേരിട്ടും പലഹാരങ്ങള്‍ക്കൊപ്പം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെയും കരളിലെയും മാലിന്യങ്ങളെ പുറന്തള്ളാനും ശര്‍ക്കര സഹായിക്കുന്നു. തേങ്ങ തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങി തേങ്ങയില്‍നിന്ന് ലഭിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗപ്രദവും ഒപ്പം പോഷകങ്ങള്‍ നിറഞ്ഞവയുമാണ്. മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയെല്ലാം തേങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുത്താറി/റാഗി പ്രോട്ടീനുപുറമെ വിറ്റാമിനുകളായ സി, ബി-കോംപ്ലക്സ്, ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് റാഗി. ചര്‍മത്തിനും തലമുടിയുടെ ആരോഗ്യത്തിനും റാഗി മിച്ചതാണ്. പ്രഭാതഭക്ഷണമായി റാഗിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. നാഡികളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടുന്നതിനും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി. നട്സ് ശരീരത്തിന് ആവശ്യമായ ഊര്‍ജം…
Read More » -
ഏലാഞ്ചി ഉണ്ടാക്കാന്‍ ഇത്രക്കും എളുപ്പമാണ്..
<span;>കോഴിക്കോടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ചായക്കടിയാണ് ഏലാഞ്ചി ഈസിയായി ഏലാഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം നെയ്യ് – ഒരു ടീസ്പൂണ്‍ ഉണക്കമുന്തിരി – നാലെണ്ണം അണ്ടിപരിപ്പ് – നാലെണ്ണം ചിരകിയ തേങ്ങ – ഒരു കപ്പ് പഞ്ചസാര – കാല്‍ കപ്പ് ഏലയ്ക്കാ – കാല്‍ ടീസ്പൂണ്‍ ഒരു പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക അതിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ചേര്‍ക്കുക അതിനുശഷം തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പ് ഓഫ് ചെയ്ത് പഞ്ചസാരയും ഏലയ്ക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. മൈദ – ഒരു കപ്പ് മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍ ഉപ്പ് – അര ടീസ്പൂണ്‍ മുട്ട – ഒന്ന് വെള്ളം – ആവശ്യത്തിന് മുകളില്‍ തന്നിരിക്കുന്ന എല്ലാ ചേരുവകളും ദോശ മാവിന്റെ കട്ടിയില്‍ മിക്‌സ് ചെയ്യുക. ഒരു തവ അടുപ്പത്തുവെച്ച് മാവു കൊണ്ട് ഓരോ ദോശകള്‍ ഉണ്ടാക്കുക. അടുപ്പില്‍നിന്ന് ഇന്ന് മാറ്റിയ ദോശയില്‍…
Read More » -
ബെല്ലി ഫാറ്റ് കുറക്കാൻ കുറച്ച് കുറുക്കു വഴികൾ
വയര്‍ കുറയ്ക്കാന്‍ നമ്മൾ എന്തൊക്കെ കാര്യങ്ങളാണല്ലേ ചെയ്യുന്നത്.! ശരീരത്തിൽ ആവശ്യമില്ലാതെ അടിഞ്ഞുകൂടിയിരിക്കുന്ന ഫാറ്റ് കുറക്കാൻ ചില നിത്യോപയോഗ വസ്തുക്കൾക്കാകും. അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഏതൊക്കെ വസ്തുക്കളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം. 1. പീനട്ട് ബട്ടർ പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം 2. ഉലുവ അടുക്കളയ്ക്കുള്ളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു സാധനമാണ് ഉലുവ. വയറ്റിലെ കൊഴുപ്പ് ഉരുകാൻ ഇത് വളരെ ഫലപ്രദമാണ്. ഇതിൽ നാരുകളും മെറ്റബോളിസവും ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അ കാരണം ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കും. ഇതോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉലുവ വെള്ളം സഹായിക്കുന്നു. 3.മട്ടർ ശരീരഭാരം കുറയ്ക്കാൻ…
Read More »