Food
-
ഇങ്ങനെ കൃഷി ചെയ്താൽ മൾബറിയിൽ നിറയേ ഫലം കായ്ക്കും
മോറേസ്യ കുടുംബത്തിൽ പെടുന്ന ചെടിയാണ് മൾബറി. ഇന്ത്യയിലുടനീളം ഇത് കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വാണിജ്യ സാധ്യത ഇല്ലാത്തതിനാൽ ആണ് കേരളത്തിൽ ഇത് വ്യാപകമായി ഇല്ലാത്തത്. എന്നാൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. നിങ്ങൾ സ്ഥല പരിമിതി ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് കണ്ടെയ്നറിൽ തന്നെ ഇത് വളർത്തിയെടുക്കാം. ഒരു കുറ്റിച്ചെടിയാണ് മൾബറി മരം. ചില ഇനം ഇനങ്ങൾ 30 അടി ഉയരത്തിൽ കൂടുതലാകുമെങ്കിലും മരം വെട്ടിമാറ്റാനും ഉയരം നിയന്ത്രിക്കാനും കഴിയും. ഏത് കാലാവസ്ഥയിലും മൾബറി വളരും എന്നത് ഒരു പ്രത്യേകത ആണ്. ചെടിയുടെ 100 ലധികം ഇനങ്ങളുണ്ടെങ്കിലും പത്തോ അതിലധികമോ ഇനങ്ങൾ മാത്രമാണ് കൃഷി ചെയ്യുന്നത്. മരത്തിന്റെ വലിപ്പവും പഴങ്ങളുടെ രുചിയും കൃഷിയനുസരിച്ച് വ്യത്യാസപ്പെടുന്നു. കായ്ക്കുന്ന എല്ലാ മൾബറി ഇനങ്ങളെയും അവയുടെ പഴങ്ങളുടെ നിറമനുസരിച്ച് മൂന്ന് തരങ്ങളായി തിരിച്ചിരിക്കുന്നു – ചുവപ്പ്, വെള്ള, കറുപ്പ്. ഇരുണ്ട മൾബറികൾ മധുരവും കൂടുതൽ സ്വാദുള്ളതുമാണെന്ന് ശ്രദ്ധിക്കുക. ഇനങ്ങൾ ധാരാളം മൾബറി ട്രീ…
Read More » -
മുളകുകൃഷിയിൽ നല്ല വിള ലഭ്യമാക്കാൻ പ്രയോഗിക്കാം ഈ ജൈവവളങ്ങൾ
അടുക്കളതോട്ടത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പച്ചക്കറിയാണ് മുളക്. മുളകില്ലാതെ ഉണ്ടാക്കുന്ന കറികൾ ഉണ്ടാകില്ല. എന്നാൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് മുളകുചെടികൾ മുരടിച്ചു പോകുക, നല്ല വിള ലഭിക്കുന്നില്ല എന്നൊക്കെ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചില ജൈവവളങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം. ഈ ജൈവവളം തയ്യാറാക്കാനായി വേണ്ടത് നിങ്ങളുടെ വീട്ടില്‍ ഉള്ള പച്ചക്കറി മാലിന്യങ്ങളാണ്. നിങ്ങള്‍ അടുക്കളിയില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍, പ്രത്യേകിച്ച്, സവാള, ഉള്ളി എന്നിവയുടെ തൊലി, അതുപോലെ, പച്ചക്കറി അവശിഷ്ടങ്ങള്‍, ചോറ് എന്നിവയെല്ലാം തന്നെ ഒരു പാത്രത്തിലാക്കി മാറ്റി വെക്കുക. ഇത് ഒരു കുക്കറിൽ ഇട്ട് ഒന്ന് വേവിച്ച് എടുക്കണം. അത്യാവശ്യം വേവണം. അതിന് ശേഷം ചൂട് ആറി കഴിയുമ്പോള്‍ മിക്‌സിയുടെ ജാറില്‍ ഇട്ട് നന്നായി അടിച്ച് എടുക്കുക. ഇത് അടിച്ച് എടുക്കുന്നതിനായി വേവിക്കാന്‍ വെച്ച വെള്ളം എടുക്കാവുന്നതാണ്. ഇത് നന്നായി അരച്ച് വെള്ളം പോലെ നിങ്ങള്‍ക്ക് കിട്ടും. ഇത് മുളകിന്റെ കടയ്ക്ക് ആഴ്ച്ചയില്‍ ഒരിക്കല്‍ വീതം ഒഴിച്ച് കൊടുക്കുന്നത്…
Read More » -
മാങ്ങ കൊണ്ട് അടിപൊളി ബർഫി ഉണ്ടാക്കാം
ഇത് മാമ്പഴക്കാലം.ഇതാ പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി ബർഫി ഉണ്ടാക്കുന്ന വിധം ആവശ്യമുള്ളവ :- 1) മാങ്ങ – പഴുത്തത് 3 എണ്ണം – ചെത്തി മിക്സിയിൽ അടിച്ചു എടുത്തു വെക്കുക 2) പശുവിൻ പാൽ 1/2 ലിറ്റർ 3 ) പഞ്ചസാര 1/2 കപ്പ് 4) മിൽക്ക് പൌഡർ 50 ഗ്രാം (ഡയറി വൈറ്റ്നർ വേണ്ട) – Amul – NIDO – നല്ലത് ) 5) ഡെസിക്കേറ്റഡ് കോക്കനട്ട് — (വലിയ തേങ്ങയുടെ പകുതി) (നന്നായി വരണ്ട തേങ്ങ ചിരകി മിക്സിലിട്ട് ഒന്ന് ക്രഷ് ചെയ്തതിനു ശേഷം ചെറുതായി വറുത്ത് ചൂടാക്കുക. ഇതിൽ ജലാംശം ഇല്ലാതാവുന്നതുവരെ മാത്രം മതി – അല്ലെങ്കിൽ അസ്സൽ കൊപ്ര മിക്സിയിലിട്ട് പൊടിച്ചാലും മതി – ഇതാണ് ഡെസിക്കേറ്റഡ് കോക്കനട്ട് ) 6) ഏലക്കായ് ഒന്നോ രണ്ടോ എടുത്ത് പൊടിച്ചത് 7) അണ്ടിപരിപ്പ്, ബദാം, പിസ്റ്റ – ഇവ ആവശ്യമുള്ള അളവിൽ മാത്രമെടുത്ത് വറുത്ത് നുറുക്കി എടുക്കുക 8) പശുവിൻ…
Read More » -
ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ
പോഷകഗുണങ്ങളുടെ കലവറയാണ് സ്‌പ്രിംഗ് ഒനിയൻ അഥവാ ഉള്ളിത്തണ്ട്. ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതിനാൽ ജലദോഷവും പനിയും തടയാൻ സ്‌പ്രിംഗ് ഒനിയൻ സഹായകമാണ്.ഒപ്പം കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയത്തിന് സംരക്ഷണവും നൽകും. രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിറുത്താൻ ഇതിന് പ്രത്യേക കഴിവുണ്ട്. ദഹനപ്രശ്നങ്ങൾക്ക് പ്രതിവിധിയായ ഉള്ളിത്തണ്ട് അസിഡിറ്റിയെയും ഗ്യാസ്ട്രബിളിനെയും തടയാൻ ഉത്തമമാണ്.നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയും സുഗമമാക്കും. ഉള്ളി തണ്ടുകൊണ്ട് ഒരു ടേസ്റ്റി തോരൻ ചേരുവകൾ സ്പ്രിങ് ഒനിയൻ – ½ കിലോ പച്ചമുളക് – 5 എണ്ണം വറ്റൽ മുളക് – 3 എണ്ണം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ തേങ്ങ ചിരകിയത് – 1 കപ്പ് ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന് ചെറിയ ഉള്ളി – 8 + 6 എണ്ണം വെളുത്തുള്ളി – 4 എണ്ണം കടുക് – ½ ടീസ്പൂൺ തയാറാക്കുന്ന വിധം സ്പ്രിങ് ഒനിയന്റെ പൂവ് മാറ്റിയശേഷം തണ്ട് ചെറുതായി അരിഞ്ഞു…
Read More » -
ലോകത്തിലെ ഏറ്റവും വലിയ ചക്ക; അറിയാം കേരളത്തിന്റെ ചക്കവിശേഷങ്ങൾ
ലോക്ഡൗൺ കാലത്ത് മലയാളിയുടെ അടുക്കളയിലെ പഞ്ഞമകറ്റിയിരുന്നത് ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളുമായിരുന്നു.ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക.ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്. നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു.ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിലെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക.സംസ്ഥാന കാര്‍ഷിക സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 28.6 കോടി ചക്കകളാണ് ഒരു സീസണില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.ഇതിൽ 5.7 കോടി ചക്കകളാണ് ഇടുക്കി ജില്ലയില്‍ ഓരോ സീസണിലും ശരാശരി…
Read More » -
തൈറോയ്ഡ് രോഗികൾ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ…
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നു. അതുപോലെ അനാരോഗ്യകരമായ ഭക്ഷണശീലം ശരീരത്തിന് ദോഷം ചെയ്യും. പ്രത്യേകിച്ചും നിങ്ങൾക്ക് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ. അത് പോലെ തന്നെ, തൈറോയ്ഡ് ഡിസോർഡർ ഉള്ളവരാണെങ്കിലും സൂക്ഷിക്കുക. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ലവ്‌നീത് ബത്ര പറയുന്നു. “നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ പിന്തുണയ്ക്കാൻ നന്നായി കഴിക്കുക.” എന്ന് കുറിച്ച് കൊണ്ട് അവർ അടുത്തിടെ കുറിപ്പ് പങ്കുവച്ചിരുന്നു.
Read More » -
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കുന്ന വിധം
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഷേക്കുകൾ. പലതരത്തിലുള്ള ഷേക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?… വേണ്ട ചേരുവകൾ കാരറ്റ് 2 എണ്ണം ചൂട് പാൽ 200 മില്ലിലിറ്റർ തണുത്ത പാൽ 300 മില്ലിലിറ്റർ ഈന്തപ്പഴം 10 എണ്ണം അണ്ടിപ്പരിപ്പ് 10 എണ്ണം ഏലയ്ക്ക 2 എണ്ണം വെള്ളം 1/4 കപ്പ് നട്സ് അലങ്കരിക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനുട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിന് വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഈ കാരറ്റ് തണുക്കാൻ വയ്ക്കുക. ശേഷം ഈന്തപ്പഴവും അണ്ടിപ്പരിപ്പിനൊപ്പം കാരറ്റ് ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി…
Read More » -
കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം
കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് 3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോൺ േഫ്ലാർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് – രണ്ട് ടീസ്പൂൺ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക.ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.ചൂടോടെ ഉപയോഗിക്കാവുന്നതാണ്.
Read More » -
പോഷകങ്ങളാൽ സമ്പുഷ്ടം; ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്ന വിധം
നമ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചക്കപ്പഴം.ഈ പഴം പലതരത്തിൽ നമുക്ക് കഴിക്കാം.നേരിട്ട് പഴമായും, പലതരം വിഭവങ്ങളാക്കി പാചകം ചെയ്തും.ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. വേണ്ട ചേരുവകൾ… നന്നായി പഴുത്ത മധുരമുള്ള ചക്ക 2 കപ്പ് ഗോതമ്പ് മാവ് 2 കപ്പ് ശർക്കര …
Read More » -
ചോക്ലേറ്റ് ഐസ്ക്രീം വീട്ടിൽ തന്നെ തയ്യാറാക്കാം
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം.ഐസ്ക്രീമിൽ തന്നെ പല ഫ്ലേവറുകളുണ്ട്.അതിൽ കൂടുതൽ പേരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ് ഫ്ലേവർ. ചോക്ലേറ്റ് ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വേണ്ട ചേരുവകള്‍… വിപ്പിങ് ക്രീം 400 ഗ്രാം കണ്ടെന്‍സ്ഡ് മില്‍ക്ക് 2പാക്കറ്റ് ചോക്ലേറ്റ് സിറപ്പ് / കൊക്കോ പൗഡർ ആവശ്യത്തിന് വാനില എസെന്‍സ് 1ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം… ആദ്യം വിപ്പിങ് ക്രീം ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്യാന്‍…
Read More »