Culture

  • പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു,അലൻസിയർ മികച്ച നടൻ : മികച്ച നടി ഗ്രേസ് ആന്റണി . സംവിധായകൻ തരുൺ മൂർത്തി

    തിരുവനന്തപുരം : പ്രേംനസീർ സ്മൃതി -2023 – നോട് അനു ബ്ബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി – ഉദയസമുദ്ര അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും പ്രേംനസീർ കർമ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അർഹരായി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരസ്ക്കാരപ്രഖ്യാപനം നടന്നത്. മികച്ച ചിത്രം – അപ്പൻ, മികച്ച സംവിധായകൻ – തരുൺ മൂർത്തി (ചിത്രം – സൗദി വെള്ളക്ക), മികച്ച നടൻ -അലൻസിയർ (ചിത്രം – അപ്പൻ), മികച്ച നടി – ഗ്രേസ് ആന്റണി (ചിത്രങ്ങൾ – അപ്പൻ , റോഷാക്ക്), മികച്ച സഹ നടി – ശ്രീലക്ഷ്മി (ചിത്രം – കൊത്ത് ), മികച്ച സഹനടൻ – കുഞ്ഞികൃഷ്ണൻ മാഷ് (ചിത്രം ന്നാ താൻ കേസ് കൊട്), മികച്ച തിരക്കഥാകൃത്ത് – ഷാരിസ് മുഹമ്മദ് (ചിത്രം – ജനഗണമന), മികച്ച ഛായാഗ്രാഹകൻ – അനീഷ്‌ ലാൽ ആർ…

    Read More »
  • തലസ്ഥാന നഗരിയിൽ വസന്തമെത്തും; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

    തിരുവനന്തപുരം::തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തത്തിന് തുടക്കമാകുന്നു.സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവ പ്രദര്‍ശനത്തിലേക്ക് വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. നൂറുകണക്കിന് ഇന്‍സ്റ്റലേഷനുകളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.…

    Read More »
  • അൽപം സമയം മാത്രം മാറ്റിവയ്ക്കൂ; മുൻകോപക്കാരായ കുട്ടികളെ മെരുക്കാം, ഈസിയായി

    കുട്ടികളുള്ള മിക്ക വീടുകളിലും നിരന്തരം കേൾക്കുന്ന പരാതിയാണ്, അവൻ/അവൾ വലിയ ദേഷ്യക്കാരാണെന്ന്. വീട്ടിലെ അന്തരീക്ഷം തന്നെയാണ് കുട്ടികളെ ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് പലപ്പോഴും മാതാപിതാക്കള്‍ മനസിലാക്കാതെ പോകുന്നു. പകരം കുട്ടികളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നു. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് കുട്ടികളെ തിരികെ അവരുടേതായ ജീവിതത്തിലേക്കു നയിക്കാനാകും. പലവിധ സമ്മര്‍ദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കള്‍ തയ്യാറാകുമ്പോഴാണ് അവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തിരിച്ച് ലഭിക്കുകയുള്ളു. പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ താല്‍പര്യങ്ങളും അവര്‍ കടന്നുപോകുന്ന വളര്‍ച്ചാഘട്ടവും അടുത്തറിയാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം എന്ന് സാരം. കുട്ടികള്‍ക്കായി സമയം മാറ്റിവെയ്ക്കാം കുട്ടിയുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണം പലപ്പോഴും ചില മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. അവരുടെ തിരക്കേറിയ ജീവിതം തന്നെയാണ് ഇതിന് കാരണം. എന്നാല്‍, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇത് ഇടയാക്കുന്നു. മറ്റു കുട്ടികളുമാ യോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നം…

    Read More »
  • നഗരവസന്തം : അണിയറയിൽ ഒരുങ്ങുന്നത് സർഗാത്മകതയുടെ വസന്തം

    തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന പതിവ് വിഭവമാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങൾ കീഴടക്കുന്ന പതിവ് പുഷ്പമേളയിൽനിന്ന് തീർത്തും വ്യത്യസ്ഥമായ കാഴ്ചകളാണ് ഇത്തവണ അണിയറയിൽ ഒരുങ്ങുന്നത്. കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം സർഗാത്മകതയുടെ വസന്തം കൂടിയാണ്. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനവും വില്പനയുമാണ് സാധാരണ പുഷ്പമേളയിലെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഇത്തവണ അതോടൊപ്പം സർഗാത്മകത തുളുമ്പുന്ന ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയിൽ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. 60ഓളം ഇൻസ്റ്റലേഷനുകൾ കനകക്കുന്നിൽ തന്നെ സ്ഥാനം പിടിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40ഓളം ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ലേറെ കലാകാരന്മാർ ഇൻസ്റ്റലേഷനുകളുടെ അവസാനവട്ട മിനുക്കുപണികളിലാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളാണ് നഗരവസന്തത്തിന് ചിത്ര ചാരുത നൽകുന്നത്. സൂര്യകാന്തിയിലെ പണിപ്പുരയിൽ അവരും തിരക്കിട്ട…

    Read More »
  • ഐ.എഫ്.എഫ്.കെ :മീഡിയാ പാസിനുള്ള അപേക്ഷ നാളെ 27മുതൽ

      മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 2022 നവംബർ 27 ന് (ഞായറാഴ്ച ) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്.റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത ശതമാനം പാസുകൾ ആണ് മാറ്റിവെച്ചിട്ടുള്ളത്. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുന്നത്. മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്. ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .എന്നാൽ ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിരിക്കണം .https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9544917693

    Read More »
  • പ്രശസ്ത നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു

      നാടകാചര്യൻ ശ്രീ. എൻ. എൻ.പിള്ളയുടെ സമഗ്രമായ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടി നിർവഹിച്ചു. www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ളയുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു. മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത് , നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്. അദ്ദേഹത്തിന്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

    Read More »
  • ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍: വിദേശകലാകാരര്‍ എത്തിത്തുടങ്ങി

    ബുധനാഴ്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ൽ പങ്കെടുക്കാൻ വിദേശകലാകാരരും വിദേശീയരായ സംഗീതപ്രേമികളും എത്തിത്തുടങ്ങി. സ്വന്തം രാജ്യങ്ങളിലും ലോകമൊട്ടാകെയും ഏറെ ആരാധകരുള്ള ഗായകരും ബാന്‍ഡുകളും എത്തിച്ചേരുന്നതോടെ കോവളവും ഐഐഎംഎഫും ലോകമെങ്ങുമുള്ള ഇൻഡീ സംഗീതപ്രേമികളുടെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. പാപ്പുവ ന്യൂ ഗിനിയുടെ കൾച്ചറൽ അംബാസഡർകൂടിയായ പ്രശസ്ത ഇന്‍ഡീ ഗായകന്‍ ആൻസ്ലോം (Anslom), യുഎസില്‍നിന്നുള്ള ഇന്‍ഡീ ഗായകന്‍ സാമി ഷോഫി (Sami Chohfi) എന്നിവരാണ് ആദ്യം എത്തിയത്. ഇവർ ക്രാഫ്റ്റ്സ് വില്ലേജിൽ റിഹേഴ്സൽ ആരംഭിച്ചതോടെ ഐഐഎംഎഫിൻ്റെ കേളികൊട്ട് ഉയർന്നു. പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ഒരു സംഗീതകലാകാരന് ഇതുപോലൊരു നാട്ടിൽ ഇത്രയും വലിയ വേദി ലഭിക്കുന്നത് വലിയ ആദരവായി കണക്കാക്കുന്നുവെന്ന് കേരളത്തിലേക്കു പുറപ്പെടുംമുമ്പ് ആൻസ്ലോം പറഞ്ഞതായി ആ രാജ്യത്തെ പ്രസിദ്ധീകരണമായ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു. ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതത്തോടൊപ്പം സംസ്‌കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് പാപ്പുവ ന്യൂ ഗിനിയ്ക്കും അനുകരിക്കാമെന്നും ആൻസ്ലോം പറഞ്ഞു. ആൻസ്ലോമിന്റെ അടുത്തിടെ…

    Read More »
  • പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

      വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ…

    Read More »
  • പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം സംവിധായകൻ സുവീരന്

    പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. നാടക രചയിതാവ്, സംവിധായകൻ, ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുവീരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബ്യാരി’ ദേശീയ അവാർഡ് (സ്വർണ്ണ കമൽ ) ഉൾപ്പെടെ അനേകം അവാർഡുകൾ നേടി. ശ്രദ്ധേയങ്ങളായ അമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു.15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ്.അശോകൻ ചരുവിൽ, പ്രിയനന്ദനൻ,രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.   സ്ക്കൂൾ വിദ്യാർത്ഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ, കാസർഗോഡ്), നിസ്വന എസ് പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ,…

    Read More »
  • മഹാമാന്ത്രികൻ മുതുകാട് മാന്ത്രിക ഗംഗ ഏറ്റുവാങ്ങി

      ഇന്ത്യയിലെ ആദ്യത്തെ ത്രീഡി മാന്ത്രിക നോവൽ പ്രവീൺ ഇറവങ്കരയുടെ ഗംഗ മലയാളത്തിന്റെ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കോഴിക്കോട് ഹരിതം ബുക്സ് പുറത്തിറക്കിയ 700 വർഷത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ കഥ പറയുന്ന നോവൽ ഇതിനകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം,കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിലാണ് പ്രവീൺ ഇറവങ്കര മുതുകാടിന് ഗംഗ കൈമാറിയത്. ഓണസദ്യയും കഴിച്ച് കുശലവും പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.

    Read More »
Back to top button
error: