Lead News

  • ‘പ്രിയപ്പെട്ട ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല… ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രം’- മസൂദ് പെസെഷ്കിയാൻ

    ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം മൂന്ന് ആഴ്ചകൾ പിന്നിട്ടുനിൽക്കുമ്പോൾ അയൽക്കാരായ ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈദ് ദിനത്തോടനുബന്ധിച്ച് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്. ഇസ്ലാമിക് രാജ്യങ്ങളോട് തങ്ങൾക്ക് യാതൊരു തർക്കവുമില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിലുള്ള ഭിന്നതയുടെ ഏക ഗുണഭോക്താവ് ഇസ്രയേൽ മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘നമ്മുടെ പ്രിയപ്പെട്ട അയൽക്കാരായ ഇസ്‌ലാമിക രാജ്യങ്ങളേ, നിങ്ങൾ ഞങ്ങളുടെ സഹോദരന്മാരാണ്. നിങ്ങളുമായി ഞങ്ങൾക്ക് ഒരു തർക്കവുമില്ല’. നമ്മുടെ ഭിന്നതകളിൽ നിന്ന് പ്രയോജനം നേടുന്നത് സയോണിസ്റ്റ് ശക്തികളാണ്,” എന്ന് പെസെഷ്കിയാൻ സന്ദേശത്തിൽ പറയുന്നു. അതുപോലെ ദൈവത്തിന്റെ പ്രീതി നേടുന്നതിനായി പ്രവാചക വചനങ്ങളിലൂടെ ശക്തിയും ഐക്യവും കൈവരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. അതേസമയം ഇറാനിലെ പാർസ് പ്രകൃതിവാതക പാടത്തിനും ബൂഷെർ ആണവനിലയത്തിനും നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം പുറത്തുവരുന്നത്. ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ ആരാംകോയുടെ റിഫൈനറിക്ക്…

    Read More »
  • ‘നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ല’… ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    തോൽവികളിൽ നിന്ന് തോൽവികളിലേക്കു നീങ്ങി ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പും അടിച്ചുമാറ്റി മുങ്ങിയ പാക്കിസ്ഥാൻ ടി 20 ലോകകപ്പിലും നാണംകെട്ടാണ് പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോർഡിനും നേരെ ഉയരുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ‌ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണം. ‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം…

    Read More »
  • ഭീഷണിയുണ്ട്, ദയവായി ഓഫീസ് പൊളിച്ച് നീക്കിതരണം, സ്ഥലഉടമയുടെ അഭ്യർഥന, വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു… ഭീഷണിക്കു പിന്നിൽ സിപിഎം- വിമതൻ!! മറ്റൊൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്, ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്- വി കുഞ്ഞികൃഷ്ണൻ

    കണ്ണൂർ: പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭീഷണിയെ തുടർന്ന്പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയതിനെതുടർന്നാണ് പൊളിച്ചതെന്നാണ് പരാതി. പൊളിച്ചില്ലെങ്കിൽ ഭവിഷത്ത് നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും വി കുഞ്ഞികൃഷ്ണനൊപ്പമുള്ള സിപിഎം വിമതർ ആരോപിച്ചു. അതുപോലെ ഓഫീസിന് സ്ഥലം കൊടുക്കരുതെന്ന് ചിലർ പറഞ്ഞതായി സ്ഥലം ഉടമയും പറഞ്ഞു. തങ്ങൾ കാരണം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് പൊളിച്ച് നീക്കിയതെന്നും ജനാധിപത്യത്തെ പൂർണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അതേസമയം പയ്യന്നൂർ കോത്തായി മുക്കിലായിരുന്നു ഓഫീസ് ഒരുക്കിയിരുന്നത്. ഭീഷണിയെതുടർന്ന് പിന്നീട് പൊളിക്കുകയായിരുന്നു. ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ച് നീക്കിതരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെതുടർന്നാണ് നീക്കം ചെയ്തതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത് മുതൽ വലിയ കള്ളപ്രചാരണമാണ് ആരംഭിച്ചത്. അതൊന്നും ജനങ്ങൾക്കിടയിൽ ഏശിയില്ലെന്നും താൻ കോൺഗ്രസിലേക്കും ബിജെപിയിലേക്കും പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണമടക്കം നടത്തിയെങ്കിലും ജനങ്ങൾ അതൊന്നും മുഖവിലക്കെടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. സ്ഥലം…

    Read More »
  • ഡീഗോ ഗാര്‍ഷ്യ ചെറിയ മീനല്ല; ഹെവി ബോംബറുകളുടെ ആസ്ഥാനം; ഇറാന്റെ മിസൈല്‍ ശേഷി കണക്കുകൂട്ടലിനും അപ്പുറം? 4000 കിലോമീറ്റര്‍ റേഞ്ചില്‍ ഞെട്ടി അമേരിക്ക; വന്‍ മുന്നറിയിപ്പെന്നു വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്‍ രണ്ട് ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന്റെ ഞെട്ടലില്‍ ലോകം. മിസൈലുകളുടെ പരിധി, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രം എന്നിവയിലേക്കു ലോകത്തിന്റെ ശ്രദ്ധ മാറ്റുന്ന നീക്കമാണ് ഇറാന്‍ നടത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മിസൈല്‍ പരാജയപ്പെടുകയും മറ്റൊന്ന് തടയപ്പെടുകയും ചെയ്തിട്ടുണ്ടാകാം എങ്കിലും, ഈ ശ്രമം വന്‍ അപകട മുന്നറിയിപ്പാണു നല്‍കുന്നതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയാണ് ഡീഗോ ഗാര്‍ഷ്യ. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 2,000 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇറാന്‍ പരസ്യമായി അവകാശപ്പെടുന്നത്. പരസ്യമായി പ്രഖ്യാപിച്ച ഈ പരിധിയുടെ ഇരട്ടി ദൂരത്തുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചെങ്കില്‍ ലോകത്തിനറിയാത്ത വെളിപ്പെടുത്താത്ത ശേഷികള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇറാന്‍ തങ്ങളുടെ സംവിധാനങ്ങള്‍ യഥാര്‍ത്ഥ ഐആര്‍ബിഎമ്മിന് (—) സമാനമായ രീതിയില്‍ പരീക്ഷിക്കുന്നുണ്ടാകാം. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴങ്ങളിലേക്കും തെക്കന്‍ യൂറോപ്പിലേക്കും വരെ എത്താന്‍…

    Read More »
  • അരുവിക്കരയിൽ നടൻ വിവേ​ക് ​ഗോപൻ, അടൂരിൽ പന്തളം ​ഗോപാലൻ!! കൃഷ്ണകുമാറിന് സീറ്റില്ല, മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സ്ഥാനാർഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. അതേസമയം പ്രതീക്ഷിച്ചിരുന്നെങ്കിലും നടൻ കൃഷ്ണകുമാറിന് സീറ്റില്ല. തിരുവനന്തപുരത്ത് കരമന ജയൻതന്നെ സ്ഥാനാർഥിയാകും. അടൂരിൽ പന്തളം പ്രതാപനും കോവളത്ത് ടി.എൻ സുരേഷുമാണ് സ്ഥാനാർഥികൾ. അരുവിക്കരയിൽ നടൻ വിവേക് ഗോപൻ സ്ഥാനാർഥിയാകും. മാവേലിക്കരയിൽ അജിമോനും പീരുമേട് വി. രതീഷും പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് വാകത്താനവും സ്ഥാനാർഥികളാകും. ചവറയിൽ കെ.ആർ. രാജേഷ്, ചടയമംഗലത്ത് ആർ.എസ്. അരുൺരാജ്, ചിറയൻകീഴ് ബി.എസ്. അനൂപ്, നെയ്യാറ്റിൻകരയിൽ എസ്. രാജശേഖരൻ നായർ എന്നിവരും സ്ഥാനാർഥികളാകും.

    Read More »
  • ഭൂരിപക്ഷം ലഭിച്ചാല്‍ എംഎല്‍എമാര്‍ക്ക് എംപിയെ മുഖ്യമന്ത്രിയായി നിര്‍ദേശിക്കാം; ഖാര്‍ഗെയുടെ വീട്ടില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍; പട്ടികയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി; ഭൂരിഭാഗവും വേണുഗോപാല്‍ പക്ഷക്കാര്‍; ക്രിസ്ത്യന്‍, നായര്‍ വിഭാഗത്തിന് വാരിക്കോരി

    ന്യൂഡല്‍ഹി: കേരളത്തില്‍ ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതിയില്‍ രാഹുല്‍ ഗാന്ധിക്കുള്ള അതൃപ്തിയാണു മാരത്തണ്‍ ചര്‍ച്ചയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ രാത്രി പത്തരയോടെ അവസാനിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം വ്യത്യസ്തമായിരുന്നു. കേരളത്തില്‍നിന്നുള്ള മാധ്യമങ്ങളടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു മുന്നില്‍ കാത്തുകെട്ടിക്കിടന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അപ്പോഴേക്കും പുറത്തിറങ്ങിയിരുന്നു. പിന്നീടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലേക്ക് നിരവധി വാഹനങ്ങള്‍ പ്രവേശിക്കുന്നെന്ന റിപ്പോര്‍ട്ട് വരുന്നത്. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്്ഷന്‍ കമ്മിറ്റിയുടെ (സിഇസി) നിര്‍ണ്ണായക യോഗം ആരംഭിക്കാന്‍ പോകുകയാണെന്ന് വ്യക്തമായത്. കേരളത്തിലെ സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ ഖാര്‍ഗെയുടെ വസതിയിലേക്കു മാറിയത്. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ മാത്രം പരിഗണിക്കുന്നതിന് പകരം ജാതി സമവാക്യങ്ങള്‍, വിജയസാധ്യത, മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം എന്നിവ കൂടി കണക്കിലെടുത്ത് സിഇസിയില്‍…

    Read More »
  • ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി, മരിച്ചത് ചെർക്കള സ്കൂളിലെ അധ്യാപകൻ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

    കാസർകോട്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. ചെർക്കള സ്കൂളിലെ അധ്യാപകൻ കൂടിയായ മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് (32)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ജോലി സമ്മർദത്തെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പരാമർശമില്ല. രാവിലെ സവാദ് സഞ്ചരിച്ചിരുന്ന ബൈക്ക് മൊഗ്രാൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. ബൈക്ക് പാലത്തിൽ നിർത്തിവച്ച ശേഷം ഇദ്ദേഹം പുഴയിൽ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. സവാദിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

    Read More »
  • നടൻന്മാർ വരുന്നത് അവരുടെ രാഷ്ട്രീയ അനുഭാവം കൊണ്ട്, ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? പറയുന്നവർ തെളിവ് ഹാജരാക്കണം, ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും, ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്, ചുമ്മാതല്ല മുഖ്യമന്ത്രി ‘ കടക്ക് പുറത്ത് ‘ എന്ന് പറയുന്നത്… നടി ലക്ഷ്മിപ്രിയ

    തന്റെ സ്ഥാനാർഥി പ്രഖ്യാപനവും അതിശേഷമുള്ള സ്റ്റേറ്റ്മെന്റിനും പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന സൈബർ ബുള്ളിങ്ങിൽ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ ആക്രമണം നടത്താനാണ് ഉദ്ദേശമെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ആ വാർത്ത വളച്ചൊടിച്ചതാണ്, വെറൈറ്റി മീഡിയ റിപ്പോർട്ടറിനോട് ഞാൻ പറഞ്ഞത്, ‘അദ്ദേഹം ഒരു അച്ഛനെപ്പോലെ’ എന്നാണ് പറഞ്ഞത്. വാർത്തകൾ വളച്ചൊടിക്കുന്നതിന് മുൻനിര പിൻ നിര മാധ്യമ പ്രവർത്തകർ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ‘ കടക്ക് പുറത്ത് ‘ എന്ന് പറയുന്നത് എന്നും അവർ കുറിച്ചു ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം: ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമ്മയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും…

    Read More »
  • ‘ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരമാണ് , വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’- പിണറായി വിജയൻ

    തിരുവനന്തപുരം∙ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെസ്വതന്ത്രനായി ജനവിധി തേടാനൊരുങ്ങിയിരിക്കുന്ന സിപിഎം മുൻ‍ നേതാവ് ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്.അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിരവധിപേർ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളിൽനിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരൻ കരുതുന്നത്. പാർട്ടിക്ക് എല്ലാവരും സമൻമാരാണ്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാർട്ടിയെടുത്തത്. അതിന്റെ അവസാനത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാർ‍ട്ടിക്കാരൻ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അങ്ങനെ നോക്കിയാൽ ജി.സുധാകരൻ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചത്; പിണറായി വിജയൻ വിമർശിച്ചു. വഞ്ചനയ്ക്ക് ഇതിൽപരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരൻ കാണിച്ചത്. പാർട്ടി അർപ്പിച്ച വിശ്വാസം മുഴുവൻ കള‍ഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായി മാറിയെന്നാൽ എത്ര…

    Read More »
  • ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

    തിരുവന്തപുരം: സ്വർണ്ണ ഉപഭോക്താക്കൾ ആശ്വാസമായി വില കുത്തനെ താഴേയ്ക്ക് പോരുകയാണ്. ഇന്നു രാവിലെ കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഗ്രാമിന് . 275 രൂപ താഴ്ന്ന് 13,380 രൂപയാണ് . ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. യുദ്ധം തുടങ്ങുംമുൻപ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറിൽ. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകർച്ചയാണുണ്ടായത്. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ട് അനുസരിച്ച് 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,050 രൂപയായി. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 225 രൂപ കുറച്ച് 10,955…

    Read More »
Back to top button
error: