Lead News

  • റേഷന്‍ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ല, വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്‌: ഭക്ഷ്യമന്ത്രി

    കൊച്ചി: റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, മന്ത്രി പറഞ്ഞു. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈക്കോയില്‍ വില വര്‍ധിച്ചിട്ടില്ല.മന്ത്രി നിലപാട് വ്യക്തമാക്കി. ആന്ധ്രയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ വില കുറച്ച് വിതരണം ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

    Read More »
  • മാറാട് കൂട്ടക്കൊലക്കേസ്; ഒളിവിലായിരുന്ന 2 പ്രതികളും കുറ്റക്കാരെന്ന് കോടതി

    കോഴിക്കോട്: 2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ 2 പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വരുന്ന 23-ാം തീയതി ശിക്ഷ വിധിക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010-ലും 2011-ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. 86 പേരെയാണ് ഇതുവരെ ശിക്ഷിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് കോയയ്ക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും നിസാമുദ്ദീന് എതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

    Read More »
  • 24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍; 459 മരണം

    രാജ്യത്ത് 24 മണിക്കൂറിനിടെ 11,106 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,89,623 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 459 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,65,082 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 12,789 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,38,97,921 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 1,26,620 സജീവകേസുകളാണ് ചികിത്സയിലുളളത്. 62,93,87,540 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,15,23,49,358 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

    Read More »
  • ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം, സുരക്ഷിത യാത്രയ്ക്ക് സേഫ് സോണ്‍ നിര്‍ദേശങ്ങള്‍

    ഭാരതീയ ചികിത്സാ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമല തീര്‍ഥാടകര്‍ക്ക് പ്രതിരോധ ശക്തിക്കായി ആയുര്‍വേദ കുടിവെള്ളം വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി വെള്ളം തിളപ്പിക്കുന്നതിനുള്ള ആയുര്‍വേദ ഔഷധങ്ങള്‍ സന്നിധാനം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ് കൃഷ്ണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ സുനില്‍ കുമാറിന് കൈമാറി. നടപ്പന്തലിന് സമീപം നിലവില്‍ ചുക്കുവെള്ളം നല്‍കുന്നതോടൊപ്പം ആയുര്‍വേദ ഔഷധ ജലവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഏറെ പ്രയോജനകരമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഭാരതീയ ചികിത്സാ വകുപ്പ് വിജയകരമായി നടപ്പാക്കിയ പ്രതിരോധ പദ്ധതിയില്‍ ഉപയോഗിച്ച ഷഡംഗം ചൂര്‍ണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, തീര്‍ഥാടകരുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അമിത വേഗം…

    Read More »
  • ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കനത്തമഴ, തിരുപ്പതിയില്‍ വെള്ളപ്പൊക്കം,തീര്‍ഥാടകര്‍ കുടുങ്ങി

    അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുളള കനത്തമഴയെത്തുടര്‍ന്ന് ആന്ധ്രയിലെ തിരുപ്പതിയില്‍ വെള്ളപ്പൊക്കം.നിരവധി തീര്‍ഥാടകര്‍ കുടുങ്ങി. ക്ഷേത്രത്തിനു സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലായി. ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ ചിലത് വെള്ളത്തിനടിയിലായി. സ്ഥലത്ത് കുടുങ്ങിയ തീര്‍ഥാടകര്‍ക്കായി അധികൃതര്‍ ഭക്ഷണവും സൗജന്യതാമസവും ഒരുക്കി. വെള്ളപ്പാച്ചിലിനെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് രണ്ട് റോഡുകള്‍ അടച്ചു. റെനിഗുണ്ടയിലെ തിരുപ്പതി രാജ്യാന്തര വിമാനത്താവളവും വെള്ളത്തിനടിയിലായി. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ തിരിച്ചുവിട്ടു.

    Read More »
  • ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു

    സിഡ്നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു. അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. 2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്റെ റിപ്പോര്‍ട്ട്. പെയ്നെതിരായ ഈ ആരോപണം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ചിരുന്നു. പെയ്ന്റെ രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കേയാണ് പെയ്ന്‍ രാജി. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് പെയ്നെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റനാക്കിയത്.

    Read More »
  • പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു

    ഇന്ത്യയിലെ പ്രമുഖ കമന്റേറ്റർ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു. മോട്ടോർ ന്യൂറോൺ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദൂരദർശനിൽ ഉൾപ്പെടെ സ്പോർട്സ് റിപ്പോർട്ടിംഗിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നോവി കപാഡിയ 9 ഫിഫാ ലോകകപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ പ്രധാന കായിക മാമാങ്കങ്ങളിൽ കമന്റേറ്റർ എന്ന നിലയിൽ അദ്ദേഹം തിളങ്ങി. ഫുട്ബോൾ വിദഗ്ധനായിരുന്ന കപാഡിയ ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിനെ കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള കപാഡിയ നൂറുകണക്കിന് ഇന്ത്യൻ മത്സരങ്ങളിൽ കമന്റേറ്ററായും നിരീക്ഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

    Read More »
  • വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിച്ചു

    വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന 3 നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Read More »
  • കർഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കും: പ്രധാനമന്ത്രി

    ന്യൂഡൽഹി: കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകും. ഗുരു നാനാക് ദിനത്തിന് മോദി ആശംസകൾ നേർന്നു. കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ട ചരിത്രമുഹൂർത്തത്തിലാണ് ഏതാനും ആഴ്ചകൾക്കു മുൻപു മോദി രാജ്യത്തെ ജനങ്ങളോടു സംസാരിച്ചത്.

    Read More »
  • മോഡലുകളുടെ അപകടമരണം; ഹോട്ടലുടമ ദുരുദ്ദേശത്തോടെ മദ്യവും മയക്കുമരുന്നും നൽകി; റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്‌

    കൊച്ചി: മിസ് കേരള ഉള്‍പ്പെട്ട വാഹനാപകട കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് മോഡലുകള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടത്തിയെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി ജെ പാര്‍ട്ടി നടന്നത് നമ്പര്‍ 18 ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു.പാര്‍ട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിര്‍ബന്ധിച്ചത്. ഹോട്ടലിന് പുറത്തിറങ്ങിയപ്പോള്‍ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടി കൂടാം എന്ന് പറഞ്ഞു. കാര്‍ കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാന്‍ വാഹനം നിര്‍ത്തി . അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിര്‍ബന്ധിച്ചു.യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയില്‍ ഇരുകാറുകളും ചേസ് ചെയ്തു.…

    Read More »
Back to top button
error: