Lead News

  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത;12 ജില്ലകളിൽ യെല്ലോ അലേർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കും. 12 ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ് നിലനില്‍ക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് വിവരം.

    Read More »
  • സംസ്ഥാനത്ത് ഇന്ന് 4,677 കോവിഡ് കേസുകള്‍; 33 മരണം

    സംസ്ഥാനത്ത് ഇന്ന് 4,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,347 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,542 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4805 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 285 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 49,459 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

    Read More »
  • മുല്ലപ്പെരിയാറില്‍ മരംമുറിക്കുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

    തൊടുപുഴ: മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ൽ സുപ്രീംകോടതി മരംമുറിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് തമിഴ്നാടിന്റെ വാദം. ഇതുകൂടാതെ, വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് നിർദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിട്ടുണ്ട്. 2014ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലും ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 22 മരങ്ങൾ വെട്ടാനുള്ള അനുമതി നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിധികളെല്ലാം ലംഘിച്ചുകൊണ്ട് ഇതിനുള്ള അനുമതി നിരന്തരം കേരളം നിഷേധിക്കുകയാണ്. ഏറ്റവുമൊടുവിൽ കേരള വനംവകുപ്പ് ഉത്തരവിറക്കുകയും അത് ദിവസങ്ങൾക്കകം റദ്ദാക്കുകയും ചെയ്തു. ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണം. അതിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് അനുമതി നൽകാൻ കേരളത്തിന് കോടതി തന്നെ നേരിട്ട് നിർദേശം നൽകണമെന്നും തമിഴ്‌നാട് ആവശ്യപ്പെടുന്നു.

    Read More »
  • ഇന്ത്യയില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ?

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്കു മാത്രമേ സര്‍വീസുകള്‍ അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളും ഉള്‍പ്പെടും. ഈ വര്‍ഷം അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകള്‍ക്ക് ഈ മാസം 30 വരെയാണ് വിലക്കേര്‍പ്പെടുത്തിയത്. വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, വന്ദേ ഭാരത് സര്‍വീസുകള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയാണു നിലവില്‍ സര്‍വീസ് നടത്തുന്നത്.

    Read More »
  • വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം; മൂന്നാം തവണയും ലീഗ് അധ്യാപക സംഘടനാ നേതാവ്‌ അറസ്റ്റിൽ

    വിദ്യാർഥികൾക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ മുസ്ലിം ലീഗ് സംഘടന നേതാവ് വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫി (53)നെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം തവണയാണ് ഇയാൾ സമാന കേസിൽ അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ്‌ അഷ്‌റഫ്‌ . ചൈൽഡ്‌ ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുമ്പ് നെടുവ സ്കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ അമ്പതോളം വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് വിവാദമായിരുന്നു. അന്നും ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലാണ് അറസ്റ്റിലായത്. അന്നത്തെ യുഡിഎഫ് ഭരണത്തിൽ ഇയാളെ സംരക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു.

    Read More »
  • ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി സിസിടിവി കാമറകള്‍

    ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരം 24 മണിക്കൂറും പോലീസിന്റെ സിസിടിവി കാമറ വലയത്തില്‍. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തുന്നത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്‍. പ്രേംകുമാറിനാണ്. നിരീക്ഷണ കാമറകളുടെ പ്രധാന കണ്‍ട്രോള്‍ റൂം പമ്പയിലാണ്. കെല്‍ട്രോണാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. മൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനും മറ്റ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുന്നതിനുമാണ് സിസിടിവികള്‍ സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ബോംബ് സ്‌ക്വാഡ്, മെറ്റല്‍ ഡിറ്റക്ടര്‍, എക്സ്റേ സ്‌കാനര്‍ തുടങ്ങിയ പരിശോധനകള്‍ നടപ്പന്തല്‍, വാവര്‍നട, വടക്കേനട തുടങ്ങിയ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെ ടീം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിവരുന്നു. പോലീസ് നിരീക്ഷണ കാമറ കൂടാതെ വിവിധ ഇടങ്ങളിലായി ദേവസ്വം വിജിലന്‍സ് 75 സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.…

    Read More »
  • ലൈഫ് ഭവന പദ്ധതിക്കായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

    ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലെ അർഹരായ ഭൂരഹിത, ഭവനരഹിതരിൽ ഭൂമി ആർജ്ജിച്ച കുടുംബങ്ങൾക്കും പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നതിനായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളുമായി കരാറിൽ ഏർപ്പെട്ട് വീട് നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ത്വരിതപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭ്യമായ ഫണ്ടും സംസ്ഥാന ബജറ്റ് വിഹിതവും ചേർത്ത് ആദ്യഗഡു നൽകാനാവും. എല്ലാ ഗുണഭോക്താക്കൾക്കുമുള്ള തുടർന്നുള്ള ഗഡുക്കൾ ഹഡ്കോ ലോൺ ലഭ്യമാകുന്നതോടെ വിതരണം ചെയ്യും. ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെ ഭൂമി ആർജ്ജിച്ചിട്ടുള്ളതും പട്ടികജാതി, പട്ടികവർഗ, മത്സ്യ തൊഴിലാളി, അഡീഷണൽ ലിസ്റ്റ് എന്നിവയിൽ ഉൾപ്പെട്ടതുമായ അർഹതയുള്ള മുഴുവൻ ഗുണഭോക്താക്കളുമായും കരാറിലേർപ്പെട്ട് ഭവന നിർമ്മാണം പൂർത്തിയാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ…

    Read More »
  • സർക്കാർ ഇടപെടൽ ഫലം കണ്ടു; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

    അതിരുകൾ ഭേദിച്ച് കുതിച്ച തക്കാളി വിലയെ പിടിച്ചു കെട്ടി കേരള സർക്കാർ.കഴിഞ്ഞ ദിവസം കിലോയ്ക്ക് കേരളത്തിൽ 120 ഉം തമിഴ്നാട്ടിൽ 160 രൂപയുമായിരുന്ന തക്കാളിക്ക് ഇന്ന് കോഴിക്കോട്ട് 50 രൂപമാത്രമായിരുന്നു ഉണ്ടായിരുന്നത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളിലാണ് പച്ചക്കറിയുടെ വില കുറഞ്ഞത്. തിരുവനന്തപുരത്ത് 68 ഉം കോഴിക്കോട് 50 രൂപയുമാണ് തക്കാളിക്ക് ഇന്നത്തെ വില. പൊതുവിപണിയിലും തക്കാളി വില കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.തക്കാളി വില 120 രൂപ വരെയെത്തിയ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റ ഇടപെടല്‍. മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചു. മറ്റ് പച്ചക്കറികള്‍ക്കും ഹോര്‍ട്ടികോര്‍പ് ഒൗട്ട്ലറ്റുകളില്‍ വില കുറഞ്ഞു. പയറിന് തിരുവനന്തപുരത്ത് 75 രൂപയും കോഴിക്കോട് 59 രൂപയുമാണ്. സവാള 31, കിഴങ്ങ് 27,ചെറിയ ഉള്ളി 50, ബീന്‍സ് 55 എന്നിങ്ങനെയാണ് കോഴിക്കോട്ട് മറ്റുള്ളവയുടെ വില. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി സാധനങ്ങള്‍ ശേഖരിക്കാനും ഹോര്‍ട്ട് കോര്‍പ് നടപടി തുടങ്ങിയിട്ടുണ്ട്.…

    Read More »
  • കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തി; 2 പേർ പിടിയിൽ

    കൊല്ലം: കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് 60 കിലോ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയില്‍. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കൊല്ലം കോട്ടവാസലില്‍ വെച്ച് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താനായി ഉപയോഗിച്ച കാര്‍ തെലങ്കാന രജിസ്‌ട്രേഷനിലാണ്. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

    Read More »
  • ആന്റണി പെരുമ്പാവൂർ അടക്കം മുൻനിര സി​നി​മാ നിര്‍മ്മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ റെയ്ഡ്

    കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നിര്‍മ്മാ​താ​ക്ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് റെ​യ്ഡ് തു​ട​ങ്ങി. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, ആന്റോ ജോ​സ​ഫ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലാ​ണ് പരിശോധന. കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.തീ​യ​റ്റ​ർ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

    Read More »
Back to top button
error: