Lead News
-
ഭാര്യക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും ജീവനാംശം നല്‍കണം; ഭര്‍ത്താവിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതിയുടെ നിര്‍ണായക വിധി; സ്വന്തം നിലയില്‍ വരുമാനം കണ്ടെത്തുന്നതുവരെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം; ഡല്‍ഹി കോടതിയുടെ വ്യാഖ്യാനവും തള്ളി
കൊച്ചി: ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുള്ള വിധിയിലാണ് നിരീക്ഷണം. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കു സംരക്ഷണം നല്‍കേണ്ടതിനെക്കുറിച്ചു സിആര്‍പിസി വകുപ്പ് 125 വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കായിപ്പോകുന്ന പങ്കാളിക്കും അവരെ ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട സാമാന്യ നീതിയാണത്. ഭാര്യക്കു സ്വന്തം നിലയ്ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍ത്താവ് ആവശ്യമായ ജീവനാംശം നല്‍കണം. 125-ാം വകുപ്പിലെ ‘പരിപാലിക്കാന്‍ കഴിയാത്ത’ എന്ന പ്രയോഗിനെ വെറും സാധ്യതാപരമായ വരുമാന ശേഷി (potential earning capacity) എന്നതിനേക്കാള്‍ യഥാര്‍ത്ഥത്തില്‍ സ്വയം പുലര്‍ത്താനുള്ള കഴിവില്ലായ്മ (actual inability to sustain) എന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന് കോടതി വിധിച്ചു. ഈ പ്രയോഗത്തിന് വെറും വരുമാനമുണ്ടാക്കാനുള്ള ശേഷിയോ യോഗ്യതയോ (mere capacity…
Read More » -
ഹൂതി തടവിലായിരുന്ന കായംകുളം സ്വദേശി വീട്ടിലെത്തി; മോചനം ആറു മാസത്തിനു ശേഷം; മുങ്ങിയ കപ്പലില്‍നിന്ന് അത്ഭുതകരമായ മടങ്ങിവരവ്; തുണയായത് മത്സ്യബന്ധന ബോട്ട്
കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ കായംകുളം സ്വദേശി വീട്ടിലെത്തി. യമനിൽ ആറുമാസം ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ സൈനികൻ കൂടിയായ കായംകുളം പത്തിയൂർക്കാല ആർ. അനിൽകുമാർ ഉറ്റവരുടെ സ്നേഹക്കൂട്ടിലേക്കെത്തിയത്. അനിൽ കുമാറിന്റെ മോചനത്തിനായി പ്രവർത്തിച്ചവർക്കെല്ലാം നന്ദിയർപ്പിക്കുകയാണ് ഭാര്യ ശ്രീജയും മക്കളായ അനഘയും അനുജും ബന്ധുക്കളും. ലൈബീരിയൻ പതാക വഹിച്ചിരുന്ന ചരക്കുകപ്പലായ ‘എംവി എറ്റേണിറ്റി’ സിയിലെ സെക്യൂരിറ്റി ഓഫീസറായിരുന്നു അനിൽ കുമാർ. ഈ വർഷം ജൂലൈ 7-നാണ് ചെങ്കടലിൽ വെച്ച് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പൽ തകർന്ന് മുങ്ങി. തുടർന്ന് അനിൽ കുമാറും മറ്റ് ആറുപേരും ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി. രക്ഷിക്കാനെത്തിയ മൽസ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നവർ എത്തിച്ചത് ഹൂതി വിമതരുടെ അടുത്തേക്കായിയിരുന്നു. അങ്ങനെയാണ് തടവിലായത്. ഇന്ത്യയും ഒമാനും ചേർന്ന് നടത്തിയ നയതന്ത്ര ഇടപെടലിലൂടെയണ് ബന്ദികളുടെ മോചനം സാധ്യമായത്. ഹൂതികൾ ബന്ദികളാക്കിയവരിൽ അനിൽകുമാർ അടക്കം…
Read More » -
ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’
ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…
Read More » -
‘രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവതരം’; ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; വിലക്ക് ആദ്യ കേസില്‍ മാത്രം; കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അതിജീവിതയുടെ പരാതിയനുസരിച്ച് എസ്ഐടി ചുമത്തിയ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. പൊലീസിനാണ് ആദ്യം പരാതി നല്‍കേണ്ടതെന്നും രാഹുല്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. പരാതിക്കാരിയുടെ എല്ലാ ആക്ഷേപങ്ങളിലും തനിക്ക് മറുപടിയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാന്‍ തയ്യാറാണ്. അന്വേഷണവുമായി സഹകരിക്കാന്‍…
Read More » -
കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിയിടങ്ങള്‍ ഒരുക്കുന്നോ? യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സഹായമെന്ന് പോലീസ്; ഒമ്പതു ദിവസങ്ങള്‍ക്കിടെ പുതിയ ഫോണും വസ്ത്രങ്ങളും; റിസോര്‍ട്ടില്‍ താമസം; ഗുണ്ടകളുടെ സഹായമെന്നും സംശയം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സഹായം നല്‍കിയത് കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ്. രാഹുലിന് വേണ്ടിയുള്ള തെരച്ചില്‍ പത്താം ദിനത്തിലേക്ക് കടന്നിരിക്കവെയാണ് സഹായിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. 3000 ഏക്കര്‍ വരുന്ന റിസോര്‍ട്ടിലായിരുന്നു രാഹുലിന്റെ താമസം. വളരെ സെന്‍സിറ്റിവായ സ്ഥലമായതിനാല്‍ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഒളിയിടങ്ങളില്‍നിന്ന് ഒളിയിടങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യത്തിനു വസ്ത്രവും മൊബൈല്‍ ഫോണുകളും മാറി ഉപയോഗിക്കാന്‍ ലഭിക്കുന്നത് നേതാക്കളുടെ സഹായത്തോടെയാണ്. ഗുണ്ടാ സംഘങ്ങളുടെ സഹായവും ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനായി തെരച്ചില്‍ തുടരുകയാണ് എസ്‌ഐടി. രാഹുല്‍ സംസ്ഥാനത്ത് എത്തിയെന്ന നിഗമനത്തില്‍ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ വയനാട് തുടങ്ങിയ അതിര്‍ത്തി ജില്ലകളില്‍ അന്വേഷണ സംഘം പഴുതടച്ച പരിശോധന നടത്തുകയാണ്. അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അന്വേഷണം സംഘം.…
Read More » -
നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണു; മൂന്നു വയസുകാരന് ദാരുണാന്ത്യം; കുടുംബ വീട്ടില്‍ കളിക്കാന്‍ പോകുന്നതിനിടെ അപകടം
കണ്ണൂര്‍: നിര്‍മാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് പാട്യം നഗര്‍ മലമ്മല്‍ ഹൗസില്‍ അന്‍ഷിലിന്റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് മര്‍വാന്‍ ആണ് മരിച്ചത്. വൈകുന്നേരം അങ്കണവാടിയില്‍ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം ചോര്‍ച്ച പരിശോധിക്കാന്‍ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »



