Lead News
-
‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല‘-പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ; മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്നും കേസെടുക്കണമെന്നും കളക്ടർ
അടൂർ: യുഡിഎഫ് സ്ഥാനാർഥിയായ സി.വി ശാന്തകുമാർ മാധ്യമങ്ങൾക്കുമുന്നിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞു. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും എൽഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതികരണം. തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി എത്തിയ ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാന്തകുമാർ കൊലപാതക കേസിലെ പ്രതിയാണെന്നടക്കമുള്ള ആരോപണങ്ങളാണ് നോട്ടീസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. “എന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഞാൻ ഒരിക്കലും പ്രതിയായിട്ടില്ല. വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് അവർ ശ്രമിക്കുന്നത്. ഞാനൊരിക്കലും പ്രതിയായിട്ടില്ല. എന്റെ ജീവന് ഭീഷണിയുണ്ട്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുക.കോൺഗ്രസ് പ്രവർത്തകരാണ് എനിക്ക് ആശ്രയം. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്’ ശാന്തകുമാർ വിങ്ങിപ്പൊട്ടി. തനിക്കെതിരെ ഇത്തരം കേസുകളൊന്നുമില്ലെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങൾ അസത്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ പ്രക്രിയയാണെന്നും, ജയപരാജയങ്ങൾ…
Read More » -
അവസാന ലാപ്പിൽ നോട്ടിൽ കുടുങ്ങി ബിജെപി, ഫ്ലയിങ് സ്‌ക്വാഡ് സ്ഥലത്ത്, കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഫ്ലയിങ് സ്‌ക്വാഡ് ഉടൻ സ്ഥലത്ത് എത്തിയെന്നും അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പണം വിതരണം ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ കോൺഗ്രസാണ് പുറത്ത് വിട്ടത്. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻറെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിൻറെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ…
Read More » -
‘അടിച്ച് നിന്റെ കരണക്കുറ്റി പൊളിക്കും, ഫോണ്‍ നുറുക്കും’; വീഡിയോ എടുത്തയാൾക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ വോട്ടർക്ക് ബിജെപി പണം നൽകിയെന്ന ആരോപണത്തിൽ വീഡിയോ ചിത്രീകരിച്ചയാളെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രൻ. ഫോണിൽ തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്താൽ അടിച്ച് കരണക്കുറ്റി പൊളിയ്ക്കുമെന്നായിരുന്നു ശോഭയുടെ ഭീഷണി. പണം കൈമാറിയ യുവതിയുടെ വല്ല്യമ്മയാണെന്നും ശോഭ പറയുന്നു. നിങ്ങൾ കൂടുതൽ വിലസേണ്ടെന്നും ശോഭ വീഡിയോ എടുത്തയാളോട് പറഞ്ഞു. മൊബൈൽ പിടിച്ച് നുറുക്കി കളയുമെന്നും തന്റെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയുമെടുത്താൽ അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും ശോഭ പറഞ്ഞു. വീഡിയോ പകര്‍ത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും ശോഭ ശ്രമിച്ചു. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായാണ് ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ…
Read More » -
‘സംവിധായൻ രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമോ ഷോക്കോ ഇല്ല; ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രം‘: നടി പാർവ്വതി തിരുവോത്ത്
യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാർവതി പറഞ്ഞു. “മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,”- പാർവതി പറഞ്ഞു. “മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം… ഇതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു’-പാർവതി പറഞ്ഞു. ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രമാണെന്നും പാർവതി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന്…
Read More » -
ഏത് കൊടികുത്തിയ ബോളറായാലും ആദ്യ ബോൾ അതിർത്തി കടത്തുക അത്രതന്നെ… ആദ്യ ബോളുകളിൽ തന്നെ ബുംറ, ബോൾട്ട്, താക്കൂർ എന്നിവരുടെ പന്തുകളിൽ സിക്സർ പായിച്ച് വൈഭവ് സൂര്യവംശി, അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും താരം നേടിയത് ബൗണ്ടറികളിലൂടെ- Video
ഈ ഐപിഎല്ലിൽ സഞ്ജു പടിയിറങ്ങിയിട്ടും രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ആരാധകരെത്തുന്നതിനുള്ള പ്രധാന കാരണം വൈഭവ് സൂര്യവംശിയെന്ന 15 കാരൻ ആണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവന്റെ ബാറ്റിൽ നിന്നു പറക്കുന്ന എണ്ണം പറഞ്ഞ സിക്സറും ഫോറും കാണാൻ തന്നെ ഒരു ചന്തമാണ്. ശരിക്കും ഫിയർലെസ് കിഡ്… ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയും സമാന രീതിയിൽ തന്നെയാണ് വൈഭവ് ബാറ്റ് വീശിയത്. ഇതോടെ 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞാടി. ഇന്നലത്തെ കളിയിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്ന് കാണാനായിരുന്നു. എന്നാൽ…
Read More » -
അഞ്ചുവയസുകാരൻ മകന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുഞ്ഞ് വനത്തിനുള്ളിൽ പിതാവിന്റെ മൃതദേഹത്തിനു കാവലിരുന്നത് ഒരു രാത്രി!! മൂന്നുപേർ കസ്റ്റഡിയിൽ
തിരുപ്പതി: അഞ്ചുവയസുള്ള മകന്റെ മുന്നിലിട്ട് അച്ഛനെ അമ്മയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി. വനത്തിനുള്ളിൽ ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധിയും അഞ്ചുവയസുള്ള മകനും കഴിഞ്ഞദിവസം അന്നമയ്യയിലെത്തിയത്. തുടർന്ന് ഗാന്ധി നരസിംഹലുവിനെ നേരിട്ടു കണ്ടു. ഇതിനടെ ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. പിന്നാലെ ഇയാളും രണ്ടുകൂട്ടാളികളും ഗാന്ധിയെ മദ്യപിക്കാനായി ക്ഷണിച്ചു. ഇതിനുശേഷം പ്രതികൾ ഗാന്ധിയെയും മകനെയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ്…
Read More » -
സ്ഥാനാര്‍ത്ഥിയെ കാറിലിരുത്തി വോട്ടര്‍മാര്‍ക്ക് പണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍, വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി ശോഭാസുരേന്ദ്രന്‍
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
Read More » -
ശരണ്യ പറഞ്ഞ സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തി… പോലീസിനെ സമീപിച്ച് ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്
ബെംഗളൂരു: കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബിജെപി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടക് ജില്ലയിലെ ബിജെപി പ്രാദേശിക ഘടകം പരാതി നൽകി. സംഭവത്തിൽ സംശയങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദമില്ലാതെ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നാപോക്ലു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അന്നു നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തിയെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. അതേസമയം പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ ശരണ്യയെ കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്ത് കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിവന്ന ആദിവാസി യുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കു മുകളിൽ അവശനിലയിൽ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു…
Read More » -
‘ഈ വെടിനിർത്തൽ കരാർ യുദ്ധത്തിന്റെ അവസാനമല്ല, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രം, ഞങ്ങളുടെ കൈകൾ ഇപ്പോഴും ട്രിഗറിലാണ്’- ഇറാൻ
ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും ഉടൻ വെടിനിർത്താൻ നിർദേശം നൽകി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തണം” എന്ന് ഖമേനി വ്യക്തമാക്കി. അതേസമയം വെടിനിർത്തൽ നിലവിൽ വന്നിട്ടും, രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിൽ യാതൊരു കുറവും വരുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്. ഇതോടൊപ്പം തന്നെ, അമേരിക്കയോ ഇസ്രയേലോ ചെറിയൊരു പിഴവെങ്കിലും നടത്തുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. “ഈ യുദ്ധവിരാമം യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല. ഞങ്ങളുടെ കൈകൾ ഇപ്പോഴും…
Read More »
