Lead News

  • അഞ്ചുവയസുകാരൻ മകന്റെ മുന്നിലിട്ട് യുവാവിനെ ഭാര്യയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുഞ്ഞ് വനത്തിനുള്ളിൽ പിതാവിന്റെ മൃതദേഹത്തിനു കാവലിരുന്നത് ഒരു രാത്രി!! മൂന്നുപേർ കസ്റ്റഡിയിൽ

    തിരുപ്പതി: അഞ്ചുവയസുള്ള മകന്റെ മുന്നിലിട്ട് അച്ഛനെ അമ്മയുടെ കാമുകനും കൂട്ടാളികളും തലയ്ക്കടിച്ച് കൊലപ്പെടുത്തി. വനത്തിനുള്ളിൽ ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി (45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവം. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധിയും അഞ്ചുവയസുള്ള മകനും കഴിഞ്ഞദിവസം അന്നമയ്യയിലെത്തിയത്. തുടർന്ന് ഗാന്ധി നരസിംഹലുവിനെ നേരിട്ടു കണ്ടു. ഇതിനടെ ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. പിന്നാലെ ഇയാളും രണ്ടുകൂട്ടാളികളും ഗാന്ധിയെ മദ്യപിക്കാനായി ക്ഷണിച്ചു. ഇതിനുശേഷം പ്രതികൾ ഗാന്ധിയെയും മകനെയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ്…

    Read More »
  • സ്ഥാനാര്‍ത്ഥിയെ കാറിലിരുത്തി വോട്ടര്‍മാര്‍ക്ക് പണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍, വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി ശോഭാസുരേന്ദ്രന്‍

    പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വൃദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വൃദ്ധയുടെ കൈയിലേക്ക് പണം നൽകുകയുമായിരുന്നു. ഈ സമയം കാറിൽ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

    Read More »
  • ശരണ്യ പറഞ്ഞ സംഭവം കെട്ടിച്ചമച്ചത്, രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തി… പോലീസിനെ സമീപിച്ച് ബിജെപി!! ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കും- പോലീസ്

    ബെംഗളൂരു: കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബിജെപി. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടക് ജില്ലയിലെ ബിജെപി പ്രാദേശിക ഘടകം പരാതി നൽകി. സംഭവത്തിൽ സംശയങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദമില്ലാതെ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും നാപോക്ലു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അന്നു നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ പേരിൽ സർക്കാരിന് നഷ്ടം വരുത്തിയെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. അതേസമയം പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ശരണ്യയുടെ മൊഴികളും പരാതിയിൽ പറഞ്ഞ കാര്യങ്ങളും പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ ശരണ്യയെ കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്ത് കാണാതായതായി വിവരം ലഭിച്ചത്. തുടർന്ന് തിരച്ചിൽ നടത്തിവന്ന ആദിവാസി യുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കു മുകളിൽ അവശനിലയിൽ ഇരിക്കുന്ന നിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു…

    Read More »
  • ‘ഈ വെടിനിർത്തൽ കരാർ യുദ്ധത്തിന്റെ അവസാനമല്ല, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രം, ഞങ്ങളുടെ കൈകൾ ഇപ്പോഴും ട്രിഗറിലാണ്’- ഇറാൻ

    ടെഹ്റാൻ: ഇറാൻ- അമേരിക്ക സംഘർഷത്തിനിടെ നിർണായകമായ വഴിത്തിരിവായി രണ്ട് ആഴ്ച നീളുന്ന വെടിനിർത്തലിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ച പിന്നാലെ രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങൾക്കും ഉടൻ വെടിനിർത്താൻ നിർദേശം നൽകി ഇറാന്റെ സുപ്രീം നേതാവായ മൊജ്താബ ഖമനേയി. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും, താൽക്കാലിക തന്ത്രപരമായ ഇടവേള മാത്രമാണെന്നും തെഹ്‌റാൻ വ്യക്തമായി മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധം അവസാനിച്ചിട്ടില്ല. എങ്കിലും സുപ്രീം നേതാവിന്റെ നിർദ്ദേശപ്രകാരം എല്ലാ സൈനിക വിഭാഗങ്ങളും വെടിനിർത്തണം” എന്ന് ഖമേനി വ്യക്തമാക്കി. അതേസമയം വെടിനിർത്തൽ നിലവിൽ വന്നിട്ടും, രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിൽ യാതൊരു കുറവും വരുത്തില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്. ഇതോടൊപ്പം തന്നെ, അമേരിക്കയോ ഇസ്രയേലോ ചെറിയൊരു പിഴവെങ്കിലും നടത്തുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. “ഈ യുദ്ധവിരാമം യുദ്ധത്തിന്റെ അവസാനമെന്നർത്ഥമല്ല. ഞങ്ങളുടെ കൈകൾ ഇപ്പോഴും…

    Read More »
  • ഇറാഖിൽ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോ​ഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി

    വാഷിം​ഗ്ടൺ: ഇറാഖിൽ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കിറ്റിൽസണിന്റെ ഇറാഖിൽ നിന്ന് മടങ്ങിവരവ് ഉറപ്പാക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് റൂബിയോ പറഞ്ഞു. “ഇറാഖിലെ ബാഗ്ദാദിനടുത്ത് വിദേശ ഭീകര സംഘടനയായ കതൈബ് ഹിസ്ബല്ലയിലെ അംഗങ്ങൾ അടുത്തിടെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, യുദ്ധ വകുപ്പ്, ഒന്നിലധികം ഏജൻസികളിലെ യുഎസ് ഉദ്യോഗസ്ഥർ, ഇറാഖി സുപ്രീം ജുഡീഷ്യൽ കൗൺസിൽ, ഇറാഖി പങ്കാളികൾ എന്നിവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നന്ദി അറിയിക്കുന്നു.”എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു,

    Read More »
  • ‘ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്’- പാക് പ്രധാനമന്ത്രി!! രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല- ബെഞ്ചമിൻ നെതന്യാഹു…പാക്കിസ്ഥാനെ തള്ളി ഇസ്രയേൽ

    ടെൽ അവീവ്: ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വാക്കുകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച നെതന്യാഹു, എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനാൻ ഉൾപ്പെടില്ലെന്നു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഇസ്രയേലിന്റെ ആദ്യ ഔദ്യോഗിക പ്രതികരണത്തിലാണ് നെതന്യാഹുവിന്റെ ഓഫീസ് നിലപാട് വ്യക്തമാക്കിയത്. ‘ഇറാൻ ഹോർമുസ് തുറന്നുതരികയും യുഎസ്, ഇസ്രായേൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, രണ്ട് ആഴ്ചത്തേക്ക് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അതുപോലെ ഇറാന്റെ ഭീകര ഭീഷണി ഉയർത്താതിരിക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളെ ഇസ്രായേലും പിന്തുണയ്ക്കുന്നു. ചർച്ചകളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നെന്ന് യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഇറാൻ ഇനി അമേരിക്കയ്ക്കും ഇസ്രായേലിനും അറബ്…

    Read More »
  • വാളയാർ ആൾക്കൂട്ട ആക്രമണത്തിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ

    പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് , ഛത്തീസ്​ഗഡ് സ്വദേശിയായ രാംനാരായൺ ഭയ്യർ എന്നയാളെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി തൂങ്ങിമരിച്ച നിലയിൽ. വിനോദ് എന്നയാളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് സംഭവം. വീടിന് സമീപത്തുളള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 17നാണ് വാളയാർ ആൾക്കൂട്ട ആക്രമണം നടന്നത്. കേസിലാകെ ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ എട്ട് പ്രതികളുടെ ജാമ്യം നിഷേധിച്ചിരുന്നു. ആറാം പ്രതിയാണ് വിനോദ്, വിനോദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇന്ന് വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിരുന്നു.

    Read More »
  • കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്… കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ… സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്

    തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും മാറണമെന്നുമുള്ള തന്റെ നിലപാട് സിനിമാമേഖലയിലെ അനുഭവം വെച്ചാണ് പറയുന്നതെന്ന് അനിൽ തോമസ് കുറിച്ചു. പത്തുവർഷക്കാലം സിനിമാമേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയത്. കേരളത്തിൽ നികുതിക്കൊള്ള നടക്കുകയാണ്. സിനിമാ മന്ത്രി വ്യവസായത്തിന് ഒന്നും നൽകാൻ കഴിയാതെ നിസ്സഹായനായിരുന്നു. മുഖ്യമന്ത്രി ആവശ്യങ്ങൾ നടത്തിത്തരാൻ സമയം കണ്ടെത്തിയില്ലെന്നും അനിൽ തോമസ് കുറ്റപ്പെടുത്തി. ‘തുടർദുരന്തം അവസാനിക്കണം’ എന്ന് തുടങ്ങുന്ന കുറിപ്പ്, ‘കടക്കുപുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്’ എന്നാണ് അവസാനിക്കുന്നത്. അനിൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടർ ദുരന്തം അവസാനിക്കണം… ഏപ്രിൽ 9,2026, കേരള നിയമംസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, സ്ഥിരതയും വിവരവും, വിവേകവും ഉള്ള ഒരു സർക്കാർ കേരളം ഭരിക്കേണ്ട ആവകത ആണ് ഇപ്പോൾ ഉള്ളത്, പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കി വിടേണ്ട സമയം ആയി… എന്തുകൊണ്ട് LDF…

    Read More »
  • 10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ- ഇറാൻ!! ഉപാധികൾ അം​ഗീകരിച്ച് അമേരിക്ക, നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചു- ദേശീയ സുരക്ഷാ കൗൺസിൽ… അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ

    ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇനി രണ്ടാഴ്ചത്തേക്ക് സമാധാനത്തിന്റെ നാളുകൾ. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അം​ഗീകരിച്ചതോടെ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് യുഎസും ഇറാനും രം​ഗത്തെത്തി. ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചിരിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ ഒരു വലിയ വിജയം കൈവരിക്കുകയും അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നും അവർ അവകാശപ്പെട്ടു. പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കുമ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ എന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു. ‘വിജയത്തിൽ എല്ലാ ഇറാൻ ജനതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ വിജയത്തിന്റെ വിശദാംശങ്ങൾ അന്തിമമാകുന്നതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് ക്ഷമയും വിവേകവും ആവശ്യമാണെന്നും ഇറാനിയൻ ജനതയുടെ ഐക്യവും ഐക്യദാർഢ്യവും നിലനിർത്തണമെന്നും അഭ്യർഥിക്കുന്നു’, പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇറാന്റെ ഉപാധികൾക്കുമേലുള്ള ചർച്ചകൾ ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നും വെടിനിർത്തൽ കാലപരിധി നീട്ടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ…

    Read More »
  • ആശ്വാസം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി അമേരിക്ക; ഹൊർമൂസ് എത്രയും പെട്ടെന്ന് തുറക്കണമെന്ന് ഇറാനോട് ട്രംപ്

    വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം…

    Read More »
Back to top button
error: