Lead News

  • വ്യാജ ഐഡി കാര്‍ഡ് കേസില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില്‍ ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ നടപടി

    തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണം ഒരുക്കുന്നെന്നാണു സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. വെള്ളിയാഴ്ച പകല്‍ കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു…

    Read More »
  • തിരിച്ചടിക്കുമോ അതോ വീണ്ടും തിരിച്ചടിയോ? ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം; കഠിന പരിശീലനത്തില്‍ വിരാടും രോഹിത്തും; രാഹുലിനു കീഴില്‍ അടിമുടി മാറ്റങ്ങള്‍; ജയ്‌സ്വാളും ടീമില്‍

    റാഞ്ചി: ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയുടെ മുറിവുണക്കാന്‍ ശ്രമിക്കുന്ന ടീം ഇന്ത്യയ്ക്ക് മുന്‍പില്‍ ഇനി ഏകദിന പരീക്ഷണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 3 മത്സര പരമ്പരയ്ക്ക് ഇന്നു റാഞ്ചിയില്‍ തുടക്കമാകും. 25 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക അടുത്ത പരമ്പരയ്ക്കിറങ്ങുന്നത്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ 2 പരമ്പരകളിലെ വിജയത്തിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. വ്യാഴാഴ്ച റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ സ്റ്റേഡിയത്തില്‍ കഠിന പരിശീലത്തിലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും ഏറെ നേരം നെറ്റ്‌സില്‍ ബാറ്റ് ചെയ്തു. പരുക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ.എല്‍.രാഹുലിന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ് പരമ്പര കളിച്ച 8 താരങ്ങള്‍ മാത്രമാണുള്ളത്. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതോടെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബോളിങ്ങിലെ പ്രതീക്ഷകള്‍. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ മധ്യനിര ബാറ്ററായി തിലക് വര്‍മയും ടീമിലുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യന്‍ ടീമിനൊപ്പം…

    Read More »
  • ‘ഗര്‍ഭം നടന്നിട്ട് നാളെത്രയായി? ഇപ്പോഴാണോ ബ്ലീഡിംഗിന്റെ വേദന അറിഞ്ഞു തുടങ്ങിയത്?’ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് മോഡല്‍; ‘അധപതിച്ച പാര്‍ട്ടിയാണ് നിങ്ങളുടേത് സഖാക്കന്‍മാരെ’ എന്നും വിമര്‍ശനം

    കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. അതിജീവിതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രില്‍ന വിമര്‍ശിച്ചു. ‘ഇത് കപട ധാര്‍മികതയാണ്. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളതെ’ന്നും പ്രില്‍ന ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രില്‍ന രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്. ഇതു പിന്നീടു നീക്കം ചെയ്‌തെങ്കിലും മറ്റൊരു പോസ്റ്റുമായും ഇവര്‍ രംഗത്തുവന്നു. പ്രില്‍നയുടെ വാക്കുകള്‍: ‘ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു…

    Read More »
  • മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില്‍ പൊട്ടി; നടി പോക്‌സോ കേസില്‍ അറസ്റ്റിലുമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല്‍ പൊളിയുമെന്ന് നിയമവിദഗ്ധര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന്‍ നടനും എംഎല്‍എയുമായ എം. മുകേഷിന്റെ കേസ് ഉയര്‍ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരടക്കം നിരവധിപ്പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും ഇതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ സംശയം ഉന്നയിച്ചതും പരിഗണിക്കുമ്പോള്‍ കേസ് പണത്തിനു വേണ്ടി കെട്ടിച്ചമച്ചതെന്ന സൂചനയിലേക്കാണു നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു. മുകേഷ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തുന്നതിനും ആറുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഇവര്‍ ആരോപണം…

    Read More »
  • അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തം; വ്യോമ പാത അടച്ചു; ‘പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ’ എന്നു ട്രംപ്; 4600 സൈനികരുള്ള ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലും വെനസ്വേല തീരത്ത്‌

    ന്യൂയോര്‍ക്ക്:  യു.എസ്, വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വെനസ്വേലയിലെ വ്യോമപാത അടച്ച് യു.എസ്. വെനസ്വേലയ്‌‌ക്കെ‌‌തി‌രെ നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.  വെനസ്വേലൻ വ്യോമാതിർത്തി അമേരിക്ക അടക്കുകയാണ്. എല്ലാ പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ്  ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്.   ഒരു മാസത്തിനിടെ പല ഘട്ടങ്ങളിലായി വെനസ്വേലയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നങ്കൂരം ഇട്ടിരിക്കുകയാണ്. ഏതാണ്ട് 4600 അധികം യുഎസ് സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലാണിത്.   ഏതു സമയത്തും വെനസ്വേലയ്ക്ക് എതിരെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമായിട്ടാണ് നില്‍ക്കുന്നത്. ഇതൊരു യുദ്ധമായിട്ടായിരിക്കില്ല ട്രംപ് വ്യാഖ്യാനിക്കുന്നത് മറിച്ച് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പുറംശക്തിക്കുള്ള നേരെയുള്ള ആക്രമണം എന്നായിരിക്കും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന ഒരു ഡെഡ് കാർട്ടൽ എന്നുപറഞ്ഞുകൊണ്ട് ‘കാർട്ടൽ…

    Read More »
  • അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?

    മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം. . വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം…

    Read More »
  • മൂന്ന് സിക്സറടിച്ചല്‍ രോഹിത് ശര്‍മ്മ ഷഹീദ് അഫ്രീദിയെ മറികടക്കും ; സെഞ്ച്വറി അടിച്ചാല്‍ 20,000 റണ്‍സും ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ആദ്യ ഏകദിനത്തില്‍ രോഹിതിനെ കാത്തിരിക്കുന്നത് റെക്കോഡ്

    റാഞ്ചി: ടെസ്റ്റിന് പിന്നാലെ ഞയറാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ ടീം ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് തുറക്കും. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീം ഇന്ത്യയ്ക്കായി ഒരു അര്‍ദ്ധസെഞ്ച്വറിയും ഒരു അപരാജിത സെഞ്ച്വറിയും നേടിയ മുംബൈയില്‍ നിന്നുള്ള വലംകൈയ്യന്‍ ബാറ്റ്‌സ്മാന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. റാഞ്ചിയിലെ ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യക്കാരന്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ ഒന്നിലധികം ബാറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അവസരാണ് രോഹിതിന് മുന്നിലുള്ളത്. ഇതുവരെ കളിച്ച 276 ഏകദിനങ്ങളില്‍ നിന്ന് 349 സിക്‌സറുകള്‍ രോഹിത് ശര്‍മ്മ നേടിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ കുറഞ്ഞത് മൂന്ന് സിക്സറുകളെങ്കിലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡ്…

    Read More »
  • സര്‍പ്പട്ടൈ പരമ്പര, വെട്രിയാന്‍ ഫെയിം ദുഷാര വിജയന്‍ മലായാളത്തില്‍ എത്തുന്ന കാട്ടാളന്‍ ; ആന്റണി പെപ്പെ നായകനാകുന്ന സിനിമയില്‍ മാര്‍ക്കോയെ വെല്ലുന്ന ആക്ഷന്‍രംഗങ്ങള്‍

    സര്‍പ്പട്ട പരമ്പരായി ,രായന്‍, വെറ്റിയാന്‍, വീരശൂര പരാക്രമി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ദുഷരാ വിജയന്‍ മലയാളത്തില്‍ എത്തുന്നു. ആന്റെണി വര്‍ഗീസ് പെപ്പെയുടെ കാട്ടാളനിലൂടെയാണ് നടി മലയാളത്തിന്റെ ഭാഗമാകുന്നത്. ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു. മാര്‍ക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രവും ആക്ഷന്‍ പാക്ക്ഡാണ്. വലിയ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ക്കോക്കു മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്. ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ജഗദീഷ്, സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍. ഇവര്‍ക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ…

    Read More »
  • ജാമ്യഹര്‍ജ്ജിയിലെ വാദങ്ങള്‍ പൊളിച്ച് യുവതിയുടെ മൊഴി ; രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം, വിവാഹബന്ധം നീണ്ടത് ഒരു മാസം ; യുവതിക്കെതിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍

    തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ തനിക്കെതിരേ പരാതി നല്‍കിയ യുവതിക്കെ തിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ മറ്റൊ രാള്‍ യുവതിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്ന തിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതി നിടെ കേസില്‍ ഒളിവിലുള്ള രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് വഞ്ചിയൂര്‍ എത്തി യിരുന്നു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്ത മാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പെണ്‍കുട്ടിയുടെ മൊഴി. രാഹുലിന്റെ ജാമ്യ ഹര്‍ജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിര്‍ണായക മൊഴി. രാഹു ല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി. ഡിവോഴ്സ് ആയ തിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതി ക്കുമെന്ന് വിശ്വസിപ്പിച്ചു. ഗര്‍ഭം…

    Read More »
  • മോദിയേയും ബിജെപിയേയും പുകഴ്ത്തി പുകഴ്ത്തി ശശി തരൂരിന് മതിയായില്ല ; മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനമില്ല ; കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം നടപ്പാക്കിയത് കേന്ദ്രസര്‍ക്കാര്‍

    ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനേയും നരേന്ദ്രമോദിയെയും നിരന്തരം പുകഴ്്ത്തിപറയുന്നത് പതിവാക്കി മാറ്റിയിട്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും ഞെട്ടിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികളെ വാഴ്ത്തിയാണ് തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നാണ് ശശിതരൂര്‍ എം.പി. യുടെ ഭാഷ്യം. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പി എം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ല. സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാല്‍ മതിയെന്നും പറഞ്ഞു. കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയെന്നും തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണമെന്നും യുപിഎ സര്‍ക്കാറിന്റെ പല പദ്ധതികളും മോദി സര്‍ക്കാര്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ സംസാരിക്കാന്‍ അധികാരമില്ലായിരുന്നു എന്നും പറഞ്ഞു. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍…

    Read More »
Back to top button
error: