Lead News

  • നേരത്തെ പറഞ്ഞതുതന്നെ…നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും!! യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി, എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിൽ- വി ഡി സതീശൻ

    പറവൂർ: ഈ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. മുൻപ് യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് ഇപ്പോൾ ഉയർന്നു വന്നു. എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തിൽ തട്ടിക്കൂട്ടിയ സർവേകളുണ്ട്. അതിനെക്കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല’- വി.ഡി. സതീശൻ പറഞ്ഞു. അതുപോലെ പ്രബുദ്ധരായ…

    Read More »
  • ‘വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ‘- പരാതി നല്കി കോൺ​ഗ്രസ്

    പത്തനംതിട്ട: കേരളത്തിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ പരാതിയുമായി കോൺ​ഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു.

    Read More »
  • പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ

    കൊച്ചി: സംസ്ഥാനത്ത് പോളിം​ഗ് മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്. ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ, അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് . വൈകീട്ട് ആറുമണി വരെയാണ് പോളിങ്. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. ‌ സംസ്ഥാനത്ത് തൂക്ക്…

    Read More »
  • രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന്, ജനം എൽഡിഎഫിനോടൊപ്പമാണ്!! ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ- പിണറായി

    കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിത്. വികസിത കേരളത്തിലേക്ക് ചുവടുവെച്ച് നിൽക്കുകയാണ് നമ്മൾ. എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളാകെ എൽഡിഎഫിനോടൊപ്പമാണ്. എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. ജനങ്ങൾക്ക് കൃത്യമായ അനുഭവമുണ്ട്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ആകുമ്പോൾ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പാണ്. രാജ്യത്തെ…

    Read More »
  • ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി… ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയിൽ രണ്ടാമത്തെ കുഞ്ഞുമെത്തി- മൊഴി, ഭാര്യ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- ഭർത്താവ്

    വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ‌ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നൽകു. കേസിൽ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽവച്ച് ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അൽത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു. അതേസമയം ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അൽത്താഫ് മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പോലീസിൽ…

    Read More »
  • ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് ട്രംപിന്റെ പിൻതുണയോടെ?, ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, യുഎസ്– ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂർ തികയും മുൻപ്തന്നെ പുതിയ സംഘർഷം

    തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ യു എസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷാവസ്ഥ. ഇസ്രായേൽ ലെബനനിൽ തുടരുന്ന സൈനികാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോള ഇന്ധന ഗതാഗതത്തിന്റെ പ്രധാന വഴിയായ ഹോർമുസ് കടലിടുക്ക് അടച്ചത് ലോകവ്യാപകമായി എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ കടലിടുക്ക് വീണ്ടും തുറക്കാമെന്ന് ഇറാൻ മുൻപ് സമ്മതിച്ചിരുന്നുവെങ്കിലും, ലെബനനിലെ സാഹചര്യം ചൂടുപിടിച്ചതോടെ ഇറാൻ നിലപാട് കടുപ്പിച്ചതായാണ് സൂചന. ഫാർസ് ന്യൂസ് ഏജെൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇറാൻ ഈ നീക്കം സ്വീകരിച്ചത്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്– ഇറാൻ വെടിനിർത്തൽ കരാറിനെ പിന്തുണച്ചെങ്കിലും, അതിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്ന് വ്യക്തമാക്കി. “ഇറാൻ കടലിടുക്ക് തുറക്കുകയും മേഖലയിലെ ആക്രമണങ്ങൾ നിർത്തുകയും ചെയ്യുന്നുവെങ്കിൽ ട്രംപിന്റെ…

    Read More »
  • പോളിം​ഗ് പുരോ​ഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെയെത്തി സുരേഷ് ​ഗോപി, മോഹൻലാൽ, പൃഥ്വിരാജ് എന്നീ താരങ്ങൾ

    കൊച്ചി: കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് .എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ രാവിലെ ഏഴരയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

    Read More »
  • അന്ധവിശ്വാസത്തെ തിരുത്താൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം

    ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാരുടെ പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു. അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, മതപരിഷ്‌കരണത്തിന്റെപേരിൽ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു. ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാൽ, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി. നാഗാലാൻഡിൽ മതാചാരമായി കാണുന്ന ഒന്നിനെ…

    Read More »
  • കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; തിരച്ചിൽ തുടരുന്നു

    മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ വൈകീട്ട് 5.30-ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും വനം ജീവനക്കാരും പോലീസും ബുധനാഴ്ച പുലർച്ചെവരെ തിരച്ചിൽനടത്തി. പുലർച്ചെ 4.30-വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും രാവിലെ ദുരന്തനിവാരണ സംഘങ്ങളും ചേർന്ന് വ്യാപക തിരച്ചിൽ ആരംഭിച്ചതായി ചിക്കമഗളൂരു പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ ദയാമ അറിയിച്ചു.

    Read More »
  • വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നതിനാൽ വോട്ടർമാർക്ക് അധിക നേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന് തിര. കമ്മീഷൻ; കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഇന്ന് വിധിയെഴുതും

    തിരുവനന്തപുരം:പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ബൂത്തിലേക്ക്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. 883 സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 27196936 സമ്മതിദായകരാണുള്ളത്. വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലെ 30495 പോളിങ് ബൂത്തുകളിലേക്കുള്ള പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചതിനാൽ ഇത്തവണ വോട്ടർമാർ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ‌. സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണ്. അസമിലും പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ്.

    Read More »
Back to top button
error: