Lead News
-
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ…
Read More » -
സെഞ്ചുറിക്കു പിന്നാലെ വിവാഹ മോതിരത്തില്‍ ചുംബിച്ച് കോലി; ഗ്രൗണ്ടിലെത്തി കാലില്‍ വീണ് ആരാധകന്‍; അന്തം വിട്ട് കോലിയും രാഹുലും
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചറി നേടിയതിനു പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോലിയുടെ കാല്‍തൊട്ടു വണങ്ങി ആരാധകന്‍. ഗ്രൗണ്ടില്‍ ഉയര്‍ന്നുചാടിയാണ് കോലി സെഞ്ചറി നേട്ടം ആഘോഷിച്ചത്. പിന്നാലെ ഹെല്‍മറ്റും ഗ്ലൗസും ഊരി കഴുത്തിലെ മാലയിലിട്ടിരിക്കുന്ന വിവാഹമോതിരത്തില്‍ ചുംബിച്ചു. അപ്പോഴാണ് ഒരു യുവ ആരാധകന്‍ ഗാലറിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. കോലിയുടെ സമീപമെത്തിയതിനു ശേഷം ഇയാള്‍ കാലില്‍ വീണു നമസ്‌കരിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇയാളെ പിടിച്ചുകൊണ്ടുപോയി. അപ്രതീക്ഷിത സംഭവത്തില്‍ കോലിയും അന്തംവിട്ടെങ്കിലും സാഹചര്യത്തെ താരം സമന്വയത്തോടെ കൈകാര്യം ചെയ്തു. ആരാധകനെ കോലി പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. കോലിയുടെ തൊട്ടടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.എല്‍.രാഹുലുമുണ്ടായിരുന്നു. കോലിയുടെ സെഞ്ചറി നേട്ടത്തിനു പിന്നാലെ കയ്യടിച്ചു കൊണ്ട് ഡ്രസിങ് റൂമില്‍ എഴുന്നേറ്റുനിന്ന രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ആര്‍ഷ്ദീപ് സിങ്ങും തുടങ്ങിയവരും സംഭവം പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഏകദിന ഫോര്‍മാറ്റിലെ 52ാം സെഞ്ചറിയാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ (ടെസ്റ്റ്,…
Read More » -
ഇതെന്താ ക്യാപ്റ്റന്‍സ് ഡേയോ? നൂറിന്റെ പെരുമഴയുമായി മുഷ്താഖ് അലി ടൂര്‍മമെന്റ്; ഒട്ടും കുറയ്ക്കാതെ സഞ്ജുവും; അഞ്ചു സിക്‌സറുകള്‍; 15 പന്തില്‍ 43 റണ്‍സ്!
ലക്‌നൗ : മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍മാര്‍ തകര്‍ത്തടിച്ച ദിവസം. പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (52 പന്തില്‍ 148), ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (50 പന്തില്‍ 113), ബംഗാര്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (66 പന്തില്‍ 130*) എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുന്നില്‍നിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തില്‍ 43) ഇന്നിങ്‌സ് കരുത്തില്‍ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറില്‍ 120 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ വിഘ്‌നേഷ് പുത്തൂരും അങ്കിത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്‍.എം.ഷറഫുദ്ദീന്‍, എം.ഡി.നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍…
Read More » -
സൈബര്‍ കേസില്‍ തീരുമാനമായി; സന്ദീപ് വാര്യര്‍ നാലാം പ്രതി; മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; അഡ്വ. ദീപാ ജോസഫു പ്രതിപ്പട്ടികയിലെന്ന് സൂചന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ നാലാം പ്രതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയെ അപമാനിച്ചെന്ന് അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലാണ്. സന്ദീപ് വാര്യരിലേക്കും മറ്റു രണ്ടു സ്ത്രീകളിലേക്കും പോലീസ് നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കിയതില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ ഒരാള്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലും മറ്റൊരാള്‍ അഡ്വ. ദീപാ ജോസഫുമാണെന്നാണ് സൂചന. രഞ്ജിതയാണ് ഒന്നാം പ്രതിയെന്നും പറയപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിജീവിതയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പോലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര്‍ ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കൂടാതെ…
Read More » -
രാഹുല്‍ ഈശ്വറിന് പിന്നാലെ സന്ദീപ് വാര്യരും കുടുങ്ങും; സൈബര്‍ പരാതി സന്ദീപ് വാര്യര്‍ക്കെതിരെയുമെന്ന് സൂചന
പാലക്കാട് ; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത സന്ദീപ് വാര്യര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി സൂചന. സൈബര്‍ പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് എ.ആര്‍.ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നാലെ സന്ദീപ് വാര്യരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസ് പരരാതിയില്‍ പറഞ്ഞവരെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുന്നത്.
Read More » -
ആശ്വാസമുണ്ട് സര്‍; സമാധാനമുണ്ട് സര്‍; എസ്‌ഐആആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 16 വരെ സമയമുണ്ട്
തിരുവനന്തപുരം : വോട്ടര്‍മാര്‍ക്കും ബിഎല്‍ഒമാര്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമെല്ലാം ആശ്വാസവും സമാധാനവുമേകി എസ്‌ഐഐആര്‍ സമയപരിധി നീട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ിസംബര്‍ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 11വരെ നല്‍കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നല്‍കിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ആവര്‍ത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തില്‍ എതിര്‍പ്പില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ചെയ്തത്. സമയപരിധി നീട്ടണമെന്ന് സിപിഐ, കോണ്‍ഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എസ് ഐ ആറില്‍ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍…
Read More » -
ആ രാഹുലിനെ കിട്ടിയില്ല; ഈ രാഹുലിനെ പൊക്കി; രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍; മാങ്കുട്ടത്തില്‍ കേസിലെ യുവതിയുടെ സൈബര്‍ പരാതിയില്‍ നടപടി; രാഹുല്‍ ഈശ്വറിനെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി
തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് അരിച്ചു പെറുക്കുന്നതിനിടെ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിലാണ് രാഹുല്‍ ഈശ്വറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പോലീസ് ആണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.
Read More » -
മുനമ്പം ശാന്തമാകുന്നില്ല; സമരം അവസാനിക്കുന്നുമില്ല; സമരപ്പന്തലില്‍ പുതിയ വിഭാഗത്തിന്റെ സമരകാഹളം മുഴങ്ങി; സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പുതിയ സമരക്കാര്‍; ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുംവരെ സമരമെന്ന്
കൊച്ചി: ശാന്തമാകുമെന്ന് വിചാരിച്ച കടല്‍ പെട്ടന്ന് ക്ഷോഭിച്ച പോലെ മുനമ്പം പെട്ടന്ന് ശാന്തതയില്‍ നിന്ന് വീണ്ടും സമരകാഹളത്തിലേക്ക്. സമരം അവസാനിക്കുമെന്ന് കരുതിയിടത്തു നിന്ന് വീണ്ടും മുനമ്പം സമരം തുടരുമ്പോള്‍ മുനമ്പത്തെ സമരത്തിരമാലകള്‍ അവസാനിക്കുന്നില്ലെന്നുറപ്പായി. മുനമ്പത്ത് നാടകീയ രംഗങ്ങളാണ് സമരപ്പന്തലിലുണ്ടായത്. മുനമ്പം സമരം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സമരവേദിയില്‍ തര്‍ക്കങ്ങള്‍. സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് പുതിയ സമരപ്പന്തലില്‍ ഒരു വിഭാഗം സമരം ആരംഭിച്ചു. ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് ഇവരുടെ പ്രഖ്യാപനം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിക്കാനൊരുങ്ങിയത്. മന്ത്രിമാരായ കെ.രാജനും പി.രാജീവും സമാപനയോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിമത പക്ഷം മുദ്രാവാക്യം വിളികളുമായി സമരപ്പന്തല്‍ വിട്ടിറങ്ങിയത്. വഖഫ് രജിസ്റ്ററില്‍ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റിയിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍…
Read More »

