Lead News

  • ‘പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാന്‍ ഇല്ല, പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും’; സുധാകരന്‍ വഴങ്ങി? ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി; അണിയറയില്‍ നടന്നത് എന്തെല്ലാം?

    ന്യൂഡല്‍ഹി: പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാനില്ലെന്നും കെ. സുധാകരന്‍. സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം കണ്ണൂരിലേക്കു മടങ്ങുന്നത്. നേരത്തേ, സിഡബ്ല്യുസി അംഗത്വം രാജിവയ്ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പാടെ നിഷേധിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങി. എന്നാല്‍, ഏറെ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതായിരുന്നു തീരുമാനമെങ്കില്‍ നേരത്തേ ആകാമായിരുന്നല്ലോ എന്നും ഒരുവിഭാഗം ചോദിക്കുന്നു. സുധാകരനില്‍ തട്ടിയാണ് പ്രധാനമായും സീറ്റ് വിഭജനം നീണ്ടുപോയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മനംമാറ്റമെന്നാണു വിവരം. സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. 10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ…

    Read More »
  • ‘സിമന്റ് അല്ലെങ്കിൽ ഡ്രം’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു, ഫോണിൽ യുവാവിന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ കുറിപ്പും!! സ്വന്തം ജീവൻ രക്ഷിക്കാൻ യുവാവ് ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടു

    ലഖ്‌നൗ: ഭാര്യയുടെ മൊബൈൽഫോണിൽ തന്റെ ഫോട്ടോയും ‘സിമന്റും ഡ്രമ്മും’ എന്ന അടിക്കുറിപ്പും കണ്ടതിന് പിന്നാലെ ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാറാണ് ഭാര്യ തന്നെ കൊലപ്പെടുത്തുമെന്ന ഭയത്തിൽ അവരെ കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. താൻ സ്വന്തം ജീവൻ രക്ഷിക്കാൻവേണ്ടിയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചതെന്നായിരുന്നു സംഭവത്തിൽ രാജ്കുമാറിന്റെ പ്രതികരണം. താനുമായുള്ള വഴക്കിനിടെ പലപ്പോഴും തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും ഫോണിൽ തന്റെ ചിത്രത്തിനൊപ്പം നീല ഡ്രമ്മും സിമന്റും എന്ന് കണ്ടതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതെന്നും യുവാവ് പറഞ്ഞു. അതേസമയം ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പത്തെച്ചൊല്ലി ദമ്പതിമാർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ അടുത്തിടെ ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് മൊബൈൽഫോൺ പരിശോധിച്ചതോടെ ഭാര്യയുടെ ചില സ്വകാര്യചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കൊലപാതകവാർത്തകളും ഫോണിൽ കണ്ടു. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടൊപ്പമാണ് ഈ വാർത്തകൾ ഭാര്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്.…

    Read More »
  • ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ സസ്‌പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്

    ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുണ്ടാകുമോയെന്നു കാത്തിരിക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. കണ്ണൂരില്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു.…

    Read More »
  • സമൂഹത്തിലെ ഉന്നതന്മാരുമായി അടുത്ത ബന്ധം, മിർഗാവിൽ സ്വന്തമായി ‘ഇശാന്യേശ്വർ ക്ഷേത്രവും’ആഡംബര റിസോർട്ടും!! ആത്മീയതയുടെ മറവിൽ പീഡിപ്പിച്ചത് 58 സ്ത്രീകളെ, പീഡനം പൂജയ്ക്കെത്തുന്ന സ്തീകളെ മയക്കുമരുന്ന് കുത്തിവച്ച് ഹിപ്നോട്ടൈസ് ചെയ്ത്, ജ്യോതിഷി അശോക് ഖറാത്ത് അറസ്റ്റിൽ, റെയ്ഡിൽ തോക്കും വെടിയുണ്ടകളും കണ്ടെത്തി

    മുംബൈ: ആദ്ധ്യാത്മികതയുടെ മറവിൽ നിരവധി സ്ത്രീകളെ പീഡനത്തിനിരയാക്കിയ ജ്യോതിഷി അറസ്റ്റിൽ. ഇയാളുടെ ഓഫിസിൽ നിന്ന് 58 സ്ത്രീകളുടെ ന​ഗ്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഷിക്കിൽ ആദ്ധ്യാത്മികതയുടെ പേരിൽ സ്ത്രീകളെ പീഡിപ്പിച്ചെന്നാരോപിച്ച് ജ്യോതിഷി അശോക് ഖറാത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 35 കാരിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ മൊഴിപ്രകാരം, പൂജകളും പ്രശ്നപരിഹാരങ്ങളും നടത്താമെന്ന വ്യാജേന 67 കാരനായ ഖറാത്ത് മയക്കുമരുന്ന് നൽകി ഹിപ്നോട്ടൈസ് ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ കൂടുതൽ സ്ത്രീകൾ ഇയാളുടെ പീഡനത്തിനിരയായതായി കണ്ടെത്തി. പോലീസ് എഫ്ഐആറിൽ പറയുന്നതനുസരിച്ച്, വിരമിച്ച മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അശോക് ‘ക്യാപ്റ്റൻ’ എന്ന പേരിലാണ് ഉന്നതർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വാഗ്ദാനത്തോടെ സ്ത്രീകളെ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. തുടർന്നു സ്ത്രീകൾ പീഡന വിവരം പുറത്തുപറയാതിരിക്കാൻ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും.…

    Read More »
  • സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമണത്തിൽ കലികയറി ഇറാൻ, ഇസ്രയേലിനും ​ഗൾഫ് രാജ്യങ്ങൾക്കും നേരെ തുടരെത്തുടരെ ആക്രമണം!!ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി തുടങ്ങി ഏഴിടങ്ങളിൽ ബാലിസ്റ്റിക് മിസൈൽ തൊടുത്തു, ചെറുക്കാൻ സൈനികരെ അണിനിരത്താൻ ട്രംപ്

    ടെഹ്റാൻ/ വാഷിങ്ടൻ: സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരെ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഇറാന്റെ മിസൈലാക്രമണം തടുത്തെങ്കിലും റാസ് ലഫാൻ വ്യാവസായിക സിറ്റിയിൽ കാര്യമായ നാശനഷ്ടമുണ്ടായതായി ഖത്തർ പറഞ്ഞു. കുവൈത്തിലെ മിനാ അൽ അഹമ്മദി, മിനാ അബ്ദുല്ല റിഫൈനറികളിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായി. അതേസമയം, ആർക്കും പരുക്കുല്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. സാംറെഫ് റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടം പതിച്ച് നാശനഷ്ടമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. പിന്നാലെ ഇസ്രയേലിനു നേരെയും ഇറാൻ ആക്രമണം കടുപ്പിച്ചു ഇറാനിൽനിന്നുള്ള മിസൈലുകളുടെ എണ്ണം വർധിച്ചതായി ഇസ്രയേൽ സൈന്യവും…

    Read More »
  • ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

    മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രം​ഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി. ‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു. ‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ…

    Read More »
  • പാറ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം കയറ്റത്തിൽ വച്ച് നഷ്ടമായി, പിന്നോട്ടുപാഞ്ഞ ലോറി കാറിലും ബൈക്കിലുമിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, കാർ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്!! കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

    തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണു മരിച്ചത്. നീന്തൽ പരിശീലനത്തിനു പോയി മടങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത് പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ ഇന്നു ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാർഥികളുടെ മരണം സംഭവിച്ചിരുന്നു.

    Read More »
  • ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തിക ശാസ്ത്രജ്ഞൻ

    വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ ദുർബലമായി കാണപ്പെടുന്നുവെന്നും പണപ്പെരുപ്പം കരുതിയതിലും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറൽ റിസർവിൻ്റെ മാർച്ച് യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം 2025-ൽ ഊർജച്ചെലവ് കുറഞ്ഞത് മൊത്തത്തിലുള്ള വില സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചതായും ആന്റോണി സൂചിപ്പിച്ചു. എങ്കിലും, വർധിച്ചുവരുന്ന ഊർജവില ആ പ്രവണതയെ മാറ്റുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൺസർവേറ്റീവ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നിലവിലെ ചീഫ് ഇക്കോണമിസ്റ്റായ ആന്റണിയെ ട്രംപ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ തലവനായി കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ആന്റണിയുടെ നാമനിർദ്ദേശം ട്രംപ് പൊടുന്നനെ പിൻവലിക്കുകയും ബ്രെറ്റ് മാറ്റ്സുമോയെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ്…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല, ജാമ്യം റദ്ദാക്കില്ല!!  ഫോണിൽനിന്ന് പരാതിക്കാരികളുടെ നമ്പറുകൾ നീക്കം ചെയ്യണം, ഇക്കാര്യം കോടതിയെ അറിയിക്കണം- എസ്ഐടിയുടെ ആവശ്യം തള്ളി കോടതി

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണെൃമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുലിന്റെ ഫോണുകളിൽ നിന്ന് പരാതിക്കാരികളുടെ നമ്പർ നീക്കം ചെയ്യണമെന്ന് നിർദ്ദേശം. നീക്കം ചെയ്ത് കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയിൽ എത്തിയത്. എന്നാൽ പരാതിക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം എന്നിവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. യുവതി നൽകിയ പരാതി അടക്കം കോടതിയിൽ സമർപ്പിച്ചായിരുന്നു രാഹുലിന്റെ മുൻകൂർ…

    Read More »
  • ലക്ഷി പ്രീയയ്ക്ക് പറ്റിയതു പോലെ വീണാനായർക്കും, വോട്ടില്ല; പെരുമ്പാവൂരിലും ഏറ്റുമാനൂരിലും ട്വന്‍റി 20 സ്ഥാനാർത്ഥി മാറ്റം

    കൊച്ചി: പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി ട്വന്‍റി 20 പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രീയയെ പോലെ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. എന്നാൽ വോട്ടേഴ്സ്ലിസ്റ്റിൽ വീണയുടെ പേരില്ല. വീണയ്ക്കും ലക്ഷ്മിക്കും പകരം സ്ഥാനാർഥികളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ പെരുമ്പാവൂരിൽ കോൺഗ്രസ് വിട്ട നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. പെരുമ്പാവൂരിൽ ലക്ഷ്മി പ്രീയയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വന്റി-20 വലിയ റോഡ് ഷോയ്ക്കുള്ള സജ്ജീകരണങ്ങൾ നടത്തുകയുണ്ടായി. വലിയ ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഒരുക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിഞ്ഞത്. തുടർന്ന് ആ പരിപാടി റദ്ദാക്കുകയായിരുന്നു.

    Read More »
Back to top button
error: