Breaking News

  • എടപ്പാളിനെ വിറപ്പിച്ച് ഉഗ്രസ്‌ഫോടനം; അന്വേഷണം ഊര്‍ജിതം

    മലപ്പുറം: എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പോലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവന്‍ സിസി ടിവികളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം കാറിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രതയിലാണ്.  

    Read More »
  • കുലുക്കമില്ലാതെ ഗവര്‍ണര്‍; രണ്ടു വി.സിമാര്‍ക്കുകൂടി കാരണം കാണിക്കല്‍ നോട്ടീസ്

    തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇരു വി.സിമാരുടെയും നിയമനത്തില്‍ യു.ജി.സി. ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം. നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സമീപകാലത്താണ് ഇരു സര്‍വകലാശാലകളും രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ വി.സിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയുമായിരുന്നു. സാധാരണ പുതിയ സര്‍വകലാശാല രൂപവത്കരിക്കുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് നിയമനം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാനാകും. ഇരു സര്‍വകലാശാലകള്‍ക്കും യു.ജി.സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇവയിലെ വി.സി. നിയമനം യു.ജി.സി. ചട്ടപ്രകാരം നടത്തേണ്ടതുണ്ട്. അതിനാലാണ്…

    Read More »
  • വാട്സാപ്പ് രണ്ടു മണിക്കൂര്‍ പണിമുടക്കി; പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു

    ന്യൂഡല്‍ഹി: മെസേജിങ് ആപ്പായ വാട്സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 മുതല്‍ സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ചമുതല്‍ വാട്‌സാപ് ലോകമെമ്പാടും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ സംഭവിച്ചിട്ടുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തകരാറാണ് സംഭവിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.07 നാണ് പ്രശ്‌നം ആദ്യം റിപ്പോര്‍ട്ടു ചെയ്തതെന്നു ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ഡൗണ്‍ ഡിറ്റക്ടര്‍’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോര്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്തു. യു.കെയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാട്‌സാപ് സേവനം മുടങ്ങിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. ഇതിനു പിന്നാലെ പ്രശ്‌നം ശ്രദ്ധയിപ്പെട്ടെന്നും തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.  

    Read More »
  • ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരേ വി.സിമാര്‍ ഹൈക്കോടതിയില്‍; നാലുമണിക്ക് പ്രത്യേക സിറ്റിങ്ങ്

    കൊച്ചി: രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരേ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരേ വി.സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും. ഹര്‍ജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വി.സിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വി.സിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ വി.സിമാരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.      

    Read More »
  • നശീകരണബുദ്ധിയോടെ യുദ്ധംചെയ്യുന്നു, നിയമലംഘനമുണ്ടെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടത്: മുഖ്യമന്ത്രി

    പാലക്കാട്: സംസ്ഥാനത്തെ സര്‍വകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ലോജിക് അനുസരിച്ച്, നിയമം ലംഘിച്ചാണ് വി.സിമാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീപാവലി ആശംസകള്‍ നേര്‍ന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനം ആരംഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. ”കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. അതിന്റെ ഭാഗമായാണ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സര്‍ പദവി ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ്. അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്.…

    Read More »
  • ഗവര്‍ണറുടെ അന്ത്യശാസനം 11.30 വരെ, വി.സിമാര്‍ നിയമോപദേശം തേടി; 10.30ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവദിച്ച സമയം ഇന്ന് രാവിലെ 11.30 ഓടെ അവസാനിക്കും. ഇതിനിടെ, വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10.30-ന് മാധ്യമങ്ങളെ കാണും. നിലവില്‍ ഇതുവരെ വി.സിമാര്‍ ആരും രാജിസന്നദ്ധത അറിയിച്ചിട്ടില്ല. വി.സിമാര്‍ രാജിവെക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 11.30ന് ശേഷം ഗവര്‍ണറുടെ തീരുമാനം എന്തായിരിക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. വി.സി.മാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ, സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുന്നത്. വി.സിമാരുടെ പുറത്താക്കല്‍ നടപടികളിലേക്ക് 11.30ന് ശേഷം ഗവര്‍ണര്‍ കടക്കാനിരിക്കെയാണ് മുഖ്യമന്ത്രി അതിന് തൊട്ടുമുമ്പായി വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കുള്ള മറുപടി…

    Read More »
  • ഗവര്‍ണര്‍ക്കെതിരേ എല്‍.ഡി.എഫ് പ്രതിഷേധം; രാജ്ഭവന് മുന്നിലെ സമരത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഇടതുമുന്നണി പ്രക്ഷോഭത്തിലേക്ക്. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണി നീക്കം. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരേ പ്രത്യക്ഷ പ്രക്ഷോഭത്തിന് രൂപം നല്‍കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. എകെജി സെന്ററില്‍ രാവിലെ 11.30യ്ക്കാണ് യോഗം ആരംഭിച്ചത്. സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് നേരത്തെ സി.പി.എം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍ യോജിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എല്‍.ഡി.എഫ് യോഗം ചേര്‍ന്നത്. സര്‍വകലാശാല വി.സിമാരുടെ നിയമനം, മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ തുറന്ന വിമര്‍ശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

    Read More »
  • പാനൂരിലെ കൊലക്കത്തി പ്രതി സ്വയം നിര്‍മിച്ചത്; തൊണ്ടി സാധനങ്ങള്‍ ബാഗിലാക്കി കുളത്തില്‍ താഴ്ത്തി

    കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ വിഷ്ണുപ്രിയയെ പട്ടാപ്പകല്‍ വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊന്നത് പ്രതി സ്വയം നിര്‍മിച്ച കത്തി കൊണ്ടെന്ന് പോലീസ്. കട്ടിങ് മെഷീന്‍ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന്‍ വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാല്‍, പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തി. കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും ബാഗിലാക്കി ശ്യാംജിത്തിന്റെ വീടിനടുത്തുള്ള പറമ്പിലെ കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു. ബാഗില്‍നിന്ന് മുളകുപൊടിയും പോലീസ് കണ്ടെടുത്തു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍ നിന്നാണെന്നും പോലീസ് പറയുന്നു. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി. പ്രതി അന്വേഷണം അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമം നടത്തി. മറ്റൊരുടെയോ മുടി ശേഖരിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ്…

    Read More »
  • പാനൂരില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; മൃതദേഹം കിടപ്പുമുറിയില്‍

    പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. കൈകളില്‍ അടക്കം മാരകമായ മുറിവേറ്റനിലയിലായിരുന്നു. അതേസമയം, കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.      

    Read More »
  • മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് ബലമായി പുറത്താക്കി

    ബീജിങ്: മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്നു ബലം നിര്‍ബന്ധപൂര്‍വം പുറത്തേക്കു കൊണ്ടുപോയി. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യത്തിലാണ്, രണ്ടു സുരക്ഷാ ഭടന്മാര്‍ ഹുവിനെ വേദിക്കു പുറത്തേക്കു കൊണ്ടുപോയത്. ഹുവിനെ കോണ്‍ഗ്രസ് വേദിയില്‍നിന്നു പുറത്താക്കിയതാണോയെന്നു വ്യക്തമല്ല. ഇതില്‍ ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന ഹു ജിന്റാവോയെ രണ്ടു സുരക്ഷാ ഭടന്മാര്‍ എത്തി പുറത്തേക്കു കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. എഴുപത്തിയൊന്‍പതുകാരനായ ഹു ആദ്യ ദിനം മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. പുറത്തേക്കു പോവാന്‍ അദ്ദേഹം വിസമ്മതിക്കുന്നതും പിന്നെ നിര്‍ബന്ധത്തിനു വഴങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുറത്തേക്കു പോവുമ്പോള്‍ ഹു തൊട്ടടുത്തിരുന്ന ഷിയോട് എന്തോ പറയുന്നതും പ്രസിഡന്റ് തല കുലുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെയും 2296 പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നാടകീയ സംഭവം. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനമാണ് ഇന്ന്. പ്രധാനമന്ത്രി ലീ കെക്വിയാങ് ഉള്‍പ്പെടെ…

    Read More »
Back to top button
error: