Breaking News

  • സോള്‍ ഹാലോവീന്‍ ദുരന്തത്തില്‍ മരണം 150 പിന്നിട്ടു; മാസ്‌കില്ലാ ആഘോഷത്തിന് എത്തിയവര്‍ ഇരകളായി

    സോള്‍: ദക്ഷിണ കൊറിയയിലെ ഹലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു. സോള്‍ നഗരത്തിലെ ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം ഉണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലുംതിരക്കിലുംപെട്ട് 151 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. 4 മീറ്റര്‍ വീതിയുള്ള ഇടവഴിയില്‍ ഇത്രയുംപേര്‍ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി മാസ്‌ക് ഇല്ലാതെ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതായിരുന്നു ആളുകള്‍ ഇവിടെ. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ അറിയിച്ചു. 82 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 19 പേരുടെ നില ഗുരുതരമാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ലഹരിമരുന്നുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൂടാതെ…

    Read More »
  • ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മതിലകം എസ്.ഐയുടെ മുഖത്ത് പരുക്ക്

    തൃശൂര്‍: മതിലകം എസ്.ഐയ്ക്ക് ക്രിമിനല സംഘത്തിന്‍െ്‌റ ആക്രമണത്തില്‍ പരുക്കേറ്റു. എസ്.ഐ: മിഥുന്‍ മാത്യുവിനാണ് കൃത്യനിര്‍വഹണത്തിനിടെ മുഖത്ത് പരുക്കേറ്റത്. പോലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു. ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ലഹരി വില്‍പ്പന നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ പിടിക്കാനായി എസ് ഐ മിഥുന്‍ മാത്യുവും സംഘവും പോകുകയായിരുന്നു. ഇതിനിടെ ശ്രീനാരായണപുരം പതിയാശേരി എന്ന സ്ഥലത്തു വെച്ച് വഴിയരികില്‍ നിന്ന മൂവര്‍ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തു. ഇതിനിടെ ഇവര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എസ്ഐയെ ആക്രമിക്കുന്നതു കണ്ട് മറ്റു പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.  

    Read More »
  • പാര്‍ട്ടി പറഞ്ഞാല്‍ വെടിവെക്കുമെന്ന് മണി പറഞ്ഞത് തമാശയല്ല, ജീവന് ഭീഷണിയുണ്ടെന്ന് എസ്.രാജേന്ദ്രന്‍

    മൂന്നാര്‍: തന്റെ ജീവന് ഭീഷണിയുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ വെടിവെയ്ക്കുമെന്ന് എം.എം മണി പറഞ്ഞത് തമാശയായി കാണേണ്ടതില്ലെന്നും ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. ചില സി.പി.എം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു, തനിക്ക് എതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ കെ.വി ശശിയും എം.എം മണിയുമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. സി.പി.എം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. വ്യക്തിപരമായുള്ള ആക്ഷേപങ്ങളും പാര്‍ട്ടി കമ്മിറ്റികളിലൂടെ ഉയര്‍ത്തികൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നത്. മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്ക് പൊളിക്കാന്‍ സബ് കളക്ടറായിരിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനും അതിന് ശേഷം വന്നയാളും ഉത്തരവിട്ടു. ഞാനടക്കം ചെന്ന് സംസാരിച്ചാണ് അത് അവിടെ നിലനിര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ ഞാനതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്.ഒരു പാര്‍ട്ടിയിലേക്കും പോയിട്ടില്ല. ഈ പാര്‍ട്ടിയില്‍ തന്നെ അവസാനം വരെ നില്‍ക്കുമെന്ന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മരിക്കണമെന്ന് പറഞ്ഞാല്‍ മരിക്കാമെന്ന് പറയും. ആ സാഹചര്യങ്ങളെല്ലാം…

    Read More »
  • മണിയാശാന് കെണിയാകുമോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേന്ദ്രന്റെ വാര്‍ത്താ സമ്മേളനം ഇന്ന് 12 ന്

    ഇടുക്കി: എം.എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്റെ വാര്‍ത്താ സമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 ന് മൂന്നാര്‍ ഗവ. ഗസ്റ്റ് ഹൗസിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലം പുറത്ത് വിടുമെന്നാണ് സൂചന. മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പുംചോല എം.എല്‍.എയുമായ എം.എം മണി ട്രേഡ് യൂണിയന്‍ പ്രതിനിധി സമ്മേളത്തില്‍ രാജേന്ദ്രനെതിരേ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത് വന്നു. 15 കൊല്ലം എം.എല്‍.എയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം മണിയുയര്‍ത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. മണിക്കെതിരേ രാജേന്ദ്രന്‍ മാധ്യമങ്ങളിലൂടെ പ്രസ്താവന ഇറക്കി. ജില്ലയിലെ മുതിര്‍ന്ന നേതാവിനെതിരേ ശബ്ദിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചതോടെ പാര്‍ട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി…

    Read More »
  • കോഴിക്കോട്ട് കളിക്കിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ചു

    കോഴിക്കോട്: കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവില്‍ ബഷീറിന്റെ മകന്‍ മുഹമ്മദിനെയാണ് കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെുത്ത് അന്വേഷണം തുടങ്ങി.  

    Read More »
  • ഗവര്‍ണറുടെ രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: സുബ്രഹ്‌മണ്യന്‍ സ്വാമി

    ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടന പ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലുള്ള ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”ഭരണഘടന പ്രകാരം കേരള ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു”- സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.  

    Read More »
  • പാല്‍വില ലിറ്ററിന് അഞ്ചുരൂപയിലേറെ കൂടും?

    തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് അഞ്ചു രൂപയിലധികം കൂട്ടേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാകും വില വര്‍ധിപ്പിക്കുക. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും തീരുമാനമുണ്ടാകുകയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് വില വര്‍ധനയെക്കുറിച്ച് ആലോചിക്കുന്നത്. പാല്‍ വില വര്‍ദ്ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. പുതിയ വില വര്‍ധന ജനുവരിയോടെ നടപ്പില്‍ വരുത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.      

    Read More »
  • കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം വേണമെന്ന് കേജ്‌രിവാള്‍

    ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഇന്ത്യയില്‍ ഇറക്കുന്ന എല്ലാ കറന്‍സികളിലും ഇത് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചിലപ്പോഴൊക്കെ നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണമെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് ആയിക്കൂടെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമാണ് ആംആദ്മി പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് കേജ്‌രിവാള്‍ ഈ അജണ്ട മുന്നോട്ടുവച്ചിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് കേജ്രിവാള്‍ ഹിന്ദുത്വ കാര്‍ഡ് ഇറക്കുകയാണെന്ന വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു.  

    Read More »
  • മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു; 2 പേര്‍ മരിച്ചു

    കൊച്ചി: മരടില്‍ ന്യൂക്ലിയസ് മാളിനു സമീപം ഗാന്ധി സ്‌ക്വയറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു രണ്ടു പേര്‍ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കര്‍(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവര്‍ക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനര്‍നിര്‍മാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.  

    Read More »
  • കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം? മുബിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി, മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം

    ചെന്നൈ: കോയമ്പത്തൂരില്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം സ്വദേശി ജമേഷ മുബിന്‍ (29) ചാവേര്‍ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിര്‍ണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്ഫോടനത്തിനു തലേദിവസം ജമേഷ മുബിന്‍ പങ്കുവച്ച വാട്സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന വാട്സാപ് സ്റ്റാറ്റസ് ആണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഞായര്‍ പുലര്‍ച്ചെ ടൗണ്‍ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ ഉക്കടം എച്ച്എംപിആര്‍ സ്ട്രീറ്റിലെ ജമേഷ മുബിന്‍ കൊല്ലപ്പെട്ടത്. പെട്രോള്‍ കാര്‍ ആണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. കാറില്‍ പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകള്‍ തുറന്നുവിട്ടും കാറില്‍ ആണികളും മാര്‍ബിള്‍ ചീളുകളും വിതറിയും സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാന്‍ മുബിന്‍ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ജമേഷ മുബിന്റെ വാട്സാപ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോയമ്പത്തൂര്‍ പോലീസ് മറച്ചു വച്ചതായി ബി.ജെ.പി ആരോപിച്ചു. ഭീകരാക്രമണ വിവരങ്ങള്‍ പോലീസ് ഒളിപ്പിച്ചത് ആസൂത്രിതമാണെന്നും ബി.ജെ.പി…

    Read More »
Back to top button
error: