Breaking News

  • മണിയുള്ള പാര്‍ട്ടിയില്‍ തുടരാനില്ല; ജാതിപ്പേര് വച്ച് ഭിന്നിപ്പിക്കുന്നു: രാജേന്ദ്രന്‍

    തൊടുപുഴ: എം.എം.മണി ഉളള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആലോചിക്കുന്നില്ല. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസില്‍ കുടുക്കാനും എംഎം മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം.എം. മണിയുടെ പ്രസംഗം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മണിയുള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന രാജേന്ദ്രന്റെ പ്രസ്താവന.    

    Read More »
  • വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കും

    ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജശ്രീ എം.എസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. സീനിയര്‍ അഭിഭാഷകരുടെ നിയമ ഉപദേശം ലഭിച്ച ശേഷം ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത്. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുടെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭാ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്തമാകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കും, സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധികള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍…

    Read More »
  • ആഭിചാര കേന്ദ്രത്തിനെതിരേ പ്രതിഷേധം; യൂദാഗിരിയിലെ ബലിത്തറകള്‍ സി.പി.എം പൊളിച്ചു

    ഇടുക്കി: തങ്കമണി യൂദാഗിരിയിലെ ആഭിചാര കേന്ദ്രത്തിനെതിരേ സി.പി.എം പ്രതിഷേധം. പോലീസ് താക്കീത് നല്‍കിയിട്ടും മൃഗബലി തുടരുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂദാഗിരി സ്വദേശി റോബിന്റെ പറമ്പിലുണ്ടായിരുന്ന ബലിത്തറകള്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പോലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പരാതി ഉന്നയിക്കുന്ന നാട്ടുകാര്‍ക്കെതിരേ റോബിന്‍ നിരന്തരം ഭീഷണിയും മുഴക്കുന്നുണ്ടെന്നും ആരോപണമുണ്ട്.    

    Read More »
  • പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി; കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചു

    കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കണമെന്ന കടയുടമയുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് മോഷണക്കേസ് ഒത്തുതീര്‍പ്പായത്. കേസില്‍ ഐ.പി.സി. 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പോലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ പി.വി. ഷിഹാബിനെതിരെയാണ് മാങ്ങ മോഷ്ടിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തിരുന്നത്. സെപ്റ്റംബര്‍ 28-ന് പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ചത്. കടയുടെ മുന്നില്‍വെച്ചിരുന്ന പെട്ടിയില്‍നിന്ന് ഇയാള്‍ മാങ്ങകള്‍ മോഷ്ടിക്കുന്ന സിസി ടിവി ദൃശ്യവും പുറത്തുവന്നിരുന്നു. മാങ്ങ മോഷണം വിവാദമായതോടെ ഷിഹാബിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ്, കേസ് ഒത്തുതീര്‍പ്പാക്കാനായി കടയുടമ കോടതിയെ സമീപിച്ചത്. പരാതി പിന്‍വലിക്കാന്‍ കടയുടമ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും…

    Read More »
  • മധു കേസില്‍ മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ട്; കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

    പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ വീണ്ടും അസാധാരണ സംഭവം. കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കി. പോലീസിന് നല്‍കിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കേസില്‍ പത്തൊമ്പതാം സാക്ഷിയാണ് കാക്കി. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്ന് കക്കി കൂട്ടിച്ചേര്‍ത്തു. കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18, 19 സാക്ഷികളായ കാളി മൂപ്പന്‍, കക്കി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് 18 ാം സാക്ഷി കാളി മൂപ്പന്‍. മധുവിനെ കുറച്ചുപേര്‍ തടഞ്ഞു നിര്‍ത്തി, ഓടിപ്പോകാതിരിക്കാന്‍ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ട് എന്നായിരുന്നു ആദ്യം പോലീസിന് നല്‍കിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ചാണ് കൂറുമാറിയത്. അജമലയില്‍…

    Read More »
  • രൂപയുടെ ‘പാതാള പര്യടനം’ തുടരുന്നു! ഡോളറിനെതിരേ വീണ്ടും തകര്‍ച്ച

    മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നലെ 83 കടന്ന രൂപ ഇന്നും തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. 83.12 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ആഭ്യന്തര വിപണിയില്‍നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും അടക്കമുള്ള മറ്റു കാരണങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതിന് ഇടയാക്കുന്നുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ നഷ്ടം നേരിട്ടതോടൊണ് രൂപ മൂല്യത്തകര്‍ച്ചയില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തിയത്. ഇന്നലെ 83.02 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.  

    Read More »
  • വടക്കഞ്ചേരി അപകടം: ടൂറിസ്്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരിസാന്നിധ്യമില്ല

    കൊച്ചി: വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് പരിശോധനാഫലം. കാക്കനാട്ടെ കെമിക്കല്‍ ലാബ് പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടം നടന്ന് 23 മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു ജോമോന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ലഹരിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍തന്നെ പരിശോധനാ സമയം വൈകുന്നത് ഫലത്തില്‍ കാണിച്ചേക്കില്ലെന്ന സാധ്യതയുമുണ്ട്. അപകടത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച ജോമോനെ ലഹരിപരിശോധനയ്ക്ക് വിധേയനാക്കാത്തതിനെതിരേ വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു. ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്താണ് ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലിടിച്ച് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചത്. അപകടത്തിനു പിന്നാലെ പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ പുലര്‍ച്ചെയാണ് ഇയാള്‍ ഇവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതിനുശേഷം മാത്രമായിരുന്നു രക്തപരിശോധന. അശ്രദ്ധമായും അമിതവേഗതയിലുമാണ് ജോമോന്‍ വാഹനമോടിച്ചതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ മൊഴി…

    Read More »
  • മല്ലികാര്‍ജുന വിജയം; കോണ്‍ഗ്രസിനെ നയിക്കാന്‍ ഖാര്‍ഗേ

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ കര്‍ണാടകയില്‍നിന്നുള്ള ദളിത് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നിയോഗം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 7897 വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. കാല്‍ നൂറ്റാണ്ടിന്‍െ്‌റ ഇടവേളയ്ക്കു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖാര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി. സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എണ്‍പതുകാരന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദളിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖര്‍ഗെയ്ക്ക് തുണയായി. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചാണ്…

    Read More »
  • കല്ലുവാതുക്കല്‍ മണിച്ചനെ ഉടന്‍ മോചിപ്പിക്കണമെന്നു സുപ്രീം കോടതി; പിഴ അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ ഇടാനാവില്ലെന്നും

    ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പിഴത്തുക അടച്ചാല്‍ മാത്രമെ മോചനം സാധ്യമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രംനാഥും അടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. കേസിലെ മറ്റ് രണ്ട് പ്രതികളായ മണികണ്ഠന്‍, വിനോദ് കുമാര്‍ എന്നിവര്‍ക്ക് പിഴ അടക്കാതെ തന്നെ ജയില്‍ മോചനം സാധ്യമായെങ്കില്‍ മണിച്ചനും അതേ ആനുകൂല്യം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. ഒരു മനുഷ്യന്റെ കൈയില്‍ പണമില്ലെന്ന് കരുതി എത്രകാലം ജയിലില്‍ പാര്‍പ്പിക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളില്‍ നിന്ന് ലഭിക്കുന്ന പിഴത്തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പരാജയമാണ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് എന്തുകൊണ്ട് പിഴനല്‍കിക്കൂടെയെന്ന് കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി…

    Read More »
  • മദ്യപിച്ച് വാഹനമോടിച്ചതു കൊണ്ട് അപകട ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി

    കൊച്ചി: അമിതമായി മദ്യപിച്ചിരുന്നതിന്റെ പേരില്‍മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാനുള്ള ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്നയാള്‍ 2009 മേയ് 19-ന് ദേശീയപാതയിലൂടെ ബൈക്കില്‍ യാത്ര ചെയ്യവേ, എതിര്‍വശത്തുനിന്ന് മറ്റൊരുവാഹനത്തെ മറികടന്നുവന്ന ടൂറിസ്റ്റ് ബസിടിച്ചാണ് മരിച്ചത്. അശ്രദ്ധയോടെ ബസ് ഓടിച്ചതിന് ബസ് ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്‌കെച്ചിലും ബൈക്ക് യാത്രക്കാരന്‍ തന്റെ വശത്തിലൂടെ തന്നെയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തരാസപരിശോധന റിപ്പോര്‍ട്ടിലും ബൈക്ക് ഓടിച്ചിരുന്നയാളുടെ ശരീരത്തില്‍ നിയമപ്രകാരം അനുവദനീയമായതിനെക്കാള്‍ മദ്യമുള്ളതായി കണ്ടെത്തി. ഇതാണ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ആശ്രിതര്‍ക്ക് ഗ്രൂപ്പ്…

    Read More »
Back to top button
error: