Breaking News

  • കാല്‍കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിന് ഇറങ്ങും; വോട്ടു തേടുന്നതില്‍ പ്രശ്‌നമില്ല, നേതാക്കളുമായി വേദി പങ്കിടേണ്ടെന്ന് മുരളീധരന്‍

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കെ. സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമെല്ലാം തന്‍റെ നേതാക്കളാണ്. ഇപ്പോള്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത് തന്നെ എംഎല്‍എയാക്കാന്‍ അധ്വാനിച്ചവര്‍ക്കുവേണ്ടിയാണ്. കാല്‍ കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം പ്രചാരണത്തിനിറങ്ങുമെന്നും രാഹുല്‍  പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് തേടുന്നതില്‍ പ്രശ്നമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എന്നാല്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ പാടില്ല. പുകമറയ്ക്കുള്ളില്‍ നിന്ന് ആരോപണം ഉന്നയിക്കാതെ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകണമെന്നും മുരളീധരന്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ നിരപരാധിയാണെന്നും ജനമനസില്‍ സ്ഥാനമുള്ളവനാണെന്നും കെപിസിസി മുന്‍ പ്രസിഡന്‍റ് കെ.സുധാകരന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അപമാനിക്കാനുള്ള സിപിഎം–ബിജെപി ശ്രമമാണ് നടക്കുന്നെതന്നും രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകുകയാണ് വേണ്ടതെന്നുമായിരുന്നു സുധാകരന്‍റെ വാക്കുകള്‍. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും ആരെന്ത് പറഞ്ഞാലും അത് പ്രശ്നമല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

    Read More »
  • സാങ്‌ലിയിലെ സ്‌കൂള്‍ കുട്ടിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി; പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും വിയര്‍പ്പിന്റെയും കഥകള്‍ മാത്രം; വ്യക്തി ജീവിതം എന്തുമാകട്ടെ, അവര്‍ വളരുന്ന പെണ്‍കുട്ടികള്‍ക്കു മാതൃകയായി പുഞ്ചിരിക്കും

    ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെരായ വനിതാ ലോകകപ്പ് ഫൈനലില്‍ കലക്കന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് കായിക രംഗത്തെ ശ്രദ്ധാകേന്ദ്രം. ദീര്‍ഘകാല സുഹൃത്തായ പലാഷ് മുഹ്ചാലുമായുള്ള വിവാഹം അച്ഛന്റെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് പലാഷിനെ വൈകാരിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലിനു തടസമുണ്ടാക്കിയെങ്കിലും കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കരിയറിലേക്കു സ്മൃതി എങ്ങനെ സ്വയം പടുത്തുയര്‍ത്തിയെന്ന കഥയിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. അച്ചടക്കം, വിദ്യാഭ്യാസത്തിലെ സ്ഥിരതയാര്‍ന്ന തീരുമാനങ്ങള്‍, വര്‍ഷങ്ങളോളമുള്ള ക്രമാനുഗതമായ പുരോഗതി എന്നിങ്ങനെ ധ്യാനപൂര്‍ണമായ ജീവിതവും ക്ഷമയും എങ്ങനെയാണ് അവളെ പരുവപ്പെടുത്തിയത് എന്നും ഇതോടെ ചര്‍ച്ചയായി. ഠ സാങ്‌ലിയിലെ ബാല്യം 1996 ജൂലൈയില്‍ മുംബൈയിലാണു സ്മൃതിയുടെ ജനനം. എന്നാല്‍, മഹാരാഷ്ട്രയിലെതന്നെ സാങ്‌ലിയിലുള്ള മാധവനഗറാണ് സ്മൃതിയുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. പ്രദേശിക സ്‌കൂളിലായിരുന്നു പഠനം. ചിന്തമാന്‍ റാവു കോളജ് ഓഫ് കൊമേഴ്‌സില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. സ്മൃതിയുടെ…

    Read More »
  • ടി20 ലോകകകപ്പ് ഫെബ്രുവരി ഏഴുമുതല്‍; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍; കൊളംബോയില്‍ തീപാറും; പാകിസ്താന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയില്‍; രോഹിത്ത് ബ്രാന്‍ഡ് അംബാസഡര്‍

    മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിൽ അയൽവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽതന്നെ. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, യുഎസ്എയെ നേരിടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. രോഹിത് ശർമയാണ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ. തുടർച്ചയായ നാലാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് റൗണ്ടിൽ നേർക്കുനേർ വരുന്നത്. നമീബിയയും നെതർലൻഡ്സുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. ആകെ 20 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ ഇന്ത്യയിൽ അഞ്ചും ശ്രീലങ്കയിൽ മൂന്നും വേദികളുണ്ട്. ഇരു ടീമുകളും ഫൈനലിലെത്തിയാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഈ ലോകകപ്പിൽ 3 തവണ ഏറ്റുമുട്ടും. മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിന്റെ വേദിയായി അഹമ്മദാബാദ് സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കലാശപ്പോരാട്ടം കൊളംബോയിൽ നടക്കും. ∙ 2026 ട്വന്റി20 ലോകകപ്പിൽ 20 ടീമുകൾ, 8 വേദികൾ,…

    Read More »
  • ‘പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം’; പാക് വ്യോമാക്രമണത്തിന് തക്ക സമയത്തു മറുപടിയെന്ന് താലിബാന്‍

    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍ ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവര്‍ത്തിക്കുന്നു’ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബിങ്ങില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍…

    Read More »
  • പന്ത് ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ച് വമ്പന്‍ പരാജയം; എന്നിട്ടും സെലക്ടര്‍മാര്‍ പരിഗണിച്ചു; ശ്രേയസ് അയ്യരുടെയും ഗില്ലിന്റെയും അസാന്നിധ്യത്തില്‍ ഇന്ത്യ വരുത്തുന്നത് ഗുരുതര പിഴവോ? ഈ കണക്കുകള്‍ സത്യം പറയും

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ഷന്‍ ബോര്‍ഡ് സഞ്ജുവിനെ ഒഴിവാക്കിയത് വമ്പന്‍ പിഴവെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍. പന്തിന്റെ ആക്രമണോത്സുകതയും കളി ജയിപ്പിക്കാനുള്ള അപ്രതീക്ഷിത പ്രകടനവും നിലനില്‍ക്കുമ്പോഴും ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ചു വമ്പന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ സ്ഥിരതയുള്ള ബാറ്ററുടെ സ്ഥാനമെന്താണ് ഇതിനുമുമ്പും സഞ്ജു തെളിയിച്ചിട്ടുണ്ട്. നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുള്ളസീരീസിലേക്ക് നവംബര്‍ 23ന് ആണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ക്കും ഗില്ലിനും പരിക്കേറ്റതോടെ സെലക്ടര്‍മാര്‍ ചെറിയ മാറ്റങ്ങളും ടീമില്‍ വരുത്തി. ധ്രുവ് ജുറേല്‍ തിരിച്ചെത്തിയതിനൊപ്പം കാലിന്റെ പരിക്കു മാറിയ റിഷഭ പന്തും ടീമില്‍ ചേരും. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഗംഭീര സെഞ്ചുറിയോടെ കളി ജയിപ്പിച്ചിട്ടും അമ്പതോവര്‍ ഫോര്‍മാറ്റില്‍ 56.7 ശരാശരിയും 99.61 സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തി. പന്തിനേക്കാള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നതിന്റെ കാരണങ്ങള്‍ ഇതാ. 1. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം വെള്ളപ്പന്തിലെ കളിയില്‍ സഞ്ജുവിനെക്കാള്‍ ഏറെപ്പിന്നിലാണ് റിഷഭ്…

    Read More »
  • ‘മുസ്ലിംകള്‍ ഓസ്‌ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില്‍ തള്ളിയതിന്റെ കലിപ്പില്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ സെനറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധം രണ്ടാംവട്ടം

    മെല്‍ബണ്‍: ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്ററിന് സസ്‌പെന്‍ഷന്‍. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്‍സ്‌ലാന്‍ഡ് സെനറ്ററുമായി പോളീന്‍ ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്റെ പ്രതിഷേധം നഗ്‌നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്‌പെന്‍ഷന്‍. പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്‌റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്‌റീന്‍ ഫാറൂഖി പോളീന്റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്. പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55…

    Read More »
  • കൈയില്‍ തെളിവുണ്ടെന്നു പറഞ്ഞ വി.ഡി. സതീശന്‍ രണ്ടാം വട്ടവും കോടതിയില്‍ ഹാജരാകാതെ മുങ്ങി; കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ നടപടി കടുപ്പിച്ച് കോടതി; ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഊരാക്കുടുക്കോ?

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന്…

    Read More »
  • ‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

    കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം,…

    Read More »
  • എസ്‌ഐആറിന് കുട്ടികളെ വിടാനാകില്ല; പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയും? തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രി; ‘പഠനം മുടക്കിയുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല’; കത്തു നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തിരുവനന്തപുരം: എസ്.ഐ.ആറിന് സ്‌കൂള്‍ കുട്ടികളെ വൊളന്റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ബി.എല്‍.ഒമാരെ സഹായിക്കാന്‍ വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരാക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. എസ്. ഐ. ആറിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സേവനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടംസ്‌കൂളുകള്‍ക്ക് കത്തു നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. എസ്.ഐ.ആറില്‍ സ്‌കൂള്‍കുട്ടികളെ ഉള്‍പ്പെടുന്നത് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രിതന്നെ രംഗത്തെത്തി. പഠനം മുടക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല. കുട്ടികള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയുമെന്നും മന്ത്രി ചോദിച്ചു. കുട്ടികളെ നിര്‍ബന്ധിച്ച് എസ്.ഐ.ആറിന്റെ ഭാഗമാക്കില്ലെന്നും എന്നാല്‍ കുട്ടികള്‍പങ്കെടുക്കുന്നത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. ബി.എല്‍.ഒമാരെ സഹായിക്കാനാണ് കുട്ടികളുടെ സേവനം തേടുന്നത്. ഡിജിറ്റൈസേഷനും മാപ്പിങിനുമാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കുക എന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍ അറിയിച്ചു.…

    Read More »
  • രത്‌നകിരീടം ചൂടാന്‍ തങ്ങളുടെ തലയ്ക്ക് ശേഷിയില്ല; തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ; വിവാദനായിക പി.പി. ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനവുമായി സീമാ ജി നായര്‍

    കണ്ണൂര്‍: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് തന്നെ വിമര്‍ശിച്ച വിവാദനായിക പിപി ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനം നടത്തി നടി സീമാ ജി നായര്‍. തന്നെ വിമര്‍ശിച്ചിരിക്കുന്നത് എല്ലാം തികഞ്ഞ ഒരു ‘മാം’ ആണെന്നാണ് ആക്ഷേപം. ഈ അഭിപ്രായം താന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു സീമയുടെ പരിഹാസ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം സീമാ ജി നായര്‍ പിന്തുണച്ചിരുന്നു. ഇതിന് സീമാ ജി നായരെ വിമര്‍ശിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യ രംഗത്ത് വന്നിരുന്നു. ഇതിനായിരുന്നു സീമാ ജി നായരുടെ മറുപടി. രത്‌ന കിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്നും ആ കിരീടം താങ്ങാനുള്ള ശേഷി തന്റെയൊന്നും തലയ്ക്കില്ല, അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീമ ജി നായരുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പി പി…

    Read More »
Back to top button
error: