Breaking News

  • തകര്‍ന്ന വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്ക രക്ഷാ പ്രവര്‍ത്തനം തുടങ്ങി; സഹായിക്കാന്‍ ഇസ്രയേലും; പൈലറ്റിനെ കണ്ടെത്തി ‘വെടിവയ്ക്കാന്‍’ ആഹ്വാനം ചെയ്ത് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി; പിടികൂടുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം

    ടെഹ്‌റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ അമേരിക്കന്‍ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും പൈലറ്റ് പാരച്യൂട്ടില്‍ പുറത്തേക്കു ചാടിയെന്നും ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ യുഎസ് സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇസ്രായേലും ദൗത്യത്തില്‍ സഹായിക്കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന മലയോര പ്രദേശത്തിന് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാനിയന്‍ മണ്ണില്‍ യുഎസിന് വിമാനം നഷ്ടപ്പെടുന്നത് ആദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണോ അതോ തകര്‍ന്നു വീണതാണോ എന്ന് ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാലും വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് അറിയാത്തതിനാലും വിമാനം തകര്‍ന്ന സാഹചര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. നേരത്തേ അപകടരമായി തകരാര്‍ സംഭവിച്ച മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍…

    Read More »
  • സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തി; പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

    അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. 2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കുവരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്. ഇതിന് രണ്ടുമാസം മുൻപ് പ്രതി ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ്…

    Read More »
  • ആര്‍എസ്എസ് ക്യാമ്പുകള്‍ ആക്രമിക്കും, വീടുകള്‍ തകര്‍ക്കും: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി; പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടെന്ന് പരിഹസിച്ച് വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘര്‍ഷവും മുമ്പുണ്ടായിരുന്ന പരിധികള്‍ക്ക് അപ്പുറത്തേക്കു വ്യാപിക്കുമെന്നും വീടുകളും ആര്‍എസ്എസ് ക്യാമ്പുകളും ഉള്‍പ്പെടെ തകര്‍ക്കുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഒരു പ്രസംഗത്തിലാണ് ഖവാജ ഇന്ത്യക്കെതിരേ കത്തിക്കയറിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ”ഇത്തവണ സംഘര്‍ഷം 200 മുതല്‍ 250 കിലോമീറ്റര്‍ വരെയായി പരിമിതപ്പെടില്ല. ഞങ്ങള്‍ അവരുടെ (ഇന്ത്യ) ഭൂപ്രദേശത്ത് കടന്നുകയറുകയും അവരുടെ വീടുകള്‍ക്കുള്ളില്‍ വെച്ച് തകര്‍ക്കുകയും ചെയ്യും. ‘അബ് ഹം അന്തര്‍ ഘര്‍ മേം ഘുസ് കേ മാരേംഗെ ഉന്‍കോ (ഇനി ഞങ്ങള്‍ അവരുടെ വീടുകളില്‍ കയറി അവരെ അടിക്കും). ഇന്‍ഷാ അള്ളാ (ദൈവം ഇച്ഛിച്ചാല്‍), അവര്‍ വീണ്ടും ശ്രമിച്ചാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ അപമാനം അവര്‍ നേരിടേണ്ടിവരും’- ഖവാജ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ”നിങ്ങള്‍ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്, അറിഞ്ഞുകൊള്ളുക, ദൈവം ഇച്ഛിച്ചാല്‍, അവര്‍ വീണ്ടും ശ്രമിച്ചാല്‍, മുന്‍പത്തേക്കാള്‍ കൂടുതല്‍ അപമാനം അവര്‍ അനുഭവിക്കും. ഇത്തവണ അത് പഴയതുപോലെ 200-250 കിലോമീറ്ററില്‍ ഒതുങ്ങില്ല, യുദ്ധം കൂടുതല്‍…

    Read More »
  • ഇന്ത്യയോട് ചേർന്ന് ആയിരം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ; അഞ്ചു സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

    ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലുടനീളം ഏകദേശം ആയിരം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ത്യ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. ഇതോടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെയും പാകിസ്ഥാനോട് ചേർന്ന പ്രദേശങ്ങളിലെയും വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരാനിടയുണ്ടെന്നും ചില മേഖലകളിൽ ആലിപ്പഴവർഷവും ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു. മെഡിറ്ററേനിയൻ പ്രദേശത്ത് രൂപംകൊണ്ട ശക്തമായ ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ ആണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൃഷിക്കും വിളവെടുപ്പിനും തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിൽ നിന്ന് ഈ മഴ താൽക്കാലിക ആശ്വാസം…

    Read More »
  • അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യക്ക് അന്ത്യമോ? ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാം യുദ്ധ വിമാനവും ഇറാന്‍ വെടിവച്ചിട്ടു? എഫ് 35ന് എതിരേ പാസീവ് ട്രാക്കിംഗ് തന്ത്രമെന്ന് വിദഗ്ധര്‍; അജ്ഞാത സംവിധാനം എന്ത്? യുഎസ് പൈലറ്റ് കസ്റ്റഡിയിലെന്ന് സൂചന

    ടെഹ്‌റാന്‍: പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാനിയന്‍ മാധ്യമ ഏജന്‍സിയായ തസ്‌നീം (Tansim) നടത്തിയ അവകാശവാദം പാശ്ചാത്യ സൈനിക വൃത്തങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം, പടിഞ്ഞാറന്‍ ഇറാന് മുകളില്‍ ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് തകര്‍ത്ത എഫ്-35 ലൈറ്റനിംഗ്-II (F-35 Lightning II) വിമാനത്തിലെ യുഎസ് പൈലറ്റ് നിലവില്‍ ഐആര്‍ജിസിയുടെ കസ്റ്റഡിയിലാണ്. ഒരു പൈലറ്റിനെ നഷ്ടപ്പെട്ട കാര്യം പെന്റഗണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇറാനിയന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 19-ന് മറ്റൊരു എഫ്-35 വിമാനം ‘അടിയന്തര ലാന്‍ഡിംഗ്’ നടത്തിയ സംഭവത്തിന് പിന്നാലെയാണിത്. അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യയും കോഡും ഇറാന്‍ ക്രാക്ക് ചെയ്‌തെന്ന സൂചനയും പുറത്തുവന്നു. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഔദ്യോഗികമായി ‘മരിച്ചോ’? ചരിത്രത്തിലെ ഏറ്റവും നൂതനവും ചെലവേറിയതുമായ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35 തകര്‍ത്തെന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ‘ലോ-ഒബ്സര്‍വബിലിറ്റി’ (low-observability) എന്നത് പഴയതുപോലെ ഒരു അജയ്യമായ കവചമല്ല എന്നാണ്. ഒരു വിമാനത്തിന്റെ റഡാര്‍ ക്രോസ്-സെക്ഷന്‍ (ആര്‍സിഎസ്) കുറച്ചുകൊണ്ടാണ് സ്റ്റെല്‍ത്ത്…

    Read More »
  • ​ഗർഭിണിയായ യുവതിയും രണ്ടു പെൺമക്കളും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് യുവതിയുടെ കുടുംബം

    ഹൈദരാബാദ്: ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിശ( 6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. ഇതോടെ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞദിവസമാണ് ഫർഹത്തിനെയും രണ്ടുമക്കളെയും അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് അസറുദ്ദീനും കുടുംബവും ഇവിടെയെത്തിയത്. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും നീന്തൽക്കുളത്തിൽ വീണെന്നാണു ഇയാൾ പോലീസിനു നൽകിയ മൊഴി. നാട്ടുകാരും സമീപവാസികളും എത്തിയാണ് യുവതിയെയും കുട്ടികളെയും നീന്തൽക്കുളത്തിൽനിന്ന് പുറത്തെടുത്തത്. എന്നാൽ, മൂവരും മരിച്ചിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് അസറുദ്ദീൻ നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. അപകട മരണമല്ലെന്നും യുവതിയെയും കുട്ടികളെയും അസറുദ്ദീൻ കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചു. ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ അസറുദ്ദീൻ വഴക്കുണ്ടാക്കിയിരുന്നതായി…

    Read More »
  • 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്, ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചു

    ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. കുവൈറ്റിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള- വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു. പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ നടത്തിയ മിസൈൽ ആക്രമണം യുഎഇ ചെറുത്തെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്കും ഏഴ് നേപ്പാൾ സ്വദേശികൾക്കും പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 203 ആയി ഉയർന്നു. അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോർജ പ്ലാന്റുകളിലൊന്ന് പ്രവർത്തിക്കുന്നത്. 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമമെന്ന് യുഎഇ പ്രതിരോധ…

    Read More »
  • രോ​ഗിയല്ലെങ്കിൽ വിഷം കൊടുത്ത് ആശുപത്രിയിലാക്കും, ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്, വ്യാജ മെഡിക്കൽ റിപ്പോർട്ടും!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

    കാഠ്മണ്ഡു: വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് ഏകദേശം 130 കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. വ്യാജ രക്ഷാപ്രവർത്തനങ്ങളുടെ പേരിലാണ് നേപ്പാളിൽ കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തിൽ 33 പേർക്കെതിരേ നേപ്പാൾ പോലീസിന്റെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (സിഐബി) കേസെടുത്തു. ഇതിൽ പത്തുപേരെ സിഐബി അറസ്റ്റ്‌ ചെയ്തു. ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2022 മുതലാണ് വ്യാജ ഇൻഷുറൻസ് ക്ലെയിംചെയ്ത് ഇൻഷുറൻസ് കമ്പനികളിൽനിന്ന് കോടികൾ തട്ടിയെടുത്തു തുടങ്ങിയത്. ട്രക്കിങ്ങിനിടെ രക്ഷാപ്രവർത്തനത്തിലൂടെ എത്തിക്കുന്ന വിദേശ വിനോദസഞ്ചാരികളെ ചികിത്സ ആവശ്യമില്ലെങ്കിലും നിർബന്ധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം ആവശ്യപ്പെട്ടില്ലെങ്കിലും സഞ്ചാരികളെ നിർബന്ധിച്ച് ഹെലികോപ്റ്ററിൽ കൊണ്ടുവരും. ചില സഞ്ചാരികൾക്ക് ഭക്ഷണത്തിൽ വിഷംകലർത്തി ശാരീരികാസ്വാസ്ഥ്യമുണ്ടാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്. ഇനി ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും രേഖകളിൽ മാത്രമാണ് ഇതുണ്ടായിരുന്നത്. ചില ആശുപത്രികളിൽ അഡ്മിറ്റായി കഴിഞ്ഞാൽ സഞ്ചാരികളെ പുറത്തുപോകാനും ഷോപ്പിങ്ങിനും മറ്റും അനുവദിച്ചിരുന്നു. ഇവരിൽനിന്ന് ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിമിനുള്ള അപേക്ഷകളും എഴുതിവാങ്ങി. മറ്റുചില…

    Read More »
  • ഉടന്‍ പണമില്ലെങ്കില്‍ എണ്ണയുമില്ല; വാങ്ങാന്‍ ആളുകള്‍ ഇഷ്ടംപോലെ! ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു; പണമിടപാടിലെ പ്രതിസന്ധിയെന്ന് പ്രാഥമിക സൂചന; ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ പുറത്ത്

    ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്കു പുറപ്പെട്ട ഇറാനില്‍നിന്നുള്ള എണ്ണക്കപ്പല്‍ ചൈനയിലേക്കു തിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനിടെ ആദ്യമായി ഇറാനില്‍നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ടാങ്കറായിരുന്നു ഇതെന്നും സൂചനയുണ്ട്. 2002-ല്‍ നിര്‍മ്മിച്ചതും 2025-ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതുമായ അഫ്രാമാക്‌സ് (Aframax)കപ്പലായ പിംഗ് ഷുന്‍ (Ping Shun), 6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയുമായി ഇപ്പോള്‍ ചൈനയിലെ ഡോങ്യിംഗിലേക്ക് (Dongying) പോകുന്നതായാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ സൂചന നല്‍കുന്നത്. ഈ ആഴ്ച ആദ്യം, ടാങ്കര്‍ ഗുജറാത്തിലെ വാഡിനാറില്‍ എത്തേണ്ടിയിരുന്നതാണ് ഇതെന്നാണ് കെപ്ലര്‍ (Kpler) ഡാറ്റ കാണിക്കുന്നു. വാഷിംഗ്ടണ്‍ അടുത്തിടെ നല്‍കിയ ഉപരോധ ഇളവിനെത്തുടര്‍ന്ന്, കടലിലുള്ള ഇറാനിയന്‍ എണ്ണ ചരക്കുകള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ പരിശോധിക്കുന്നതിനിടെയാണ് പുതിയ സംഭവം. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. ഈ ഷിപ്പ്‌മെന്റ് ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ 2019നുശേഷം നടത്തുന്ന ആദ്യ ഇറക്കുമതിയാകുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കപ്പല്‍ വാഡിനാറിലേക്ക് വരികയായിരുന്നു കപ്പല്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്തിന് അടുത്തെത്തിയപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി ചൈനയിലേക്ക്…

    Read More »
  • വരുന്നൂ ഭീമന്‍ പക്ഷി! ഇറാന്റെ ഷാഹെദ് ഡ്രോണുകളെ കടത്തി വെട്ടാന്‍ ഇന്ത്യ; നിരീക്ഷണത്തിനും ആക്രമണത്തിനും ഒരേപോലെ ശേഷി; 2000 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കും

    ന്യൂഡല്‍ഹി: ഉക്രെയ്‌നും റഷ്യയും തമ്മിലുള്ളതോ അല്ലെങ്കില്‍ ഇറാന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നടത്തുന്നതോ ആയ സമീപകാല യുദ്ധങ്ങളിലെ പ്രധാന ആയുധം ഡ്രോണുകളാണ്, ഇവ നിരീക്ഷണത്തിനും ലക്ഷ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഇറാനിയന്‍ ഷാഹെദിനേക്കാള്‍ വലുതും, ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും, നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഒരു ഡ്രോണ്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (HAL) തയ്യാറാക്കുകയാണെന്ന് എച്ച്എഎല്‍ (HAL) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഡി കെ സുനില്‍ പറഞ്ഞു. എച്ച്എഎല്‍ ‘ലാര്‍ജര്‍ ബേര്‍ഡ്’ പല ഇന്ത്യന്‍ സ്വകാര്യ മേഖലയിലെ കമ്പനികളും ചെറിയ ഡ്രോണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍, എച്ച്എഎല്‍ കൂടുതല്‍ ‘ചെറുതായ’ (compact) ഷാഹെദുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ‘വലിയ പക്ഷി’ (larger bird) നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണെന്ന് ഡോ. സുനില്‍ പറഞ്ഞു. തന്ത്രപരമായ തലത്തില്‍ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്‍ഫന്‍ട്രി ബറ്റാലിയനുകള്‍ക്ക് ഡ്രോണുകള്‍ നല്‍കിക്കൊണ്ട് ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇന്ത്യന്‍ സായുധ സേനയ്ക്ക് ഇസ്രായേലി ഹെറോണും (Heron) സെര്‍ച്ച് II (Search II)-ഉം…

    Read More »
Back to top button
error: