Breaking News
-
ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു; വെളിപ്പെടുത്തലുമായി സുധാകരന്‍
കണ്ണൂര്‍: ആര്‍.എസ്.എസിന്റെ ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സി.പി.എം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങള്‍ തകരാതിരിക്കാനാണ് അത് ചെയ്തത്. എന്നാല്‍, ആര്‍.എസ്.എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടിയിലാണ് കെ സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സംഘടനാ കെ.എസ്.യു പ്രവര്‍ത്തകനായിരിക്കുന്ന കാലത്ത്, എടക്കാട്, തോട്ടട, കുഴുന്ന തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് ശാഖ ആരംഭിച്ചപ്പോള്‍ അതു അടിച്ചുപൊളിക്കാന്‍ സി.പി.എം ശ്രമിച്ചിരുന്നു. അവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് ആളെ അയച്ച് സംരക്ഷണം കൊടുത്തത്. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ഒട്ടും ആഭിമുഖ്യമുണ്ടായിട്ടില്ല. ഒരു ജനാധിപത്യ അവകാശം, മൗലിക അവകാശം തകര്‍ക്കപ്പെടുന്നത് നോക്കി നില്‍ക്കുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയത്. ഒരിക്കലും ആര്‍.എസ്.എസിന്റെ ഒരു തരത്തിലുള്ള പ്രവര്‍ത്തനവുമായും ബന്ധപ്പെട്ടിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. പക്ഷെ ആവിഷ്‌കാര സ്വാതന്ത്ര്യം, രാഷ്ട്രീയ സ്വാതന്ത്ര്യം…
Read More » -
മാപ്പ് പറഞ്ഞാല്‍ പോരാ, ആര്യ രാജി വെക്കണം; സുധാകരന്റെ പരാമര്‍ശം തള്ളി സതീശന്‍
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേയര്‍ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് സതീശന്‍ പറഞ്ഞു. കത്ത് സംഭവത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സി.പി.എം നേതാക്കളായിരിക്കുമെന്നും മേയറെയും നേതാക്കളെയും രക്ഷിക്കാനുള്ള തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും സതീശന്‍ പറഞ്ഞു. പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കാള്‍ വലുതാണെന്നും മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇത് തള്ളിയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നത്. ”രാജി വയ്ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയാ പ്രായാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം”- കെ സുധാകരന്‍ പറഞ്ഞു. അതിനിടെ,…
Read More » -
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ഓര്‍ഡിന്‍സ്; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സര്‍വകലാശാലാ നിയമനങ്ങളെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരു മൂര്‍ഛിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ അതതു സര്‍വകലാശാലാ നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ വാഴ്സിറ്റികളുടെയും ചാന്‍സലര്‍. ഇതു മാറ്റാനാണ് ഓര്‍ഡിനന്‍സ് ഇറക്കുക. ഓരോ സര്‍വകലാശാകള്‍ക്കും വ്യത്യസ്ത നിയമം ആണെങ്കിലും ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഇതു മാറ്റാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും. ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടേണ്ടതുണ്ട്. ഇത് അനിശ്ചിതമായി വൈകിപ്പിക്കുന്ന പക്ഷം നിയമ വഴി തേടാനും സര്‍ക്കാര്‍ നടപടിയെടിക്കും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Read More » -
നേപ്പാളിൽ ഭൂചലനത്തിൽ 6 മരണം, ഡൽഹിയടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ
നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും രണ്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തരായി. നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 9.07 ന് അനുഭവപ്പെട്ട ഭൂചലനത്തിൽ 5.7 ഉം 9.56 അനുഭവപ്പെട്ട രണ്ടാമത്തെ ഭൂചലനത്തിൽ 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.പിയിലെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്ഥാപനങ്ങളിൽ രാത്രി ജോലി ചെയ്തിരുന്നവർ അറിയിച്ചു. ഓഫീസിൽ അലാം മുഴങ്ങിയതോടെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസിൽ പ്രവേശിച്ചതെന്നും ജീവനക്കാർ പറഞ്ഞു. 2015 ൽ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല…
Read More » -
ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരുക്ക്
ആലപ്പുഴ: ദേശീയപാതയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. തുറവൂര്‍ സംസ്കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലപ്പുഴ പുത്തന്‍ച്ചന്തയിലാണ് അപകടം. പുത്തന്‍ച്ചന്തയ്ക്ക് സമീപം നിന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരുക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹര്‍ജിയില്‍ യു.ജി.സിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനു നിര്‍ദേശിച്ചു. ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കെ.ടി.യു വി.സി. നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ നിയമനം സ്റ്റേ ചെയ്യുകയാണെങ്കില്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വി.സി. ഇല്ലാതാകും. അതുകൊണ്ട് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ല. വേണമെങ്കില്‍ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വിസിയുടെ പേര്‍ ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. കേസില്‍ യു.ജി.സിയെ കേസില്‍ കക്ഷിചേര്‍ത്തു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസാ…
Read More » -
ഗിനിയില്‍ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫിസര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫിസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സനുവിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയന്‍ നാവികസേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. നോര്‍വേ ആസ്ഥാനമായ ‘ഹീറോയിക് ഐഡം’ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്. കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളി ഓഫിസര്‍ അറസ്റ്റിലായത്. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 അംഗ സംഘമാണ് ഗിനിയില്‍ തടവിലുള്ളത്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.
Read More » -
സാമ്പത്തിക സംവരണ വിധിയെ സ്വാഗതം ചെയ്ത് ബ്രാഹ്ണ സമാജം; എതിര്‍ത്ത് ലീഗ്, പഠിച്ചിട്ട് പറയാമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ബ്രാഹ്മണ സമാജവും. മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള കോടതി വിധിയെ ബ്രാഹ്ണ സമാജവും ആര്‍.എസ്.പിയും സ്വാഗതം ചെയ്തു. അതേസമയം, സുപ്രീംകോടതി വിധിയില്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്നാല്‍, സുപ്രീംകോടതി വിധിയെ മുസ്ലിം ലീഗ് എതിര്‍ത്തു. സാമ്പത്തിക സംവരണ വിധി ആശങ്കപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകളായി നിലനിന്ന ജാതീയ വിവേചനമാണ് സംവരണത്തിന് അടിസ്ഥാനം. സാമൂഹിക നീതിക്ക് വേണ്ടി ജാതി വിവേചനത്തിന് എതിരാണ് സംവരണം എന്നാണ് മുസ്ലിം ലീഗ് നിലപാട്. വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. സാമ്പത്തിക സംവരണത്തിനായി കൊണ്ടുവന്ന, 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമല്ലെന്നു വിലയിരുത്തിയാണ്, ചീഫ് ജസ്റ്റിസ്…
Read More » -
തിരുവനന്തപുരം നഗരസഭയില്‍ C.P.M-B.J.P കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലാണ് നഗരസഭ കാര്യാലയത്തില്‍ ഏറ്റുമുട്ടിയത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, ഇവര്‍ മേയറുടെ ചേംബറിനകത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഗ്രില്‍സ് പൂട്ടിയിട്ടു. ഇതോടെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സി.പി.എം. കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. തുടര്‍ന്നാണ് ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളികളുമായി എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. ഇതിനിടെ പോലീസിന്റെ പൂട്ട് തകര്‍ക്കാനും ശ്രമമുണ്ടായി.
Read More » -
മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി വിധി
ന്യൂഡല്‍ഹി: തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാല് പേരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിച്ചു. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജന വിധിയില്‍ പറയുന്നു. 2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംവരണം സാമ്പത്തിക…
Read More »