Breaking News

  • തൃശൂരിലും പിന്‍വാതില്‍ നിയമനം? കോര്‍പ്പറേഷനില്‍ പ്രതിഷേധം, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു

    തൃശ്ശൂര്‍: കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ളവര്‍ പ്രതിഷേധനത്തിന് നേതൃത്വം നല്‍കി. സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. 2021 ജൂലൈയില്‍ അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. 15 മുതല്‍ 20 വര്‍ഷം വരെ ജോലിചെയ്തതിന്റെ കൃത്യമായ രേഖകളുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി വിധിയുള്ളപ്പോഴാണ് അനധികൃത നിയമനമെന്നാണ് ആരോപണം. എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി ആദ്യം കുറച്ചുപേരുടെ പട്ടിക തയ്യാറാക്കി. അതില്‍ 22 പേരെ അനധികൃതമായി ചേര്‍ത്ത് അന്തിമപട്ടിക തയ്യാറാക്കുകയായിരുന്നു. നിയമന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. 76 പേരുടെ നിയമനം പിന്‍വാതില്‍ വഴിയാണെന്ന് ബോധ്യപ്പെട്ട കോടതി, നിയമനം സ്റ്റേ ചെയ്യുകയായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി…

    Read More »
  • ചെന്നൈ-മൈസൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

    ബംഗളൂരു: രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരു കെ.എസ്.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിന്‍െ്‌റ ഉദ്ഘാടനസര്‍വീസ് ഓടിക്കുന്നത് കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ്. നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ ട്രെയിന്‍ ജനങ്ങള്‍ക്ക് കാണാനായി എല്ലാ പ്രധാന സ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ശനിയാഴ്ച മുതല്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് നിന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സര്‍വീസുകള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എക്സിക്യൂട്ടീവ് ക്ലാസില്‍…

    Read More »
  • കെ.ടി.യു വി.സി നിയമനം; സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി, ഗവര്‍ണര്‍ സാവകാശം തേടി

    കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) യില്‍ ഡോ. സിസ തോമസിനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതിന് എതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. ഗവര്‍ണര്‍ നടത്തിയ നിയമത്തിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ സാവകാശം തേടി. സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ നിയമ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. നിയമനത്തിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ യു.ജി.സിയെ കക്ഷി ചേര്‍ത്തിട്ടുണ്ട്. വി.സിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിനു നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ ഹര്‍ജി.

    Read More »
  • ”കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പോലീസിനായില്ല: എന്നിട്ടല്ലേ…”

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐ.പി.എസുകാരന്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവര്‍ണറുടെ ആക്ഷേപം തള്ളി സി.പി.എം. ”അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പോലീസിനായില്ല. എന്നിട്ടല്ലേ.”സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ആകുന്ന പണിയെടുത്തിട്ടും പിണറായിയുടെ കാലിനും പുറത്തിനും മാത്രമാണ് മര്‍ദ്ദിക്കാനായത്. കമിഴ്ന്നു കിടന്ന പിണറായിയെ പോലീസിന് അനക്കാനായില്ല. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാനാകും. ഇതിനൊന്നും ഗവര്‍ണര്‍ മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹത്തിന്റെ രീതിയാണ് പിണറായിക്കുമെന്ന് കരുതരുതെന്നും ഗോവിന്ദന്‍ മറുപടി നല്‍കിയത്. പണ്ട് കൊലക്കേസില്‍ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാന്‍ ചെന്ന പിണറായി, ഒരു യുവ ഐ.പി.എസ് ഓഫിസര്‍ തോക്കെടുത്തപ്പോള്‍ 15 മിനിറ്റിനകം വീട്ടില്‍പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ ആരാണെന്നു ഗവര്‍ണര്‍ക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമാണ് നടക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേക്കു തള്ളിക്കയറാനും…

    Read More »
  • അപ്പാര്‍ട്ട്‌മെന്‍്‌റ കെട്ടിടത്തില്‍ തീപ്പിടിത്തം: മാലദ്വീപില്‍ ഒന്‍പത് ഇന്ത്യക്കാര്‍ മരിച്ചു

    മാലെ: മാലദ്വീപ് തലസ്ഥാനത്ത് വിദേശ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാര്‍ മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. കത്തിനശിച്ച കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്. അഗ്‌നിശമന സേന പത്ത് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പില്‍നിന്നാണ് തീപടര്‍ന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് മാലെ. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികളടക്കം കഴിയുന്നത്. മാലദ്വീപിലെ ജനസംഖ്യയില്‍ പകുതിയോളം പേര്‍ വിദേശത്തുനിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവരില്‍ അധികവും.  

    Read More »
  • തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലെ എം.എല്‍.എക്ക് ടിക്കറ്റില്ല, ഗുജറാത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

    ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥനാര്‍ഥി പട്ടിക പുറത്ത് വിട്ട് ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം 75 വയസ് പിന്നിട്ടവര്‍ക്കൊന്നും സീറ്റില്ല. കോണ്‍ഗ്രസ് വിട്ട് വന്ന എം.എല്‍.എമാര്‍ക്ക് അതത് സീറ്റുകള്‍ തന്നെ നല്‍കി. ക്രിക്കറ്റ് താരം രവീന്ദ്ര ജേഡജയുടെ ഭാര്യയും പട്ടികയില്‍ ഉണ്ട്. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 160 പേരുടെ ആദ്യഘട്ട പട്ടികയാണ് ഡല്‍ഹി ആസ്ഥാനത്ത് ബി.ജെ.പി പുറത്ത് വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഖാട്‌ലോഡിയയില്‍ നിന്ന് തന്നെ മത്സരിക്കും. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ആമി യാഗ്‌നിക്കിനെതിരെയാണ് പോരാട്ടം. മോര്‍ബി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഭയന്ന് അവിടുത്തെ സിറ്റിംഗ് എം.എല്‍.എയ്ക്ക് സീറ്റ് നിഷേധിച്ചു. നിലവിലെ തൊഴില്‍ വകുപ്പ് സഹമന്ത്രികൂടിയായ ബ്രിജേഷ് മെര്‍ജയ്ക്കാണ് സീറ്റില്ലാതായത്. കോണ്‍ഗ്രസ് വിട്ട് വന്ന ഹാര്‍ദ്ദിക് പട്ടേല്‍ പ്രതീക്ഷിച്ചപോലെ വിരംഗം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതില്‍ രണ്ട് പേര്‍ക്കും ഇന്നത്തെ പട്ടികയില്‍ സിറ്റിംഗ്…

    Read More »
  • ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയത് നിമിഷ സജയന്‍, തെളിവുകള്‍ പുറത്തുവിട്ട് സന്ദീപ് ജി വാര്യര്‍

    കൊച്ചി: നടി നിമിഷ സജയന്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യര്‍. നടിക്കെതിരെയുള്ള തെളിവുകള്‍ അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. സന്ദീപ് ജി വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് പ്രമുഖ നടി നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജന്‍സ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിമിഷ സജയന്‍ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മിഷണര്‍ (ഐബി ) യുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുന്നു. സംസ്ഥാനത്തെ ന്യൂ…

    Read More »
  • നിയമനക്കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

    കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ നിയമനക്കത്തില്‍ സി.ബി.ഐ, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കും കോര്‍പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജിയിന്‍മേല്‍ മേയര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഹര്‍ജി 25നു പരിഗണിക്കുന്നതിനു മാറ്റിവച്ചു. മേയറുടെ ഒപ്പും സീലും വച്ച ലെറ്റര്‍പാഡില്‍ പുറത്തുവന്ന കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ കത്തിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് പരിഗണിച്ചത്. ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. നിരവധി…

    Read More »
  • മതം മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: മുസ്ലിം, ക്രൈസ്തവ മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുക്കളായ ദളിതര്‍ അനുഭവിച്ചതു പോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകള്‍ ഇല്ലെന്നും സത്യവാങ്മൂലം പറയുന്നു. ദളിത് ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണവും ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും കൂടി നല്‍കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകള്‍ ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഇല്ല. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകളില്‍നിന്ന് പുറത്ത് കടക്കുന്നതിനാണ് ദളിത് ഹിന്ദുക്കള്‍, ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറുന്നതെന്നും കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്. ഇവരുടെ പിന്നാക്ക അവസ്ഥയും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന സാമൂഹിക…

    Read More »
  • സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആത്മഹത്യചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍; സഹോദരന്റെ മൊഴി അന്വേഷണം

    തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കുണ്ടമണ്‍കടവില്‍ ആശ്രമത്തിലെ വാഹനങ്ങള്‍ക്ക് തീയിട്ടത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും സുഹൃത്തുക്കളുമാണെന്ന് പ്രകാശിന്റെ സഹോദരന്‍ മൊഴി നല്‍കി. പ്രകാശ് ജനുവരി മൂന്നിന് ആത്മഹത്യ ചെയ്‌തെന്നും സഹോദരന്‍ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴിനല്‍കി. പ്രശാന്തിന്റെ രഹസ്യമൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. സന്ദീപാനന്ദഗിരിയുടെ ആശ്രമം 2018 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെയാണ് തീവച്ചു നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ പ്രതികളെ കണ്ടെത്താനായിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അനന്തര നടപടികളും മരവിച്ചു. ഇതിനിടെയാണ് തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രശാന്ത് എന്നയാള്‍ മൊഴി നല്‍കിയത്. അതേസമയം, സി.പി.എമ്മിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഈ ആശ്രമം ഔഷധിയുടെ വെല്‍നെസ് സെന്ററിനു വേണ്ടി ഏറ്റെടുക്കാന്‍ നീക്കമുണ്ട്. തിരുമല കുണ്ടമന്‍കടവില്‍ കരമനയാറിന്‍െ്‌റ തീരത്ത് 73 സെന്റില്‍ സ്ഥിതി…

    Read More »
Back to top button
error: