Breaking News
-
കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സി.പി.എം; ഗവര്‍ണറുടെ ഇടപെടല്‍ തേടി ബി.ജെ.പി
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ അടിയന്തര യോഗം വിളിച്ച് സി.പി.എം. നാളെ ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. വിവാദം നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുക്കും. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ കടുത്ത നടപടിയെടുത്തേക്കും. അതേസമയം, കോര്‍പറേഷനിലെ പ്രശ്നങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. നാളെ ഉച്ചയ്ക്ക് 35 കൗണ്‍സിലര്‍മാരും ഗവര്‍ണറെ നേരിട്ടു കാണുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അറിയിച്ചു. കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് പോലീസില്‍ പരാതി നല്‍കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് രാവിലെ പ്രതികരിച്ചിരുന്നു. സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നത്. മേയറുടെ കത്ത് കൈയില്‍ കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തെഴുതിയിട്ടില്ലെന്ന് കാണിച്ച് മേയര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കാനാണ് ആര്യാ രാജേന്ദ്രന്റെ നീക്കം. കോര്‍പറേഷനില്‍ ഒഴിവുണ്ടെന്ന് അറിയിച്ചുകൊണ്ട്, പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ ലിസ്റ്റ് തേടി…
Read More » -
അബ്ദുല്‍വഹാബ് എം.പിയുടെ മകനെ വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുല്‍വഹാബ് എം.പിയുടെ മകനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി. എം.പിയുടെ മകനാണെന്ന് പറഞ്ഞിട്ടും പരിശോധന തുടര്‍ന്നതായി അബ്ദുല്‍ വഹാബ് പറഞ്ഞു. ഈ മാസം ഒന്നിന് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു പരിശോധന. ആര്യാടന് മുഹമ്മദിന്റെ അനുസ്മരണ പരിപാടി മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗിന്റെ ദേശീയ ട്രഷറര്‍ കൂടിയായ പി.വി അബ്ദുല്‍ വഹാബ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ മകനെ അങ്ങേയറ്റം അപഹാസ്യമായ രീതിയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധന നടത്തി എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എംപ.ിയുടെ മകന്. ഈ സമയത്ത് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വളരെ അപഹാസ്യമായ രീതിയില്‍ പരിശോധന നടത്തുകയായിരുന്നു. എം.പിയുടെ മകനാണെന്ന് പറഞ്ഞ സമയത്ത് കൂടുതല്‍ പരിശോധന നടത്തിയെന്നും വ്യക്തമാക്കുന്നുണ്ട്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച…
Read More » -
ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും; അപേക്ഷ നല്‍കേണ്ടത് ആര്.ഡി.ഒയ്ക്ക്
കൊച്ചി: അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്.ഡി.ഒയ്ക്കാണ്. അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കാനായി പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാത്ത സാഹചര്യമുണ്ടെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് പറഞ്ഞു. നഷ്ടപരിഹാരത്തിനായി നിര്‍ദിഷ്ട ഫോമില്‍ രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി ക്ലെയിംസ് എന്‍ക്വയറി ഓഫിസറായ ആര്.ഡി.ഒ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റില്‍മെന്റ് ഓഫീസര്‍ എന്ന നിലയില്‍ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ 25,000 രൂപയും ഗുരുതര പരുക്കാണെങ്കില്‍ 12500 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. സെറ്റില്‍മെന്റ് കമ്മിഷണര്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നോമിനേറ്റഡ് ഓഫിസര്‍ക്കു നല്‍കണമെന്നും കോടതി…
Read More » -
വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിംകാര്‍ഡ്; ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ്
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ കേസെടുത്തു. പോപ്പുലര്‍ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി പെരുവന്താനം സ്വദേശി സി.എച്ച്. സൈനുദ്ദിന്റെ ഭാര്യ നദീറ, സഹോദരന് മുഹമ്മദ് നാസര്‍, മകന് എന്നിവര്‍ക്കെതിരേ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ ഒളിച്ചുകടത്തിയതിനു പ്രിസണേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിമ്മിലെ വിലാസം പരിശോധിച്ച് ഉറപ്പിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും. ഒക്ടോബര്‍ 31 നാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ച് പെരുവന്താനത്തുനിന്ന് അറസ്റ്റിലായ സി.എച്ച്.സൈനുദ്ദിന്‍ കുടുംബാംഗങ്ങള്‍ രഹസ്യമായി സിം കാര്‍ഡ് നല്‍കിയത് സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഖുറാന് പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് പിടികൂടി. സിം കാര്‍ഡിലെ വിലാസം ആരുടേതാണെന്ന് പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറി.
Read More » -
നഗരസഭയില്‍ കരാര്‍ നിയമനത്തിന് പാര്‍ട്ടിക്കാരെ വേണം; സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്
തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക നിയമനങ്ങളില്‍ സി.പി.എമ്മുകാരെ തിരുകികയറ്റാന്‍ ശ്രമം. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് കത്ത് നല്കി. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നവംബര്‍ ഒന്നിന് അയച്ച കത്ത് സി.പി.എം ജില്ലാ നേതാക്കന്മാര് അതാത് വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തരംതിരിച്ച് പറയുന്നുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നു. പ്രത്യേക പാര്‍ട്ടിയില്‍പ്പെട്ടവരെ മാത്രം നിയമിക്കാന്‍ മേയര്‍ മുന്‍കൈയെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇത്തരമൊരു കത്ത് താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ…
Read More » -
സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരേ വീണ്ടും സെനറ്റ് പ്രമേയം; പ്രതിനിധിയെ നിശ്ചയിച്ചില്ല
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു. ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. സെര്‍ച്ച് കമ്മിറ്റി നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് സെനറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ തീരുമാനം പിന്‍വലിക്കുന്ന മുറയ്ക്ക്, സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. അതുവരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ അപൂര്‍ണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്നമാണെന്നും, രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, സര്‍വകലാശാല പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ഭരണപക്ഷ നിലപാടുള്ള അംഗങ്ങള്‍ എ.കെ.ജി സെന്ററിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവര്‍ണര്‍ രണ്ടംഗ പാനല്‍ രൂപീകരിക്കുകയും സര്‍വകലാശാല പ്രതിനിധിയെ…
Read More » -
”ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക”
തിരുവനന്തപുരം: കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യംചെയ്യാനോ പോലീസ് തയ്യാറാകാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് ”ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതുപോലെയാണല്ലോ തോന്നുക” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതരാകന്റെ ചോദ്യത്തോടാണ സ്പീക്കര്‍ ക്ഷുഭിതനായത്. തലശേരിയില്‍ തിരക്കേറിയ റോഡില്‍ വച്ചാണ് കാറില്‍ ചാരിനിന്ന ആറ് വയസുകാരു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു. റോഡില്‍ തെറ്റായ ദിശയില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന് സ്വദേശികളുടെ മകനായ ഗണേശ് എന്ന ആറുവയസുകാരന് കാറില്‍ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്.…
Read More » -
പി.എഫ് പെന്ഷന് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസവിധി; 15,000 ശമ്പള പരിധി റദ്ദാക്കി
ന്യൂഡല്‍ഹി: പി.എഫ് പെന്ഷന് കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉയര്‍ന്ന പെന്‍ഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 60 മാസത്തെ ശരാശരിയില്‍ പെന്ഷന് കണക്കാക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. പെന്ഷന് ലഭിക്കാന്‍ 15,000 രൂപ മേല്‍പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെന്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഹര്‍ജികളില്‍ ഓഗസ്റ്റ് 11 നു വാദം പൂര്‍ത്തിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും ഇപിഎഫ്ഒയും നല്കിയ ഹര്‍ജികളാണു പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണു വാദം കേട്ടത്.
Read More » -
K.T.U വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയില്‍ വി.സി സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയ ഡോ. സിസ തോമസിനെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് കാമ്പസില്‍ പ്രവേശിക്കാതെ തടഞ്ഞു. സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ കഴിഞ്ഞദിവസം സിസയ്ക്ക് കെ.ടി.യു വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെടിയു വൈസ് ചാന്‍സലറായിരുന്ന ഡോ. എം.എസ് രാജശ്രീയെ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്നാണ് പുതിയ ആള്‍ക്ക് ചുമതല നനല്‍കിയത്. പുതിയ ആള്‍ക്ക് വി.സിയുടെ ചാര്‍ജ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ശിപാര്‍ശകള്‍ ഗവര്‍ണര്‍ അവഗണിക്കുകയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് വിസിയുടെ ചുമതല നല്‍കുകയുമായിരുന്നു. ചാര്‍ജ് ഏറ്റെടുക്കാന്‍ സാങ്കേതിക സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെയും ജീവനക്കാരുടെയും പ്രതിഷേധം അരങ്ങേറിയത്. ആദ്യം എസ്.എഫ്.ഐ പ്രവര്‍ത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലും സിസ തോമസിനെ തടയുകയായിരുന്നു. പിന്നീട് സിസ ജോസഫ് ഓഫീസിലെത്തി കസേരയില്‍ ഇരുന്നു. കെ.ടി.യു രജിസ്ട്രാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ജോയിനിങ് റിപ്പോര്‍ട്ടില്‍…
Read More » -
ശബരിമല മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു
ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി, അന്തരിച്ച താഴ്മണ്‍ മഠം കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് മുണ്ടന്‍കാവ് താഴ്മണ്‍ മഠത്തില്‍. അയ്യപ്പ ഭക്തര്‍ക്ക് മാതൃതുല്യയുമായിരുന്ന ദേവകി അന്തര്‍ജനമാണ് ശബരിമല പ്രക്ഷോഭത്തിന് ആദ്യം അറസ്റ്റ് വരിച്ചവരിലൊരാള്. മക്കള്‍: തന്ത്രി കണ്ഠര് മോഹനര്, മല്ലിക അന്തര്‍ജനം (ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ), ദേവികാദേവി അന്തര്‍ജനം. മരുമക്കള്‍: ആശാ മോഹനര്, എം.എസ്.രവി നമ്പൂതിരി (റിട്ട. ഇന്ത്യന്‍ ഇക്കണോമിക്സ് സര്‍വീസ്), പരേതനായ ഈശ്വരന് നമ്പൂതിരി (ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്).
Read More »