Breaking News

  • മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്നു പ്രതിപക്ഷം; നിഷേധിച്ച് എ.എ.പി.

    ഛണ്ഡീഗഡ്: മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപണവുമായി പ്രതിപക്ഷം. എന്നാല്‍, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് എ.എ.പി. പ്രതികരിച്ചു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് മാനെ ഇറക്കിവിട്ടെന്നാണ് ഒരുവിഭാഗം ആരോപണം ഉന്നയിക്കുന്നത്. മാന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി നടപടിയെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മാനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ട്വീറ്റ് ചെയ്തു. വിമാനം നാലു മണിക്കൂര്‍ വൈകുന്നതിന് ഇത് ഇടയാക്കി. അതിനെ തുടര്‍ന്ന് എ.എ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാര്‍ത്ത, അദ്ദേഹം പറഞ്ഞു. സംഭവം അപമാനകരമാണെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ക്രമാധികമായി മദ്യപിച്ചതിനെ തുടര്‍ന്ന് മാന്റെ കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു…

    Read More »
  • സര്‍ക്കാരിന്റെ ദൂതുമായി ചീഫ് സെക്രട്ടറി രാജ്ഭവനിലേക്ക്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതരേ തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രാവിലെ 11.45ന് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് 11 മണിക്ക് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. അവസാനവട്ട അനുനയ നീക്കമെന്ന രീതിയില്‍ വേണം ഈ കൂടിക്കാഴ്ചയെ കാണാന്‍. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തുന്നത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല. നിയമനിര്‍മാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങളില്‍ പക്ഷേ സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറായേക്കും. ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍…

    Read More »
  • കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്; സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നു: വെള്ളാപ്പള്ളി

    ചേര്‍ത്തല: കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലൗ ജിഹാദ് കൂടുതലായി തന്നെ നില്‍ക്കുന്നുണ്ട്. പ്രഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നതിനായി സഹപാഠികള്‍ ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. ക്രിസ്ത്യന്‍ സമൂഹം മൊത്തത്തില്‍ അങ്ങനെയല്ല. എന്നാല്‍ മിക്ക മത പരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് കോടികളാണ് അവര്‍ ചെലവഴിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളേയും മുന്നോക്കക്കാരേയും പ്രീണിപ്പിക്കുന്ന തിരക്കിലാണ്. അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ ഈ വസ്തുത തെളിയിക്കുന്നു. ആലപ്പുഴ ജില്ലാ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മുസ്ലീം സംഘടനകള്‍ക്ക് മുന്നില്‍ പതറി. ഇത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെയും…

    Read More »
  • ആ 5,000 രൂപ പോക്കറ്റടിച്ച് പോയതല്ല; വിശദീകരിച്ച് ബാബു പ്രസാദ്

    ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്. ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ പോക്കറ്റടിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുവച്ച് തമിഴ്നാട്ടുകാരായ നാലു പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ജില്ലിയിലുണ്ടാവുക.  

    Read More »
  • ചീറ്റക്കൂട്ടത്തെ ചരിത്രത്തിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: നമീബിയയില്‍ നിന്നും എത്തിയ ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി തുറന്നുവിട്ടത്. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയെടുത്തു. മൂന്ന് ചീറ്റകളെയാണ് പ്രധാനമന്ത്രി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരും. കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകള്‍ ഇന്ത്യയിലെത്തിയതോടെ 13 വര്‍ഷത്തെ പ്രയത്‌നമാണ് സാക്ഷാത്കരിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ കൂടിയാണ് ഇന്ന്. ചീറ്റകളെ നല്‍കിയതിന് നമീബിയയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയ്ക്ക് ചരിത്രനിമിഷമാണെന്നും പറഞ്ഞു. 2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ 8 ചീറ്റകളെ നമീബിയയിലെ വിന്‍ഡ്ഹോക് വിമാനത്താവളത്തില്‍ നിന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയര്‍ വിമാനത്താവളത്തിലിറക്കിയത്.തുടര്‍ന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും…

    Read More »
  • പ്രിയപ്പെട്ട മോദിജിക്ക് വിത്ത് ലൗ ഫ്രം പിണറായി

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. ”പ്രിയപ്പെട്ട നരേന്ദ്ര മോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു”-എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്.          

    Read More »
  • മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്ത് വന്നതില്‍ സന്തോഷം, ആഞ്ഞടിച്ച് ഗവര്‍ണര്‍

    കൊച്ചി: തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി കഴിഞ്ഞ ദിവസം രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി തിരശീലയ്ക്ക് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 2019-ല്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരേ ആക്രമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മറുപടിക്ക് തുടക്കം കുറിച്ചത്. വധശ്രമമാണ് തനിക്കുനേരെയുണ്ടായത്. അതില്‍ എന്ത് നടപടിയെടുത്തൂവെന്നും ആരുടെ താല്‍പര്യ പ്രകാരമാണ് നടപടിയെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കണ്ണൂര്‍ വി.സി വധശ്രമ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നതാണ്. അതിന് തന്റെ കൈയില്‍ തെളിവുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് പരാതി നല്‍കിയാണ്. കത്തയച്ചതുമാണ്. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ആരാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രി പല കാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തിരിച്ച് വിളിക്കുന്നില്ല. തെളിവുകള്‍ വരും ദിവസം പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം കാത്ത് സൂക്ഷിക്കും. അതിന് തടസമുണ്ടാക്കുന്ന ഒന്നിനും താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്നത് വരെ കൂട്ടുനില്‍ക്കില്ല.…

    Read More »
  • മദ്രസയില്‍ പോകാന്‍ കുട്ടികള്‍ക്ക് തോക്കുമായി അകമ്പടി: രക്ഷിതാവിനെതിരേ കേസ്

    കാസര്‍ഗോഡ്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് കൂട്ടുപോയ പിതാവിനെതിരെ കേസ്. കാസര്‍ഗോഡ് പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഐ.പി.സി. 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്. തോക്കുമായി കുട്ടികള്‍ക്കു മുന്നില്‍ നടക്കുന്ന സമീറിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ബേക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീര്‍ പ്രതികരിച്ചിരുന്നു. നായ ശല്യം രൂക്ഷമായതോടെ സ്‌കൂളിലും മദ്രസയിലും പോകാന്‍ കുട്ടികള്‍ പേടിച്ചതോടെയാണു തോക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് സമീറിന്റെ ഭാഷ്യം. ലൈസന്‍സ് വേണ്ടാത്ത തോക്കാണ് പക്കലുള്ളതെന്നും സമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത വീടുകളിലെ കുട്ടികള്‍ സമീറിന്റെ വീട്ടിലെത്തിയശേഷം 9 വയസുകാരിയായ…

    Read More »
  • ചന്ദ്രബോസ് വധം: മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

    കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയില്‍ ഇളവു തേടി പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവില്‍ ഇളവു തേടിയാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കി. ചന്ദ്രബോസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിഷാം ആക്രമിക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വാദം. മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.    

    Read More »
  • റഷ്യന്‍ പ്രസിഡന്റ് പുടിനെതിരേ വീണ്ടും വധശ്രമം

    മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ വീണ്ടും വധശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോ വീക്കിലി ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, എപ്പോഴാണ് വധശ്രമം ഉണ്ടായതെന്ന വിവരം വ്യക്തമല്ല. ഓഫീസില്‍നിന്ന് ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ പുടിന്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്‍ഭാഗത്ത് എന്തോ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുക ഉയര്‍ന്നു. അപകടസൂചനയെ തുടര്‍ന്ന് പുടിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായി യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിന് പരുക്കേറ്റിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പലതരം അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വധശ്രമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരേ കുറഞ്ഞത് അഞ്ച് വധശ്രമങ്ങളെങ്കിലും നടന്നതായി നേരത്തെ പുടിന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 2017 ലായിരുന്നു ഇത്.

    Read More »
Back to top button
error: