Breaking News

  • കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയിച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താലെന്ന് പോപ്പുലര്‍ ഫ്രണ്ട്

    ന്യൂഡല്‍ഹി/കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ്. അജന്‍ഡയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാ മോദി സര്‍ക്കാര്‍ വന്നതിന് വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന നടപടിയാണ് രാജ്യത്ത് നടക്കുന്നത്. വേട്ടയാടി ഇല്ലാതാക്കുകയെന്നത് ആര്‍എസ്എസ് ലക്ഷ്യമാണ്. അത് നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സി ചെയ്തു കൊണ്ടിരിക്കുന്നത്. നേതാക്കന്‍മാരെ വിട്ടുകിട്ടിയില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം തുടരുമെന്നും സത്താര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ചെയര്‍മാന്‍ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാനത്തുനിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ഒ.എം.എ. സലാമിനെയും സിപി മുഹമ്മദ് ബഷീറിനെയും നസറൂദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍…

    Read More »
  • കാട്ടാക്കട ആക്രമണം: സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസ്

    തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. മര്‍ദനത്തിന് ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. ഇന്നലെയാണ് കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനനാണ് മര്‍ദനമേറ്റത് പ്രേമനന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകളും സുഹൃത്തും പ്രേമനനൊപ്പമുണ്ടായിരുന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമനന്‍ പറഞ്ഞു. എന്നാല്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമലനെ വലിച്ചുകൊണ്ടുപോയി…

    Read More »
  • മുബൈയില്‍ 1725 കോടിയുടെ ഹെറോയിന്‍ പിടികൂടി

    മുംബൈ: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 1725 കോടി രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി. മുംബൈ നവഷേവ തുറമുഖത്തുനിന്നാണ് ഹെറോയിന്‍ കണ്ടെയ്നര്‍ പിടികൂടിയത്. ആയുര്‍വേദ മരുന്നായ ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയിരുന്നത്. കണ്ടെയ്നറിന് ഏകദേശം 22 ടണ്‍ ഭാരമുണ്ടായിരുന്നതായി ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ പറഞ്ഞു. തലസ്ഥാനമായ ഡല്‍ഹിയിലേക്ക് വരികയായിരുന്നു കണ്ടെയ്നര്‍. രാജ്യത്ത് മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വിവിധ മാര്‍ഗങ്ങളാണ് ഉപയോഗിച്ചു വരുന്നതെന്നും സ്പെഷല്‍ പോലീസ് കമ്മീഷണര്‍ എച്ച്.ജി.എസ് ധാലിവാള്‍ പറഞ്ഞു.

    Read More »
  • തെരഞ്ഞെടുപ്പു കോഴക്കേസ്: ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റേതു തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പു കോഴക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റേതു തന്നെയെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത കോഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് ലഭിക്കാനുള്ളത്. കെ.സുരേന്ദ്രന്‍, ജെ.ആര്‍.പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ എന്നിവരുടെ ശബ്ദ സാംപിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍, സി.കെ.ജാനു എന്നിവര്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍വച്ച് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.    

    Read More »
  • വെള്ളിയാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മാറ്റിവെച്ചു

    തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ജി ആര്‍ അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. ഓള്‍ കേരള പെട്രോളിയം ഡീലേഴ്സിനെ പ്രതിനിധീകരിച്ച് ഡി.കെ രവിശങ്കര്‍, മൈതാനം എം.എസ് പ്രസാദ്, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആര്‍. ശബരീനാഥ്, ആര്‍. രാജീഷ്, ഓള്‍ കേരള ഡീലര്‍ ടാങ്കര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ബിനോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.  

    Read More »
  • കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു

    ന്യൂഡല്‍ഹി: ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റ് രാജു ശ്രീവാസ്തവ (58) അന്തരിച്ചു. അസുഖബാധിതനായി ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.30 നായിരുന്നു അന്ത്യം. ഓഗസ്റ്റ് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമ്മില്‍ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടന്‍തന്നെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ഐസിയുവിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരന്നു. ആശുപത്രിയിലെത്തി 15 ദിവസത്തിനു ശേഷം ബോധം വന്നിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ഒന്നിന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്, കോമഡി സര്‍ക്കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ. മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ‘ഇന്ത്യാസ് ലാഫ്റ്റര്‍ ചാംപ്യന്‍’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.  

    Read More »
  • പേ വിഷബാധ ലക്ഷണങ്ങളോടെ ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കയറിയ നായ ചത്തു

    പത്തനംതിട്ട: ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ കയറിയ പേ വിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന നായ ചത്തു. നായയുടെ പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എ.വി.എന്‍ ഡിസീസ് ഡയഗ്‌നോസിസ് ലാബിലാണ് പരിശോധന നടത്തുക. ഉച്ചക്ക് ശേഷം പരിശോധന ഫലം കിട്ടിയേക്കും. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഓമല്ലൂര്‍ കുരിശ് കവലയിലുള്ള തറയില്‍ തുളസി വിജയന്റെ വീടിന്റെ മുറ്റത്ത് അസ്വഭാവികതകളോടെ നായയെ കണ്ടത്. വായില്‍ നിന്ന് നുരയും പതയും വരുന്ന സ്ഥിതിയിലായരുന്നു നായ. അവശ നിലയിലായിരുന്ന നായക്ക് നടക്കാനും കഴിഞ്ഞിരുന്നില്ല. നായയെ കണ്ടയുടന്‍ തന്നെ തുളസി വിജയന്‍ വീടിനുള്ളില്‍ കയറി കതകടച്ചു. ഒന്‍പത് മണിയോടെ അവശനായിരുന്ന നായയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങി. ഒന്‍പതരയോടെ അഗ്‌നിശമന സേനയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാല് വശവും ഉയരത്തില്‍ മതില്‍ കെട്ടിയിരുന്ന പറമ്പില്‍ നിന്ന് നായക്ക് പുറത്തേക്ക് പോകാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപത്തിലാക്കി. തിരുവല്ലയില്‍ നിന്ന് പട്ടിപിടുത്തതില്‍ വിദഗ്ധരായി യുവാക്കള്‍ എത്തിയാണ്…

    Read More »
  • പേ ലക്ഷണങ്ങളുമായി എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു

    പത്തനംതിട്ട: പേവിഷ ലക്ഷണങ്ങളോടെ എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. വീട്ടുവളപ്പില്‍ എത്തിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, പുറത്തുപോകാന്‍ കഴിയാത്തവിധം നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. പത്തനംതിട്ട- പന്തളം പാതയില്‍ റോഡരികിലുള്ള വീട്ടിലേക്ക് രാവിലെ പത്തുമണിയോടെയാണ് തെരുവുനായ എത്തിയത്. ഇവിടെ പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളത്. തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ തന്ത്രപൂര്‍വ്വം നായയെ വീട്ടുവളപ്പിലിട്ട് പൂട്ടുകയായിരുന്നു. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതോടെ, നായയ്ക്ക് പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.    

    Read More »
  • ആലുവ മുന്‍ എം.എല്‍.എ. കെ.മുഹമ്മദാലി അന്തരിച്ചു

    കൊച്ചി: ആലുവയില്‍നിന്ന് 1980 മുതല്‍ ആറു തവണ നിയമസഭയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചുനാളായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരേ കെ മുഹമ്മദ് അലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17 നായിരുന്നു ജനനം. കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973-ല്‍ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പിഎം നസീം ബീവി. 1980 ല്‍ സി.പി.എം പിന്തുണയോടെയായിരുന്നു മുഹമ്മദാലി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് എന്നതു…

    Read More »
  • മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

    കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ നടക്കും.      

    Read More »
Back to top button
error: