Breaking News
-
80 ലക്ഷത്തിന് ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീര്‍ന്നു
മുംബൈ: ബിനോയി കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല. പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും ബോധിപ്പിച്ചു. തുടര്‍ന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീര്‍പ്പാക്കിയത്. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള…
Read More » -
കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോ െകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഇതാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. നേരത്തെ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അന്ന് ഡിഎ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ദ്ധന.
Read More » -
ആര്‍.എസ്.എസിനെ മൂന്നുതവണ നിരോധിച്ചിട്ടെന്തായി? പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ യെച്ചൂരി
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും നിരോധനം പരിഹാരമല്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുതയും ഭീതിയും വളര്‍ത്തുന്ന രാഷ്ട്രീയത്തിന് പരിഹാരം ബുള്‍ഡോസര്‍ രാഷ്ട്രീയമല്ല. മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങളെ എക്കാലത്തും എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നിശ്ചയമായും അവസാനിപ്പിക്കേണ്ടതാണ്. കേരളത്തില്‍ ആലപ്പുഴയിലും പാലക്കാടും കൊലപാതകവും തിരിച്ചടിയായി പ്രതികാര കൊലപാതകവും നടന്നു. ഇത്തരം നടപടികള്‍ ഇരുകൂട്ടരും അവസാനിപ്പിക്കേണ്ടതാണ്. രാജ്യത്ത് ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിരുന്നു. എന്നാല്‍, ഇതുകൊണ്ട് പ്രവര്‍ത്തനം അവസാനിച്ചോ?. വര്‍ഗീയ ധ്രുവീകരണ, വിദ്വേഷ, ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നില്ലേ. സി.പി.ഐ മാവോയിസ്റ്റിനെയും രാജ്യത്ത് നിരോധിച്ചു. എന്നാല്‍, ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗത്ത് ഇപ്പോഴും സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ നടക്കുന്നു. മുമ്പ് സിമിയെ നിരോധിച്ചിട്ടും മറ്റു തരത്തില്‍ അവ പ്രവര്‍ത്തനം തുടര്‍ന്നില്ലേയെന്ന് യെച്ചൂരി ചോദിച്ചു. തീവ്രവാദവും വിഘടനവാദവും വളര്‍ത്തുന്ന ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതൊടൊപ്പം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍…
Read More » -
നവരാത്രി: ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.
Read More » -
പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം; വ്യവസ്ഥയുമായി കരട് ബില്‍
ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്. പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി കമ്മറ്റിയും ആശങ്കകള്‍ ഉന്നയിക്കുന്നതിനിടയിലാണ് ഈ നിര്‍ദേശം. രാജ്യത്തിന്‍െ്‌റ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് തടയല്‍ എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. വ്യക്തികള്‍ തമ്മിലോ, ഒരു കൂട്ടം ആളുകള്‍ തമ്മിലുള്ളതോ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങള്‍ കൈമാറുന്ന ഏത് ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിനെയും തടയാന്‍ സാധിക്കും. ഏത് ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെയും നെറ്റ്വര്‍ക്കിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതിനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് ബില്‍. വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് അടക്കം വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം കഴിഞ്ഞ് ദിവസമാണ് അവതരിപ്പിച്ചത്. കരട് ബില്ലില്‍ ഒ.ടി.ടി. ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍…
Read More » -
പൂരപ്പാട്ട് കുരുക്കായി; ശ്രീനാഥ് ഭാസിക്കു വിലക്കുമായി നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. കേസില്‍ ഒരു രീതിയിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് നടന്‍ പറയുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍, സിനിമയില്‍ മാതൃക കാട്ടേണ്ടവരില്‍ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാല്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. നിലവില്‍ ചില സിനിമകളുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. ഒരു…
Read More » -
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നേതാക്കളേയും കസ്റ്റഡിയിലെടുത്തു. അസം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ റെയ്ഡിനെത്തുടര്‍ന്ന് ഉയര്‍ന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് രണ്ടാംഘട്ട റെയ്ഡ് നടത്തിയത്. എന്‍.ഐ.എയ്‌ക്കൊപ്പം സംസ്ഥാന പോലീസും റെയ്ഡിന്റെ ഭാഗമായി. കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കര്‍ണാടകയില്‍ നിന്നുമാത്രം 45 പേരെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ നിരവധി തെളിവുകള്‍ റെയ്ഡില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു. ഇതിനുള്ളില്‍ പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന…
Read More » -
ശ്രീനാഥ് ഭാസിക്ക് കുരുക്ക്? ലഹരി ഉപയോഗം കണ്ടെത്താന്‍ മുടിയും നഖവും രക്തവും പരിശോധിക്കും
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങി പോലീസ്. നടന്‍െ്‌റ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. അതേസമയം, നടനോടും ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു. തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്.…
Read More » -
റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; കുട്ടികളടക്കം 13 മരണം
മോസ്‌കോ: റഷ്യയില്‍ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. മധ്യറഷ്യയിലെ ഇഷ്‌കാവ് നഗരത്തിലാണ് സംഭവം. 20 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റുളളവര്‍ക്ക്് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ നാസി വേഷം ധരിച്ചാണെത്തിയതെന്നു പോലീസ് അറിയിച്ചു. ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. മോസ്‌കോയില്‍ിന്ന്് 1000 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഇഷ്‌കാവ്. ഉഡ്മുര്‍ട് റിപ്പബ്ലിക്കന്‍െ്‌റ തലസ്ഥാനം. 630,000 ആണ് നഗരത്തിലെ ജനസംഖ്യ.
Read More » -
രാജസ്ഥാനില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്; കമല്‍നാഥിനെ വിളിച്ചുവരുത്തി
ന്യൂഡല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഡല്‍ഹിയിലെത്തി. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് കമല്‍നാഥ് എത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് കമല്‍നാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രശ്ന പരിഹാരത്തിന് കമല്‍നാഥിനെ കൂടി നിയോഗിച്ചേക്കുമെന്നാണ് സൂചന. പുതിയ സാഹചര്യത്തില്‍ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. പകരം കമല്‍നാഥിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗെലോട്ടുമായി അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന കടുംപിടിത്തത്തിലാണ് ഗെലോട്ട് വിഭാഗം നേതാക്കള്‍. 2020-ല്‍ സച്ചിന്‍ ഒരുപറ്റം എം.എല്‍.എമാരുമായി ചേര്‍ന്ന് സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയില്‍നിന്നെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്കും എം.എല്‍.എമാര്‍ ഇനിയും തയ്യാറായിട്ടില്ല. അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എം.എല്‍.എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി…
Read More »