Breaking News

  • മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

    കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(എ), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം ചോദ്യങ്ങള്‍ക്ക് മാന്യമായി മറുപടി നല്‍കിയ നടന്‍, പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയില്‍ സംസാരിക്കുക ആയിരുന്നു. വനിത കമ്മിഷനിലും യുവതി പരാതി നല്‍കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

    Read More »
  • ഗുലാം നബിയുടെ പുതിയ സംഘടന; ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി

    ശ്രീനഗര്‍: മുന്‍ കേന്ദ്രമന്ത്രിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി. ത്രിവര്‍ണ പതാകയാണ് പാര്‍ട്ടിയുടേത്. പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും, വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചതെന്ന് ഗുലാം നബി പറഞ്ഞു. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചത്. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇനി പ്രധാന മുന്‍ഗണന. തെരഞ്ഞെടുപ്പ് ഏതു നിമിഷവും ഉണ്ടായേക്കാം. രാഷ്ട്രീയരംഗത്ത് ശക്തമായി ഉണ്ടാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.        

    Read More »
  • മത്സരിക്കാനുറച്ച് തരൂര്‍; രാഹുലുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തി

    പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ എം.പി. എത്തി. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാര്‍ഥിയല്ലെന്നും ചിലരുടെ എതിര്‍പ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ”നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം ലഭിച്ചാലല്ലേ, ശരിക്കും സ്ഥാനാര്‍ഥി എന്നു പറയാനാകൂ. പക്ഷേ ഞാന്‍ പത്രിക വാങ്ങി. ജനങ്ങളെ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചോളൂ… മുപ്പതാം തീയതി വീണ്ടും സംസാരിക്കാം. കേരളത്തില്‍നിന്ന് നിശ്ചയമായും പലരും പിന്തുണ തരും. ചിലര്‍ക്ക് ആ താല്‍പര്യമില്ലെങ്കില്‍, does’nt matter. പാര്‍ട്ടിക്കകത്തും ജനാധിപത്യത്തില്‍ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ ?” – തരൂര്‍ ആരാഞ്ഞു. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍…

    Read More »
  • ‘ധിക്കാരത്തില്‍’ ഹൈക്കമാന്‍ഡിന് അതൃപ്തി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കില്ലെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ എം.എല്‍.എമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്, കമല്‍നാഥ്, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഗെലോട്ട് പ്രസിഡന്റാകുമ്പോള്‍ പകരം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കിടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിര്‍ദേശിച്ച സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എം.എല്‍.എമാര്‍ നിലപാടെത്തു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തില്‍ 92 എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കുകയും…

    Read More »
  • തരിപ്പണമായി രൂപയുടെ മൂല്യം; ഡോളറിനെതിരേ റെക്കോഡ് ഇടിവ്

    മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി. ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്പത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28 ശതമാനമാണ്. രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ഇടപെടാന്‍ സാധ്യതകുറവാണെന്നാണ് വിലയിരുത്തല്‍. ഡോളര്‍ ശക്തമായി തുടരുന്നതും ആഗോള സാഹചര്യവും കറന്‍സികളുടെ ദുര്‍ബലാവസ്ഥയുമൂലം ആര്‍.ബി.ഐയുടെ ഇടപെടല്‍ കാര്യമായുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനതെരേ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കാം. രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്.                

    Read More »
  • ഹര്‍ത്താല്‍ ആഹ്വാനം നടത്തി ‘മുങ്ങിയ’ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ്

    കൊച്ചി: ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, 12-ാം പ്രതി സി.റൗഫ് എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. എന്‍.ഐ.എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇത് സംബന്ധിച്ച കാര്യം എന്‍.ഐ.എ കോടതിയെ ഉടന്‍ അറിയിക്കും. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എന്‍.ഐ.എ കടന്നത്. റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്ന് എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.എഫ്.ഐ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ സത്താര്‍. കൊല്ലം സ്വദേശിയാണ്. അതേ പോലെ സി.റൗഫ് സംസ്ഥാന സെക്രട്ടറിയാണ്. പട്ടം സ്വദേശിയാണ്. ഒളിവിലിരുന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരേ കേസുകള്‍ വരാന്‍…

    Read More »
  • പതിനായിരം വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ചൈനയിലെ അട്ടിമറി യാഥാര്‍ഥ്യമോ?

    ബീജിങ്: ചൈനയില്‍ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം റദ്ദാക്കിയെന്നും അതിവേഗ റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും ട്വിറ്ററിലടക്കം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളോ വാര്‍ത്താ ഏജന്‍സികളോ ചൈനീസ് മാധ്യമങ്ങളോ ഇക്കാര്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലെ ‘ഫ്ളൈറ്റ് മാസ്റ്റര്‍’ എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ചാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ട് ‘എപക് ടൈംസ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മാത്രം 622 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാങ്ഹായി വിമാനത്താവളത്തില്‍നിന്ന് 652 വിമാനങ്ങളും ഷെന്‍സന്‍ ബാഹോ…

    Read More »
  • രാജ്യത്ത് 5 ജി സേവനങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍

    ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും സേവനങ്ങള്‍ ലഭ്യമാകുക. അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി പ്രവര്‍ത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ആദ്യം 5ജി സേവനം നല്‍കുകയെന്ന് വിവിധ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. 4 ജിയെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗതയാകും നല്‍കാന്‍ 5 ജിക്ക് ഉണ്ടാകുക. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.  

    Read More »
  • ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് മുട്ടന്‍പണി; K.R.T.Cയുടെ നഷ്ടം അക്രമികള്‍ നല്‍കണം: ഹൈക്കോടതി

    കൊച്ചി: വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെ.എസ്.ആര്‍.ടി.സി. കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തില്‍ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കുതന്നെയാണ്. അത് നേരത്തെ തന്നെ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലില്‍ ഉണ്ടായ…

    Read More »
  • ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് പി.എഫ്.ഐ. നേതാക്കള്‍ മുങ്ങി

    കോഴിക്കോട്: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി കെ.എ റൗഫുമാണ് ഒളിവിലുള്ളത്. നേതാക്കളെ കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിയപ്പോള്‍ തന്നെ ഇവര്‍ ഒളിവിലാണ്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും ഇവരെ ലഭിച്ചിരുന്നില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഇവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് പോകുമെന്നും കൂടിയാലോചനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ വാര്‍ത്താക്കുറിപ്പ് വന്നതിന് പിന്നാലെ രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച നേതാക്കളെ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. പോലീസ് ഉള്‍പ്പെടെ ഇവരെ കണ്ടെത്താനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ്.

    Read More »
Back to top button
error: