Breaking News
-
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം ആലുവ കുഞ്ഞുണ്ണിക്കരയിലെ പ്രധാന ഓഫീസ് പൂട്ടിയതിന് പിന്നാലെ ഇന്നു കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഹൗസും പൂട്ടി. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസും എന്‍.ഐ.എ ഉദ്യോഗസ്ഥരും പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്. എന്‍.ഐ.എയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടി. ഓഫീസുകള്‍ പൂട്ടി സാധന ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടെ ഓഫീസ് സംബന്ധിച്ച് നിരവധി സംശയങ്ങളാണ് അധികൃതര്‍ക്കുള്ളത്. നാല് പേരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇത് ആരൊക്കെയാണ് ഇതിനുള്ള ഫണ്ടിങ് എങ്ങനെയാണ് എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് എന്‍.ഐ.എ പോവുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വീണ്ടും റെയ്ഡ് നടത്തുന്നുമുണ്ട്. ഇതിന് ശേഷമാവും പൂട്ടി സീല്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍, ഫറൂഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ എന്നിവരെല്ലാം സ്ഥലത്തുണ്ട്. എന്നാല്‍, പ്രവര്‍ത്തകരോ മറ്റോ റെയ്ഡ് നടത്തുന്ന ഇടത്തേക്ക് എത്തിയിട്ടില്ല. ജില്ലയിലെ പി.എഫ്.ഐയുടെ ഓഫീസുകള്‍ പൂട്ടുന്ന…
Read More » -
കാബൂളില്‍ സ്‌ഫോടനം: 19 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കാബൂളിലെ ‘കാജ് എജ്യുക്കേഷന്‍ സെന്ററി’ല്‍ രാവിലെ 7.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിവരികയാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍.ജി.ഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്ഫോടനം നടന്നിരുന്നു.
Read More » -
നാദാപുരത്തും വടകരയിലും പി.എഫ്.ഐ സ്ഥാപനങ്ങളില്‍ റെയ്ഡ്; നോട്ടീസ് പതിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരേ നടപടി തുടങ്ങി. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഓഫീസുകളില്‍ എത്തിയ പോലീസ് ഇവിടങ്ങളില്‍ പരിശോധന നടത്തി. കോഴിക്കോട് റൂറല്‍ ജില്ലയില്‍ വടകര, തണ്ണീര്‍ പന്തല്‍, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിലെ പി.എഫ്.ഐയുടെ ചാരിറ്റബിള്‍ ട്രസ്റ്റുകളിലാണ് നോട്ടീസ് പതിച്ചത്. വാസ് ട്രസ്റ്റ് എന്ന പേരില്‍ വടകര താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം മനോജും സംഘവും പരിശോധന നടത്തി. സീല്‍ ചെയ്യുന്നതിനു മുന്നോടിയായി ഇവിടെ നോട്ടീസ് പതിച്ചു. റവന്യു അധികൃതരുടെ സാന്നിധ്യത്തിലാവും ഓഫീസ് സീല്‍ ചെയ്യുക. ഇതിനുള്ള നടപടിയിലേക്ക് അധികൃതര്‍ കടക്കുകയാണ്. നാദാപുരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നാദാപുരം ഡിവൈ.എസ്.പി: വി.വി ലതീഷ് എത്തി നോട്ടീസ് പതിച്ചു. കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തു. തണ്ണീര്‍പ്പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പോലീസ് നോട്ടീസ് പതിച്ചു. നാദാപുരം സി.ഐ: ഇ.വി ഫായിസ് അലിയും…
Read More » -
മല്ലികാര്‍ജുന്‍ ഖര്‍ഗെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാകും; വാസ്നിക്കും തിവാരിയും മത്സരത്തിനെന്ന് സൂചന
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് പിന്തുണയോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി. എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ആന്റണി ഖര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. പ്രമോദ് തിവാരി, പി.എല്‍.പുനിയ, താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കള്‍ ഖര്‍ഗെയുടെ വസതിയിലെത്തി. ജി 23 നേതാക്കളില്‍ ചിലരുടെ പിന്തുണയും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുണ്ട്. ഇതോടെയാണ് ഖര്‍ഗെയെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. അതിനിടെ, ജി 23-ന്റെ സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ വാസ്‌നിക്കിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. തങ്ങളിലൊരാളായ മനീഷ് തിവാരി മത്സരിക്കണോയെന്ന് തീരുമാനിക്കാന്‍ ജി-23 നേതാക്കള്‍ ഇന്നു യോഗം ചേരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്. കഴിഞ്ഞ രാത്രിയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ മത്സരിപ്പിക്കാനായിരുന്നു ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നത്. എന്നാല്‍ ദിഗ്വിജയ് സിങ്ങിന് പിന്തുണ കുറവാണെന്നു കണ്ടതോടെയാണ് അന്വേഷണം ഖര്‍ഗെയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരത്തില്‍ നിന്നും പിന്‍മാറിയതോടെയാണ്…
Read More » -
സംയുക്ത സൈനിക മേധാവിയായി അനില്‍ ചൗഹാന്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയാണ് അനില്‍ ചൗഹാന്‍. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. നിലവില്‍ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ എസ്.എന്‍ ഗോര്‍മഡെ, എയര്‍ മാര്‍ഷല്‍ ബി.ആര്‍ കൃഷ്ണ എന്നിവരും അനില്‍ ചൗഹാന്റെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേല്‍ക്കാന്‍ സൗത്ത് ബ്ലോക്കിലെത്തിയത്. സൗത്ത് ബ്ലോക്കില്‍ പുതിയ സംയുക്ത മേധാവിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്ന് 2021 മേയിലാണ് അനില്‍ ചൗഹാന്‍ വിരമിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം…
Read More » -
പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് ആശുപത്രിയില്‍ നായുടെ കടിയേറ്റു
തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് സാമൂഹികരോഗ്യ കേന്ദ്രത്തിനുള്ളില്‍ തെരുവുനായയുടെ കടിയേറ്റു. വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. കൊട്ടുകാല്‍ സ്വദേശിനി അപര്‍ണ(31)യ്ക്കാണ് കടിയേറ്റത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ കടിയേറ്റതിനാല്‍ രണ്ടാമത്തെ കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയതായിരുന്നു അപര്‍ണ. യുവതിയോട് അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയം ബെഞ്ചിനടിയില്‍ കിടക്കുകയായിരുന്ന നായ അപര്‍ണയുടെ കാലില്‍ കടിക്കുകയായിരുന്നു. കാലിന് ആഴത്തില്‍ മുറിവേറ്റു. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കാറില്ലെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു. പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അതിനിടെ, കടിയേറ്റ യുവതിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചു എന്നും പരാതിയുണ്ട്. കാല്‍ വൃത്തിയാക്കാനുള്ള തുണിപോലും ആദ്യം ലഭിച്ചില്ലെന്നും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളിലൊരാളാണ് സോപ്പ് കൊണ്ട് മുറിവ് കഴുകി വൃത്തിയാക്കിയതെന്നും അപര്‍ണയുടെ പിതാവ് ആരോപിച്ചു. അനാസ്ഥസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. …
Read More » -
ഗെലോട്ട് മത്സരിക്കില്ല, വിമതനീക്കത്തില്‍ സോണിയയെ കണ്ടു മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗെലോട്ട്് നയം വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം ഡല്‍ഹിയിലെത്തിയത്. രാജസ്ഥാനിലെ വിമത എം.എല്‍.എമാര്‍ നടത്തിയ കലാപത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ഗെലോട്ട്് വ്യക്തമാക്കി. രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ സോണിയയോട് മാപ്പ് അപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയയുമായി ഒന്നരമണിക്കൂറാണ് ഗെലോട്ട്് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍, രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു- ഗെലോട്ട്് നിലപാട് വശദീകരിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്…
Read More » -
”പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി കെട്ടിവയ്ക്കണം; അബ്ദുല്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം”
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കുളള ജാമ്യത്തിന് കടുത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്കു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ട് 5.2 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കുള്ളില്‍ തുക കെട്ടി വച്ചില്ലെങ്കില്‍ സംഘടനയുടെ സ്വത്തുക്കള്‍ക്കും സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളുടെ സ്വത്തുക്കള്‍ക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും അക്രമത്തില്‍ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീര്‍പ്പാക്കാന്‍ ഉപയോഗിക്കുകയും ചെയ്യണം. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിനു സമീപിക്കുന്നവര്‍ക്കു നാശനഷ്ടണ്ടാക്കിയ തുക കെട്ടി വച്ച ശേഷമേ ജാമ്യം…
Read More » -
നഷ്ടപരിഹാരത്തിന് ഉത്തരവിടാം, തുക കെട്ടിവച്ച ശേഷമേ ജാമ്യം നല്‍കാവൂ: ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടാമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എല്ലാ ജില്ലാ മജിസ്ട്രേറ്റ് കോടതികളോടും നിര്‍ദേശിച്ചു. അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ മജിസ്ട്രേറ്റുമാര്‍ക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ സംസ്ഥാനത്തെ എല്ലാ കേസിലും പ്രതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ കോടതിയിലും പോയി അദ്ദേഹം ജാമ്യമെടുക്കട്ടെയെന്നും കോടതി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണഘടന അത് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അത് മിന്നല്‍ ഹര്‍ത്താലിനുള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളോ, സംഘടനകളോ അറിയാതെ സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുണ്ടാകില്ല. പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ പ്രത്യാഘാതം നേരിടണം. ആരാണോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്, അവര്‍ അതുമൂലം…
Read More » -
ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശം: സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്‌നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുപതു മുതല്‍ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗര്‍ഭം അലസിപ്പിക്കാവുന്ന സ്്ത്രീകള്‍ ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവ് ഇവിടെ നിലനില്‍ക്കില്ല. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കാന്‍ അവകാശമുണ്ട്-…
Read More »