Breaking News

  • ‘പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്ന് കേട്ടിട്ടില്ലേ…അത് സംഭവിക്കാതെ എവിടെ പോകാന്‍ ; ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു അന്ന് സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യാ സരിന്റെ കുറിപ്പ്

    പാലക്കാട്: സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി വെക്കരുത് എന്നതായിരുന്നു സരിന്‍ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യമെന്നും പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോയെന്നും സൗമ്യാ സരിന്‍. രാഹുല്‍ മാങ്കുട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത സരിന്റെ ഭാര്യ സൗമ്യാ സരിന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു എന്നും പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാനാണെന്നുമായിരുന്നു സൗമ്യയുടെ കുറിപ്പ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം അടക്കം സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരും പറഞ്ഞു പരത്തിയ പോലെ തന്നെ സ്ഥാനാര്‍ഥി ആക്കണം എന്നതായിരുന്നില്ല, മറിച്ച് ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയില്‍ കെട്ടി…

    Read More »
  • സത്രീപീഡനക്കേസുകള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരം, മെട്രോമാനെ തോല്‍പ്പിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് അബദ്ധം പറ്റി ; മൂന്ന് മാസം മുമ്പ് കേസെടുക്കേണ്ട കാര്യത്തില്‍ നടപടിയെടുത്തത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍

    പാലക്കാട്: സ്ത്രീപീഡനം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌ക്കാരമെന്നും ഈ കേസില്‍ പെടുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ മാങ്കൂട്ടത്തിലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ത്രീപീഡനകാര്യം എത്രനാളായി കോണ്‍ഗ്രസിന് അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നടപടിയെടുത്തതെന്നും പുറത്താക്കിയതെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. മുന്ന് മാസം മുമ്പ് ഇത് അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുക്കേണ്ട കാര്യമാണ്. എന്നാല്‍ അത് വെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചു. ഇടതുപക്ഷവും ഇത് തന്നെയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രദ്്ധ തിരിക്കാനാണ് അവര്‍ ഈ വിഷയത്തെ ഉപയോഗിച്ചത്. നേരത്തേ തന്നെ നിയമനടപടി എടുക്കേണ്ടതാണ്. എന്നാല്‍ പിണറായിയുടെ പോലീസ് അത് ചെയ്യാതെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത് വരെ കാത്തു വെച്ചതെന്നും അത് രാഷ്ട്രീയം കളിക്കാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞു. ഇതെല്ലാം ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കും സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒരു തന്ത്രവും നടത്താന്‍ ബിജെപി സമ്മതിക്കില്ലെന്നും പറഞ്ഞു.…

    Read More »
  • രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ….കഴിഞ്ഞ ഡിസംബര്‍ 4 ന്് ജയിച്ച് എംഎല്‍എ ആയി ; ഒരു വര്‍ഷം തികയുന്ന അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്ത് ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘വിധി’ ആര്‍ക്കുമുണ്ടാകരുത്

    തിരുവനന്തപുരം: കോണ്‍ഗ്രസ് യുവനേതാവായ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് പേലെ ആര്‍ക്കുമൊരു വിധിയുണ്ടാകാതിരിക്കട്ടെ. കഴിഞ്ഞ ഡിസംബര്‍ 4 ന് പാലക്കാട്ട് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ച് എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിന് ഒരു വര്‍ഷം തികയും മുമ്പ് അടുത്ത ഡിസംബര്‍ 4 ന് പാര്‍ട്ടിയില്‍ തന്നെ സ്ഥാനമില്ലാതായി. കേരളത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ടവനുമായി. 2024 നവംബറിലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍18,840 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2024 ഡിസംബര്‍ 4ന് പാലക്കാട് എംഎല്‍എയായി നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആരും ഒരിക്കലും ആഗ്രഹിക്കാത്ത ലൈംഗികാപവാദത്തില്‍ കുരുങ്ങി ഏറ്റവും വെറുക്കപ്പെട്ടവനായി പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് നാടുവിട്ടോടേണ്ട സ്ഥിതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിനെ പ്രത്യേക അന്വേഷണ…

    Read More »
  • നടപടി വൈകിയിട്ടില്ല, സാങ്കേതികത്വം പറഞ്ഞു തെറ്റിദ്ധരിപ്പിക്കേണ്ട; മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് വി.ഡി. സതീശന്‍; ‘നേതൃസ്ഥാനത്ത് ഞങ്ങളാണ്, മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെ’ന്നും രാഹുലിനെ പിന്തുണച്ച യുവ നേതാക്കളെ ഉന്നമിട്ടു മുന്നറിയിപ്പ്

    ആലപ്പുഴ: നടപടി വൈകിയിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോടു വി.ഡി. സതീശന്‍. ഉത്തരവാദിത്വപ്പെട്ട നിലപാട് കോണ്‍ഗ്രസ് എടുത്തു. രാഹുല്‍ മാങ്കൂട്ടത്തെ പുറത്താക്കി. രാഹുല്‍ രാജിവയ്ക്കുമോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കണമെന്നും ഇന്നലെയാണു രാഹുലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തെന്നും സതീശന്‍ പറഞ്ഞു. നേതൃസ്ഥാനത്തു ഞങ്ങളാണുള്ളത്. ഞങ്ങളുടെ തീരുമാനമാണ് അന്തിമം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും യുവ നേതാക്കളെ ഉന്നമിട്ടു സതീശന്‍ പറഞ്ഞു. സിപിഎം എകെജി സെന്ററില്‍ കൂട്ടിവച്ച പരാതികളിലും തീരുമാനമുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഫ്‌ലാറ്റിനു മുകളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളെല്ലാം കോടതി പരിശോധിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ ഒരു സ്ഥിരം പ്രതിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍…

    Read More »
  • കോടതിക്ക് പിന്നാലെ പാര്‍ട്ടിയും തള്ളി; രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്; ഔട്ട് ഫ്രം കോണ്‍ഗ്രസ്; പുറത്താക്കല്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് തൊട്ടുപിറകെ

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പിന്നീട് അടൂര്‍ പ്രകാശ് തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എംഎല്‍എ സ്ഥാ്‌നം രാജി വെക്കുകയാണ് നല്ലതെന്നും കയ്യില്‍ വെച്ചാലും ഇനി രണ്ടോ മൂന്നോ മാസത്തേക്കല്ലേയുള്ളു എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ജാമ്യാപേക്ഷ തള്ളിയത് തിരുവനന്തപുരം സെഷന്‍സ് കോടതി

      തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട ശേഷം അല്‍പനേരം ചെറിയ ഇടവേളയെടുത്ത് കോടതി പിരിഞ്ഞ ശേഷം വീണ്ടും ചേര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. രാഹുലിനെതിരായ പുതിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്ഐആറാണിത്. രാഹുല്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുണ്ടായിരുന്നത്. സീല്‍ ചെയ്ത കവറില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ വാദം നടന്നത്. രാഹുലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയും…

    Read More »
  • കാപാലികനെ വിമര്‍ശിച്ച് ടി.സിദ്ദിഖിന്റെ ഭാര്യയുടെ കവിത; കവയത്രി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് വ്യക്തം; പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?

        കോഴിക്കോട്; കവിതയിലൂടെ ചാട്ടുളി പോലെ വാക് ശരങ്ങളെയ്ത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഫെയ്‌സ്ബുക്കിലെഴുതിയ കവിത രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിക്കുന്നതായി. കവിത രാഹുലിനെക്കുറിച്ചാണെന്ന് എവിടെയും പറയുന്നില്ലെങ്കിലും കവിതയില്‍ ഷറഫുന്നീസ വിതച്ചിട്ടുള്ളതെല്ലാം ഇപ്പോള്‍ ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന രാഹുലിനെയാണ് വായനക്കാരുടെ മനസിലേക്ക് കൊണ്ടുവരുന്നത്. ഗര്‍ഭഛിദ്രവും പ്രണയിച്ച് പറ്റിക്കലുമാണ് കവിതയുടെ ഉള്ളടക്കം. അത് ശക്തമായും നൊമ്പരമായും ഷറഫുന്നീസ അവതരിപ്പിച്ചിട്ടുമുണ്ട്. പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ എന്നാണ് ആരോടോ കവയത്രിയുടെ വേദനയും ദേഷ്യവും കലര്‍ന്ന ചോദ്യം. നീയും ഒരമ്മയുടെ ഉദരത്തില്‍ ജന്മം കൊണ്ട മാഹാ പാപിയോ?, ഗര്‍ഭപാത്രത്തില്‍ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ എന്നിങ്ങനെ കലിപ്പ് തീരാത്ത് വാക്കുകള്‍ കവിതയായ് പിറന്നിരിക്കുന്നു. കവിതയുടെ പൂര്‍ണരൂപം ചുറ്റും വിഷം തൂകിയ പാമ്പുകള്‍ എന്നെ വരിഞ്ഞുമുറുക്കുന്നു… ഉറക്കം എനിക്ക് അന്യമായി തീരുന്നു. പൊളിഞ്ഞ ഗര്‍ഭപാത്രത്തിന്റെ നിലവിളി സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും…

    Read More »
  • അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും ഒന്നിക്കുന്ന റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ

    കൊച്ചി: മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവർക്കും സൗഹൃദങ്ങളെ ആഘോഷമാക്കുന്നവർക്കുമായി അണിയിച്ചൊരുക്കിയിരിക്കുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നതാണ്. ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന…

    Read More »
  • കഥ നീങ്ങുന്നത് ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റി!! 20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ- വിരാട് കർണ്ണ ചിത്രം “നാഗബന്ധം”

    അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ. ക്ലൈമാക്സ് രംഗമൊരുക്കാനായി മാത്രം 20 കോടി രൂപയാണ് നിർമ്മാതാക്കൾ ചിലവഴിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിനായി ഒരുക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ ഒരുക്കിയ വമ്പൻ സെറ്റിലാണ് ക്ലൈമാക്സ് ഒരുക്കുന്നത്. പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ക്ലൈമാക്സ് സംഘട്ടനം ഒരുക്കുന്നത്. ചിത്രത്തിനായി അശോക് കുമാറും സംഘവും ഒരുക്കിയ വിവിധ ക്ഷേത്രങ്ങളുടെ സെറ്റുകളും പ്രേക്ഷകരെ അമ്പരപ്പിക്കും എന്നാണ് സൂചന. ക്ലൈമാക്സിനായി ഒരുക്കിയ സെറ്റും ക്ലൈമാക്സ് ചിത്രീകരണവും കണ്ട…

    Read More »
  • പണി ‘പാളി’യല്ലോ പത്മകുമാറേ; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലും പ്രതി; എ.പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

      തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 18 വരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീക്കും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ്…

    Read More »
Back to top button
error: