Breaking News
-
വയോധികയുടെ മാല പൊട്ടിച്ചോടി പാര്‍ട്ടിയെ കളങ്കപ്പെടുത്തി ; സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് മൊഴി
കണ്ണൂര്‍: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. വ്യാഴാഴ്ച കണിയാര്‍കുന്നിലെ വയോധികയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പിക്കും വിധം പ്രവര്‍ത്തിച്ചതായിട്ടാണ് കണ്ടെത്തല്‍. വ്യാഴാഴ്ച വീട്ടുമുറ്റത്തിരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല. കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗണ്‍സിലര്‍ക്ക് വാഹനം നല്‍കിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Read More » -
സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ എത്താത്തത് ; ചോരക്കറ പുരണ്ട ആര്‍എസ്എസ് വേഷം ധരിച്ച് വിജയ് ; ഡിഎംകെ യുടെ ഐടിവിംഗ് തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരുന്ന വിജയ് യ്ക്ക് കരൂര്‍ ദുരന്തം നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്ന വിജയ് ബിജെപിയുടെ എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത്തരം ചര്‍ച്ചയ്ക്ക് വലിയ പ്രചാരം നല്‍കുകയാണ് ഡിഎംകെ. ഡിഎംകെ ഐടി വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ വലിയ ശ്രദ്ധ നേടുകയാണ്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ചോരപ്പാടുകള്‍ ഉള്ള ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഭരണകക്ഷിയായ ഡിഎംകെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹാസിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ്…
Read More » -
ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തി മോശമാക്കാന്‍ നോക്കേണ്ട ; മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് മറുപടി നല്‍കി വി.ഡി. സതീശന്‍
തിരുവനന്തരപുരം: ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെന്ന് വരുത്തിക്കാണിക്കാന്‍ തന്റെ വായില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് പ്രതിപ ക്ഷനേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന്റെ പുന: സംഘടനയുമായി ബന്ധപ്പെട്ട ചോദ്യ ത്തിലായിരുന്നു പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി യുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അത് തന്നോട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ”അത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കേണ്ടതില്ല. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്‌നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ” അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ടെന്ന മാധ്യമവാര്‍ത്തകളെ തള്ളുന്നതായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രതിഷേധ സമരങ്ങളില്‍ തല്ലു കൊള്ളുകയും, ജയിലില്‍പോവുകയും, പരിക്കേല്‍ക്കുകയും ചെയ്ത നിരവധി നേതാക്കളെ കൂടി ഉള്‍ക്കൊണ്ടുവേണം പുനഃസംഘടന എന്ന് നേരത്തേ വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് പുനഃസംഘടന…
Read More » -
കെഎസ്ആര്‍ടിസി വയനാട്ടില്‍ ഡീസല്‍ക്ഷാമം ഗുരുതരം ; അനേകം ട്രിപ്പുകളെ ബാധിച്ചു ; ലോക്കല്‍ സര്‍വീസുകള്‍ നടത്താന്‍ കേടായി കിടക്കുന്ന ബസുകളില്‍ നിന്നുള്ള ഇന്ധനം ഊറ്റി
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അനേകം ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ജില്ലയില്‍ 20 സര്‍വീസുകള്‍ ഇതുവരെ തടസപ്പെട്ടെന്നും ബത്തേരി ഗൂഡല്ലൂര്‍ സര്‍വീസ് ഓട്ടം നിര്‍ത്തിയെന്നുമാണ് വിവരം. കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിര്‍ത്തി. നാലു സര്‍വീസുകള്‍ മുടങ്ങി. രാവിലെ മുതല്‍ ചൂരല്‍മല ഭാഗത്തേക്ക് ബസ്സുകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ എട്ടരയ്ക്ക് ശേഷം ഒരു ബസും ഓടിയിട്ടില്ല. വടുവന്‍ച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവിടങ്ങളിലേക്ക് ഒരു ട്രിപ്പ് നടത്തി ഓട്ടം നിര്‍ത്തി. ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോള്‍ പമ്പില്‍ നിന്നുമാണ് ഡീസല്‍ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കില്‍ പല സര്‍വീസുകളും മുടങ്ങുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. പല അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പോലും തടസപ്പെട്ട സ്ഥിതിയിലാണെന്ന് വിവരമുണ്ട്. ലോക്കല്‍ ബസുകളുടെ ഓട്ടം നിന്നുപോകാതിരിക്കാന്‍ കേടായി കിടക്കുന്ന ബസുകളില്‍ നിന്നും ഡീസല്‍…
Read More » -
‘കെ.ബി.’ എന്നാല്‍ ‘കിടന്നു ബഹളം വെയ്ക്കുന്ന’ എന്നര്‍ത്ഥം; കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകം ; ജീവനക്കാര്‍ അടിമകളല്ലെന്ന് എം. വിന്‍സെന്റ്
തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എന്നാല്‍ കിടന്നു ബഹളം വെയ്ക്കുന്ന ഗണേഷ്‌കുമാര്‍ എന്നാണെന്നും വകുപ്പില്‍ ഗണേശ്കുമാര്‍ ജീവനക്കാരോട് പെരുമാറുന്നത് അടിമകളോട് എന്ന പോലെയാണെന്നും വിമര്‍ശിച്ച് എം.വിന്‍സെന്റ് എംഎല്‍എ. മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് ശീലം ആക്കിയിരിക്കുകയാണ് മന്ത്രിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പറഞ്ഞു. മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകമാണെന്നും പറഞ്ഞു. സിനിമയ്ക്കും നാടകത്തിനുമൊക്കെ അത് നല്ലതായിരിക്കുമെന്നും പരിഹസിച്ചു. അടിമകളോട് പെരുമാറുന്നത് പോലെ ജീവനക്കാരോട് പെരുമാറുന്ന അദ്ദേഹം മാപ്പുപറയണം. ബസില്‍ മന്ത്രി മിന്നല്‍പരിശോധന നടത്തിയ നടപടിയെയും പരിഹസിച്ചു. കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ഡ്രൈവര്‍ സീറ്റിന് അടുത്ത് വച്ചതിനു ഡ്രൈവറെ ഗണേഷ്‌കുമാര്‍ സ്ഥലം മാറ്റി. നടപടി കേരള ഹൈകോടതി റദാക്കി. അധികാര ദുര്‍വിനിയോഗം എന്നാണ് കോടതി പറഞ്ഞത്. മന്ത്രി പറഞ്ഞത് കോണ്‍ഗ്രസ് യൂണിയന്‍ പണം ചിലവാക്കി കോടതില്‍ പോയി വിധി വാങ്ങിച്ചു എന്നാണ്. ഇത് കോടതിയെ അധിക്ഷേപിക്കുന്നത് പോലെ തന്നെയാണ്. മന്ത്രി സ്വീകരിക്കുന്ന ഭ്രാന്തന്‍ നയങ്ങളെ ന്യായികരിക്കാന്‍ കഴിയില്ലെന്നും മന്ത്രിക്ക് സ്വേച്ഛാധിപത്യ രീതിയില്‍ എന്തും ചെയ്യാന്‍…
Read More » -
കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് നീരസം ; പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ; ശബരിമല സ്വര്‍ണമോഷണം വന്‍ പ്രചരണവിഷയമാക്കാന്‍ നീക്കം
ചെങ്ങന്നൂര്‍: കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതി ലുള്ള അതൃപ്തി പ്രകടിപ്പിച്ച് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ നിന്നും വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ശബരിമലയില്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങള്‍. ഇത് പരമാവധി മുതലെടുക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വസ സംരക്ഷണ ജാഥയുടെ ഒരു ക്യാപ്റ്റനാണ് കെ.മുരളീധന്‍. ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത് ശബരിമല സ്വര്‍ണ്ണവിഷയത്തില്‍ രാഷ്ട്രീയമായി മേല്‍ക്കൈ ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വച്ച കെഎം ഹാരിസിന്റെ പേര് അവഗണിച്ചതും ദീര്‍ഘകാലമായി തനിക്കൊപ്പം ഉണ്ടായിരുന്ന മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തത് മുരളീധരന് വലിയ നീരസം ഉണ്ടാക്കിയിരുന്നു. നാലു ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലുള്ള ജാഥ ചെങ്ങന്നൂരില്‍ നിന്നും പന്തളത്ത് എത്തി സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു മുരളീധരന്‍. ഇന്ന്…
Read More » -
ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസും, സീറ്റുകൾ എമിറേറ്റ്സ് വിമാനങ്ങൾക്ക് സമാനം;കെഎസ്ആർടിസി ‘ബിസിനസ് ക്ലാസ്’ വരുന്നു
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര, നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ഒരു ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യും. 2026 ഡിസംബറിൽ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
Read More » -
അഫ്ഗാൻ-പാകിസ്താൻ സംഘർഷം; ഖത്തറിൻറെ മധ്യസ്ഥ ചർച്ച ഇന്ന്
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി. ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്ത പുറത്തുവന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. എട്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി…
Read More » -
‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്; വിധിയിൽ തൃപ്തിയെന്ന് സുധാകരൻറെ മക്കൾ
പാലക്കാട്:പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവർക്കും നന്ദി’’ – അതുല്യയും അഖിലയും പറഞ്ഞു. വിധിയിൽ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസും പറഞ്ഞു. ചെന്താമരയും ഭാര്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനു പിന്നിൽ സജിതയാണെന്ന് ആരോപിച്ചായിരുന്നു അന്ന് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025ൽ സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയിൽ…
Read More »
