Breaking News

  • ബീഹാറിലെ ജവാനിയയില്‍ നാല്, അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴില്ല ; കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിലംപൊത്തി റോഡുകള്‍ ഗര്‍ത്തങ്ങളായി ; 1500 പേര്‍ ജീവിച്ചിരുന്ന ഗ്രാമത്തിന് മുകളിലൂടെ ഇപ്പോള്‍ ഒഴുകുന്നത് നദി

    ജവാനിയ: നദി സമൃദ്ധി കൊണ്ടുവരുമെന്നാണ് പറയാറ്. എന്നാല്‍ ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ നദീതട നിവാസികളെ സംബന്ധിച്ച് ദയയില്ലാതെ നദി എല്ലാം എടുത്തുകൊണ്ടു പോകുകയാണ്. ഭൂമി തട്ടിയെടുക്കുക, ജീവിതസാഹചര്യങ്ങള്‍ തട്ടിയെടുക്കുക, വീട് തകര്‍ക്കുക, മനുഷ്യരുടെ സ്വപ്നവും പ്രതീക്ഷയും ഇല്ലാതാക്കുക തുടങ്ങി ഈ ജൂലൈ മുതല്‍ ഗംഗാനദിക്കെതിരേ നാട്ടുകാരുടെ പരാതി ഏറെയാണ്. ജവാനിയ ഇപ്പോള്‍ ചന്ദ്രനിലെ ഒരു മൈതാനം പോലെയായിട്ടുണ്ട്. വീടുകള്‍ പാതി മുറിച്ച കേക്ക് പോലെയായി. മുളങ്കാടുകള്‍ ഇല്ലാതായി. റോഡുകളില്‍ പോലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഉയര്‍ന്നുവന്ന ജലനിരപ്പ് 200 വീടുകളും രണ്ടു വാട്ടര്‍ടാങ്കുകളും രണ്ടു സ്‌കൂളുകളും മൂന്ന് ക്ഷേത്രങ്ങളും വിഴുങ്ങി. 300 ഏക്കറോളം ഭൂമിയാണ് നദി കയ്യേറിയത്. ഇവിടുത്തെ നാല്, സഞ്ച് വാര്‍ഡുകള്‍ ഇനിയില്ല. ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളും സുരക്ഷിതമല്ലെന്ന നിലയിലായിട്ടുണ്ട്. ജവാനിയ ഇപ്പോള്‍ മരവിച്ച ഇടമായി മാറി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനേകം വെള്ളപ്പൊക്കങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമാണെന്നും ഇത്രയും വെള്ളം കണ്ടിട്ടില്ലെന്നും 81 കാരനായ…

    Read More »
  • ഹീനകൃത്യത്തിന് വധശിക്ഷ ; ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് കോടതി നല്‍കിയത് തൂക്കുകയര്‍ ; മകനേയും ഭാര്യയേയും രണ്ടു മക്കളെയും വീടിനുള്ളിലിട്ട് ചുട്ടുകൊന്നു

    ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും ഭാര്യയേയും രണ്ട് മക്കളെയും ചുട്ടുകൊന്ന ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ പ്രതി ഹമീദിന് (74) വധശിക്ഷ. തൊടുപുഴ മുട്ടം അഡീഷണ ല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് പത്തൊന്‍പതിനായി രുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്ന (13) എന്നിവരെയാണ് ഹമീദ് കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സാക്ഷിമൊഴികള്‍ ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും തെളിവായി 137 രേഖകളും ഹാജരാക്കിയിരുന്നു. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. നിലവിളിയും പൊട്ടി ത്തെ റി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലു പേരും…

    Read More »
  • മൂന്ന് ആത്മാര്‍ത്ഥസുഹൃത്തുക്കള്‍ക്ക് വേര്‍പിരിയാന്‍ കഴിയുന്നില്ല ; ജീവിതത്തില്‍ ഉടനീളം ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു ; രണ്ടു യുവതികളെയും ഒരേ വേദിയില്‍ യുവാവ് വിവാഹം കഴിച്ചു ; ഒരു കുഴപ്പുവമില്ലെങ്കില്‍ പിന്നെന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍

    ബംഗലുരു: ഉറ്റസുഹൃത്തുക്കളായ രണ്ടു യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്ത് വിവാഹം ചെയ്തിരിക്കുകയാണ് യുവാവ്. ഒക്‌ടോബര്‍ 16 ന് നടന്ന അസാധാരണ ചടങ്ങില്‍ 25 കാരനായ വസീം ഷെയ്ഖ് എന്ന യുവാവാണ് ചിത്രദുര്‍ഗയിലെ ഹൊറാപ്പേട്ടിലെ എം.കെ. പാലസില്‍ നടന്ന ചടങ്ങില്‍ വിവാഹം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദര്‍ എന്നീ യുവതികളെയാണ് വസീം ഒരേ വേദിയില്‍ വിവാഹം കഴിച്ചത്്. വിവാഹത്തില്‍ ഒരേ തരം വേഷം ധരിച്ചെത്തിയ യുവതികള്‍ വരനോടൊപ്പം സന്തോഷത്തോടെ കൈപിടിച്ചു നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. മൂന്ന് കുടുംബങ്ങളും പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹചടങ്ങുകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ചടങ്ങില ഉടനീളം സന്തോഷത്തോടെയാണ് മൂവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആ ദിവസത്തെ സന്തോഷപൂര്‍ണ്ണമാക്കിയതും. മൂന്നുപേരും ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നും ആഴത്തിലുള്ള വൈകാരികബന്ധം അവര്‍ തമ്മിലുണ്ടെന്നും തമ്മില്‍ പിരിയുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

    Read More »
  • ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മലയുടെ മുകളില്‍ നിന്നും ഒരു വലിയ പാറക്കല്ല് വന്ന് പതിച്ചു ; ഫോക്സ്വാഗണ്‍ വിര്‍ടസ് കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു

    മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് വന്ന് പതിച്ച് സണ്‍റൂഫ് തകര്‍ത്ത് യുവതി തല്‍ക്ഷണം മരിച്ചു. മഹാരാഷ്ട്രയിലെ ഒരു മലയോര പാതയായ താംഹിനി ഘട്ടിലാണ് ഈ സംഭവം നടന്നത്. പൂനെയില്‍ നിന്ന് മാംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യുവതി സഞ്ചരിച്ച ഫോക്സ്വാഗണ്‍ വിര്‍ടസ് കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു. പൂനെയില്‍ നിന്ന് മാംഗാവോണിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. കാറിന് മുകളിലേക്ക് വലിയ പാറക്കല്ല് പതിക്കുകയായിരുന്നു. പാറയുടെ ആഘാതത്തില്‍ സണ്‍റൂഫ് തകരുകയും, പാറ നേരെ പാസഞ്ചര്‍ സീറ്റിലിരുന്ന യുവതിയുടെ തലയില്‍ പതിക്കുകയും ചെയ്തു. 43 വയസ്സുള്ള സ്‌നേഹല്‍ ഗുജറാത്തി എന്ന യുവതിയാണ് മരണമടഞ്ഞത്. മറ്റൊരു സംഭവത്തില്‍, ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ജല്‍നയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ആഢംബര ബസിന് സമൃദ്ധി ഹൈവേയില്‍ വെച്ച് തീപിടിച്ചു. ഹൈവേയിലെ നാഗ്പൂര്‍ ലെയ്നില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. ഡ്രൈവറും സഹായിയും കൂടാതെ 12 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് തന്നെ…

    Read More »
  • തീരുമാനിച്ചുകഴിഞ്ഞപ്പോള്‍ അപകടത്തില്‍പെട്ട് കാലൊടിഞ്ഞ് കിടപ്പിലായി ; നിശ്ചയിച്ച തീയതിയില്‍ തന്നെ വധുവും ബന്ധുക്കളും വരന്റെ വീട്ടിലെത്തി വിവാഹം നടത്തി, രണ്ടുപേര്‍ക്കും രണ്ടാം വിവാഹം

    ആലപ്പുഴ: അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന വരനെ തേടി വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹം നടത്തി. ചേര്‍ത്തല കളിത്തട്ടുങ്കല്‍ 65 കാരന്‍ രമേശന്റെയും കുറുപ്പും കുളങ്ങര ആലയ്ക്കാ വെളിയില്‍ 55 കാരി ഓപ്പനയുടേയും വിവാഹമാണ് നടന്നത്. രമേശന്‍ അപകടത്തെ തുടര്‍ന്ന് കാലൊടിഞ്ഞു കിടപ്പിലായതോടെയാണ് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. പരിക്കേറ്റതിനാല്‍ വിവാഹം മാറ്റിവെയ്ക്കാന്‍ വീട്ടുകാരും ബന്ധുക്കളും ആലോചിച്ചെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വിവാഹം മുന്‍പ് തീരുമാനിച്ച് അനുസരിച്ച് 25 ാം തീയതി തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായി രമേശനെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചു. വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ കിടക്കയിലായിരുന്ന രമേശന്‍ ഓമനയുടെ കഴുത്തില്‍ താലികെട്ടി പരസ്പരം മാല ചാര്‍ത്തി. ഇരുവരുടേയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടയില്‍ ഒക്‌ടോബര്‍ 15 നായിരുന്നു ചേര്‍്ത്തല മതിലകം ആശുപത്രിയിലെ മരപ്പണിക്കാരനായ രമേശന് പരിക്കേറ്റത്. ഉച്ചയ്ക്ക് വീട്ടിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ ബൈക്ക് ഇടിച്ച്…

    Read More »
  • സൈബര്‍ തട്ടിപ്പു കേന്ദ്രം തകര്‍ത്ത് സൈന്യം; മ്യാന്‍മറില്‍നിന്ന് രക്ഷപ്പെട്ടത് 500 ഇന്ത്യക്കാര്‍ തായ്‌ലന്‍ഡില്‍ തടവില്‍; വിമാനത്തില്‍ തിരികെയെത്തിക്കാന്‍ നീക്കം; ഇന്ത്യന്‍ എംബസി നീക്കമാരംഭിച്ചു

    യംഗോണ്‍: മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട ഇവരുടെ വിവരങ്ങള്‍ തായ്‌ലാന്‍ഡ് സര്‍ക്കാര്‍ പരസ്യപ്പെടുത്തി. പടിഞ്ഞാറന്‍ തായ്ലന്‍ഡിലെ മേ സോട്ടില്‍ എത്തിച്ചേര്‍ന്നവരില്‍ ഏകദേശം 500 ഇന്ത്യക്കാരുണ്ടെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചര്‍ണ്‍വിരാകുല്‍ പറഞ്ഞു. ‘അവരെ നേരിട്ട് തിരികെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിമാനം അയയ്ക്കും,’ എന്നും അദ്ദേഹം പറഞ്ഞു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ തായ്ലന്‍ഡ് അധികൃതരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായാണ് ഇവര്‍ മ്യാന്‍മറില്‍ നിന്ന് തായ്ലന്‍ഡിലേക്ക് രക്ഷപെട്ടത്. തട്ടിപ്പ് കേന്ദ്രങ്ങള്‍ക്കെതിരായ നടപടികളെത്തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 28 രാജ്യങ്ങളില്‍ നിന്നുള്ള 1,500-ലധികം പേരില്‍ അധികവും എത്തിച്ചേര്‍ന്നത് തായ്‌ലന്‍ഡിലാണ്. മ്യാന്‍മര്‍ സേനയായ ടാറ്റ്മഡോ റെയിഡ് ചെയ്ത മ്യവാഡിയിലെ സൈബര്‍-സ്‌കാം ഹബ്ബ് തായ്…

    Read More »
  • രണ്ടുമാസമായി പണിപ്പുരയില്‍; കൃത്യമായ ഹോംവര്‍ക്ക് നടത്തിയിട്ടാണ് പ്രഖ്യാപനം; ചെയ്യാന്‍ കഴിയുന്നതേ പറയൂ; ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം കെട്ടിവയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാല്‍

    തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാമെന്നതില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ പറഞ്ഞു. ധനവകുപ്പ് കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ വാ?ഗ്ദാനങ്ങള്‍ നല്‍കില്ല. പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിനുള്ളത്. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ള പണം വാങ്ങിയെടുക്കണം. ഇനി അവതരിപ്പിക്കാനുള്ളത് പൂര്‍ണ ബജറ്റല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് വെറുതെ പറഞ്ഞ് പോകുന്നതാണെന്ന് പ്രചാരണമുണ്ടാകും. എന്നാല്‍, പറഞ്ഞവ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോള്‍ തെളിയിക്കാനാകും. നവംബര്‍ ഒന്ന് മുതല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയാണ്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തില്‍ ഒന്നും…

    Read More »
  • ‘1500 കോടി രൂപയ്ക്ക് ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്നു വിലപിച്ച സിപിഎം നന്നാക്കികള്‍ ഉച്ചകഴിഞ്ഞ് പ്ലേറ്റ് തിരിച്ചു’; പെന്‍ഷന്‍, സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ വിമര്‍ശനങ്ങളെ പരിഹസിച്ച് ഇടതു ഹാന്‍ഡിലുകള്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തതും ഇടതുപക്ഷമെന്ന് ഓര്‍മപ്പെടുത്തല്‍

    കൊച്ചി: കേവലം 1500 കോടി രൂപയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്ന് ഉച്ചവരെ വാദിച്ചവര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അടക്കമുള്ള സൗജന്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ പണം എങ്ങനെ കണ്ടെത്തുമെന്ന് ഉച്ചകഴിച്ചു വിലപിക്കുന്നത് ബഹുരസമെന്ന പരിഹാസ പോസ്റ്റുമായി ഇടതു ഹാന്‍ഡിലുകള്‍. ജനസംഖ്യയിലെ ഉയര്‍ന്ന വയോജന ചേരുവയും അവരുടെ കൂടിയ ആശ്രിതത്വ നിരക്കും, സ്ത്രീകളുടെ കാണാപ്പണിയും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും, വിദ്യാ സമ്പന്നരുടെ തൊഴില്‍ രാഹിത്യം, ഇവ മൂന്നും കേരളത്തിന്റെ മൂന്നു പ്രധാന ചലഞ്ചുകളാണ് . അവയെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷം കഴിഞ്ഞ പത്തു കൊല്ലമായി നടത്തുന്ന പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ്വമായ ഇടപെടലുകളാണ് ഇവ എന്നു മനസിലാക്കേണ്ടതുണ്ട്. ആശമാര്‍ക്ക് പ്രതിമാസം 21000 രൂപ സംസ്ഥാനം കൊടുക്കാന്‍ എന്തു പ്രയാസം എന്നു ചോദിച്ച് അതിനുള്ള പണം ബജറ്റ് ചെലവ് കുറച്ചാല്‍ പോരേ എന്നു ചോദിച്ച ഒരു പറ്റം പണ്ഡിതന്മാരും ശുദ്ധതയുള്ള ഇടതുപക്ഷക്കാരും തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച ചെലവിനുള്ള കാശ് എവിടെ എന്നു ചോദിച്ച് ഇറങ്ങിയിട്ടുള്ളത്…

    Read More »
  • ഏഴു വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്; മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അദിഥി അനുഭവിച്ചത് കൊടും പീഡനം; കീഴ്‌കോടതിയില്‍ പരാജയപ്പെട്ട കേസ് ഹൈക്കോടതിയില്‍ തെളിയിച്ച് പ്രോസിക്യൂഷന്റെ മികവ്‌

    കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച 2013-ലെ അദിതി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു. അദിതിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ, ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2013-ൽ അദിഥി ക്രൂരമായ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിലാക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യം കൊലക്കുറ്റം തെളിയിക്കാൻ കീഴ്ക്കോടതിയിൽ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനെ തുടർന്ന് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ് മാത്രമാണ് ലഭിച്ചത്. ഈ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയ പ്രതികൾക്കെതിരെ അദിഥിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ ഭാര്യ (അദിതിയുടെ അമ്മ) ഒരു അപകടത്തിൽ മരിച്ച ശേഷമാണ് ഇദ്ദേഹം റംല ബീഗത്തെ വിവാഹം കഴിക്കുകയും ദീപിക അന്തർജ്ജനം എന്ന പേര് നൽകുകയും ചെയ്തത്.  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നും നാട്ടുകാർ ഓർത്തെടുത്തു.…

    Read More »
  • ‘ഇന്നല്ലെങ്കില്‍ നാളെ വഴിതെളിയുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും മാത്രമായിരുന്നു കൈമുതല്‍’; അഭിനയ ജീവിതത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിട്ട് നടന്‍ ഇര്‍ഷാദ്; നടന്ന വഴിയില്‍ കൈത്താങ്ങായവരെ മറക്കാതെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

    തൃശൂര്‍: അഭിനയ ജീവിതത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ പിന്നിട്ട് നടന്‍ ഇര്‍ഷാദ്. തൃശൂര്‍ കേച്ചേരിക്കടുത്ത് പട്ടിക്കരയെന്ന കുഗ്രാമത്തില്‍നിന്ന് സിനിമയിലേക്കു ബസ് പിടിച്ച തനിക്ക് കൈമുതല്‍ ആത്മവിശ്വാസം മാത്രമായിരുന്നെന്ന് ഇര്‍ഷാദ് സമൂഹമാധ്യമത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ, വഴി തെളിയും എന്ന പ്രതീക്ഷ മാത്രമായിരുന്നു കൈമുതല്‍. പ്രണയവര്‍ണത്തിലെ കോളജ് ചെയര്‍മാന്‍ മുതല്‍ തുടരും വരെയുള്ള സിനിമകളുടെ അനുഭവമാണ് ഇര്‍ഷാദ് പങ്കുവയ്ക്കുന്നത്. കുറിപ്പ് വായിക്കാം   സൂചിയില്‍ നൂലുകോര്‍ക്കുന്നത്ര സൂക്ഷ്മതയില്‍ ഓരോ മനുഷ്യനും ആരോ ഒരാളാല്‍ പരിഗണിക്കപ്പെടുന്നുണ്ട്. – ആതിര ആര്‍ കേച്ചേരിക്ക് അടുത്ത പട്ടിക്കര എന്ന കുഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോള്‍, നെഞ്ചില്‍ ജ്വലിച്ചുനിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും! സിനിമയില്‍ പിടിവള്ളിയായി മാറാന്‍ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോഴോ മനസ്സില്‍ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയില്‍ അതെന്നെ അത്രമേല്‍…

    Read More »
Back to top button
error: