Breaking News
-
‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി
തൃശ്ശൂർ: തൃശ്ശൂരിൽ ഫോറൻസിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. തൃശ്ശൂരിൽ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേർത്ത് പറഞ്ഞുണ്ടാക്കിയതെന്നും സുരേഷ് ഗോപി. തൃശ്ശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് നൽകിയ എയിംസ് മറ്റാർക്കും കൊടുക്കാനാകില്ല. അത് നമ്മുടെ സംസ്ഥാനത്തിന്റെ അവകാശമാണ്. ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെന്നതിൽ രാഷ്ട്രീയമുണ്ടെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം. ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്. തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും. എന്തുവേണമെന്ന് തൃശ്ശൂർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ബെംഗളൂരുവിൽനിന്ന് തൃശ്ശൂരിലെ മണ്ണുത്തിയിൽ രാത്രികാലങ്ങളിൽ വരുന്നവർക്ക് നഗരത്തിലെത്താൻ ബസ് സർവീസ് ഏർപ്പെടുത്തണമെന്ന നിർദേശമുണ്ടായി. ഇതിന് മറുപടിയായി നൂറ് ഇലക്ട്രിക്കൽ…
Read More » -
സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിന് നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ ഉപയോഗിച്ച് ക്രൂര മർദനം, നിലത്തുവീണ യുവാവിന്റെ ദേഹത്തുകൂടെ വാഹനം കയറ്റിയിറക്കി, ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു- യുവാവ് ഗുരുതരാവസ്ഥയിൽ
കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഹാനിഷിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
മാലിയിൽ 5 ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടു പോയി, ബന്ദികളാക്കപ്പെട്ടത് പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായെത്തിയ തൊഴിലാളികൾ, പിന്നിൽ അൽഖായിദ– ഐഎസ്ഐഎസ്?
ബമാകോ: ആഭ്യന്തര സംഘർഷം രൂക്ഷമായ മാലിയിൽ തൊഴിലാളികളായ 5 ഇന്ത്യൻ പൗരൻമാരെ തോക്ക്ധാരികൾ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അൽഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. എന്നാൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേസമയം ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക നേതൃത്വമാണ് ഭരണം നിയന്ത്രിക്കുന്നത്. ആഭ്യന്തര സംഘർഷത്തിനു കാരണം അൽഖായിദയും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരവാദി സംഘടനകളുമാണെന്നു സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ വച്ച് വിലപേശുന്നതും രാജ്യത്ത് പതിവാണ്. സെപ്റ്റംബറിൽ രണ്ട് യുഎഇ പൗരൻമാരെയും ഒരു ഇറാൻ പൗരനെയും ഭീകരവാദി സംഘടനകൾ തട്ടിക്കൊണ്ടുപോയിരുന്നു. വൻ തുക നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്.
Read More » -
ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്സണ് അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ;
ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ജെയിംസ് വാട്സണ് അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ജെയിംസ് വാട്സണ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്സ്) ഘടന വാട്സണ് കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. ചിക്കാഗോയില്‍ ജനിച്ച വാട്സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്സണ് ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന് തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം…
Read More » -
മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകള്‍ വല്ലാര്‍പാടം ബസിലിക്കയില്‍; ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന് കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം; മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത് മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷം ;
കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന് കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്മീകത്വം വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ…
Read More » -
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍: ബെഗളുരു യാത്ര ഇനി കൂടുതല്‍ എളുപ്പമാകും: ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവില്‍ എത്തും; ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 ന് പുറപ്പെടും ; കേരളത്തില്‍ തൃശൂരും പാലക്കാടും സ്റ്റോപ്പുകള്‍ ; കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം സ്റ്റോപ്പുകള്‍
ന്യൂഡല്‍ഹി : ബെംഗളുരു മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ബെംഗളുരു – എറണാകുളം വന്ദേഭാരത് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസ്സുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുക. രാവിലെ 8.15ന് വാരണാസിയില്‍ ആണ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്…
Read More » -
തിരുവനന്തപുരം കാത്തിരിക്കുന്നു-മെട്രോ റെയിലിനായി: കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു : ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്: ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചd ആദ്യ ഘട്ട അലൈന്മെന്റ്: പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റാന്‍ മെട്രോ റെയില്‍ വരുന്നു. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്റേത് തട്ടിപ്പ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നിര്‍ണായക ചുവടുവെയ്പ്പ്. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നതെങ്കിലും, നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്മെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന…
Read More » -
കേരളാ ബ്ളാസ്റ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്ബോളര് അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സില്‍ ചരിത്രനേട്ടം എഴുതിച്ചേര്‍ത്ത ഉറുഗ്വേ താരം 87 മത്സരമാണ് ഇതുവരെ കളിച്ചത്. സൂപ്പര്‍ കപ്പില്‍ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. മൊത്തത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ലൂണ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ ലൂണയ്ക്ക് മുന്നിലുള്ളത് കെ.പി. രാഹുലാണ്. 89 മത്സരം കെ.പി. രാഹുല്‍ ബ്ളാസ്റ്റേഴ്സില്‍ കളിച്ചു. 97 മത്സരങ്ങളില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം. 86 മത്സരങ്ങള്‍ ജീക്സണ് സിങും കളിച്ചിട്ടുണ്ട്. സന്ദീപ് 81 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പക്ഷേ ബ്ളാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമെന്ന ഖ്യാതിയാണ് ലൂണയ്ക്ക് വന്നു…
Read More » -
പാപ്പനംകോട് നിന്ന് ആരംഭിച്ച് ഈഞ്ചക്കലില്‍ അവസാനിക്കുന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അനുമതി ; 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ; മൂന്ന് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകാരം നല്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്നതാണ് ആദ്യ അലൈന്മെന്റ്. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍. തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്പിച്ചിരുന്നു.
Read More »
