Breaking News

  • വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകും ? ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ്

    സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ക്കെതിരെ ഹാല്‍ സിനിമ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച്ച. സിനിമയുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങളാണ് ഹൈക്കോടതി സെന്‍സര്‍ബോര്‍ഡിനോട് ചോദിച്ചത്. ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ച ഹൈക്കോടതി ആശങ്ക യുടെ അടിസ്ഥാനത്തില്‍ എങ്ങനെ സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കാനാകുമെന്നും സെന്‍ സര്‍ ബോര്‍ഡിനോട് ചോദിച്ചു. വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകു മെന്നും ആശങ്കപ്പെടുത്തുന്നുവെന്ന കാരണം സെന്‍സറിങിന് അടിസ്ഥാനമാണോയെന്നും മതസ്ഥാ പനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു. ഹാല്‍ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഹൈക്കോട തിയിലെ വാദം. ചിത്രം ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നും താണെന്നും സെ ന്‍ സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. ഹാല്‍ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചു വെ ന്നും സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാധ്യതയുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എല്ലാവരും വിശദമായ വാദം നടത്തി. ധ്വജപ്രണാമം, സംഘം കാവല്‍…

    Read More »
  • ഇന്ത്യന്‍ ബൗളര്‍ മൊഹമ്മദ് ഷമിയെ വിടാന്‍ ഒരുക്കമല്ല ; ഭാര്യയ്ക്ക് 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ജീവനാംശം; പ്രതിമാസം നാലുലക്ഷം രൂപ ഒരു ചായകുടിക്കാന്‍ പോലും തികയില്ലെന്ന് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ ; സുപ്രീംകോടതി നോട്ടീസ്

    കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും എതിരെ അദ്ദേഹത്തിന്റെ അകന്നു കഴിയുന്ന ഭാര്യ ഹസീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കല്‍ക്കട്ട ഹൈക്കോടതി തനിക്കും മകള്‍ക്കും അനുവദിച്ച ജീവനാംശത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹസീന്‍ ജഹാന് പ്രതിമാസം 1.5 ലക്ഷവും മകള്‍ക്ക് വേണ്ടി 2.5 ലക്ഷവും ഉള്‍പ്പെടെ ആകെ 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ തുക മതിയാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഹര്‍ജി നല്‍കിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2018 മുതല്‍ ഷമിയും ഹസീന്‍ ജഹാനും ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ജീവനാശം സംബന്ധിച്ച നീണ്ട നിയമപോരാട്ടങ്ങളിലുമാണ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഷമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒത്തുകളി…

    Read More »
  • ഒറ്റവോട്ട് മാത്രമേ ചെയ്തിട്ടുള്ളെന്ന് 75 കാരി ചരണ്‍ജിത് കൗര്‍ ; 223 തവണ വോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണം ; 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്

    ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുമോഷണ ആരോപണത്തില്‍ പ്രതികരണവുമായി 75കാരി ചരണ്‍ജിത് കൗര്‍. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്നും ഒരു തവണയേ ചെയ്തുള്ളുവെന്നും പറഞ്ഞു. ചിത്രം 223 തവണ ഉപയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണവുമാിയ കൗര്‍ എത്തിയതും. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ ചരണ്‍ജിത് കൗറിന്റെ ചിത്രം വന്നതായി രാഹുല്‍ ആരോപിച്ചിരുന്നു. ഇവര്‍ എത്ര തവണ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താന്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ചരണ്‍ജിത് വ്യക്തമാക്കിയത്. 10 വര്‍ഷമായി ഫോട്ടോകള്‍ ഇത്തരത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്നും മാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും മാറ്റം ഉണ്ടായില്ല എന്നും അവരുടെ കുടുംബം പറഞ്ഞു. കൗറിന്റെ ചിത്രം നല്‍കിയിരിക്കുന്നത് യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരിന് നേര്‍ക്കാണെന്നും വോട്ടര്‍ ഐഡി കാണിച്ച് ഇവരില്‍ പലരും വോട്ട് ചെയ്‌തെന്നും രാഹുല്‍ ആരോപിച്ചിരുന്നു. വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം…

    Read More »
  • ഇന്റര്‍നെറ്റില്‍ ഇന്ത്യാക്കാരുടെ വലിയ ശല്യം….ലാറിസ സാമൂഹ്യമാധ്യത്തിലെ എല്ലാ ചിത്രങ്ങളും നീക്കാനൊരുങ്ങുന്നു; വോട്ടുവിവാദത്തില്‍ ബ്രസീലിയന്‍ വനിത രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമോ?

    ന്യൂഡല്‍ഹി : വോട്ടുചോരി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട വിവാദത്തില്‍ ഇന്റര്‍നെറ്റിലെ തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങുന്ന ബ്രസീലിയന്‍ വനിത. രാഹുല്‍ നടത്തിയ പത്രസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ സ്ത്രീയുടെ ചിത്രം വൈറലായതിനെത്തുടര്‍ന്ന് ഉണ്ടായ കോലാഹലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. യുവതിയുമായി ബന്ധപ്പെട്ട ബ്രസീലിയന്‍ പത്രപ്രവര്‍ത്തകന്‍ ലൂയിസ് ഫെര്‍ണാണ്ടോ നാസിമെന്റോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത് ടൈംസ് നൗ ആണ്. സ്ത്രീയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബ്രസീലിയന്‍ പത്രപ്രവര്‍ത്തക പങ്കുവെച്ചു. ലാരിസ ആരാണെന്ന് ചോദിച്ചപ്പോള്‍, ലാരിസ ഒരു ഹെയര്‍ഡ്രെസ്സറാണ് എന്നായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോയുടെ മറുപടി. അവള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യുന്നു. മിനാസ് ഗെറൈസിന്റെ തലസ്ഥാനമാണിത്. ”ഇന്നലെ, ഞാന്‍ ചില റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തി. ഫേസ്ബുക്കില്‍ ഫോട്ടോയുടെ രചയിതാവിനെ വിശകലനം ചെയ്തുകൊണ്ട് ഞാന്‍ അവളെ ട്രാക്ക് ചെയ്തു. അതിനാല്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ അവരെ ബന്ധപ്പെട്ടു. സലൂണില്‍ അവരെ ബന്ധപ്പെട്ടാണ് ഞാന്‍ അവരെ സമീപിച്ചത്.” രാഹുല്‍ ഗാന്ധി…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു

    തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…

    Read More »
  • നൈറ്റില്‍ അമിതജോലിഭാരം കൊണ്ട പണിയെളുപ്പമാക്കാന്‍, 10 രോഗികളെ നഴ്സ് കുത്തിവെച്ചു കൊന്നു ; 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരി ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ്

    രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ കുത്തിവയ്പ്പുകള്‍ നല്‍കി 10 വൃദ്ധ രോഗികളെ കൊലപ്പെടുത്തിയതിനും 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരന്‍ നഴ്‌സിന് ജീവപര്യന്തം തടവ്. 15 വര്‍ഷമെങ്കിലും പരോള്‍ പോലുമില്ലാതെ ജയിലില്‍ കിടക്കേ ണ്ടി വരും. ബുധനാഴ്ച ഒരു പാലിയേറ്റീവ് കെയര്‍ നഴ്‌സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനി ഞെട്ടലിലാണ്. ആച്ചനിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആച്ചനിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മനഃപൂര്‍വ്വം വേദനസംഹാരിക ളുടെ യും മയക്കമരുന്നുകളുടെയും അമിത അളവ് നല്‍കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ ലളി തമാണെന്ന് അന്വേഷകര്‍ വാദിക്കുന്നു: ബോധമുള്ള രോഗികള്‍ കുറവാണെങ്കില്‍ രാത്രി ഡ്യൂ ട്ടി സമയത്ത് ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. അനുകമ്പയുടെയോ പശ്ചാത്താപ ത്തി ന്റെ യോ ധാര്‍മ്മിക സംഘര്‍ഷത്തിന്റെയോ ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചില്ലെന്ന് കോടതി സ്ഥിരീകരിച്ചു. മുന്‍കാല ജര്‍മ്മന്‍ മെഡിക്കല്‍ കൊലപാതക അഴിമതികളുമായി ഈ…

    Read More »
  • കിട്ടാനുള്ള കുടിശിക കിട്ടിയതില്‍ ആഹ്ലാദിച്ച് പ്രവാസി തൊഴിലാളികള്‍ ; സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് സൗദി മന്ത്രാലയം:

        ജിദ്ദ ; സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു. നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും…

    Read More »
  • സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ ; വിട്ടു നിന്നത് ചൈന:

    ന്യൂയോര്‍ക്ക് : സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍. വിട്ടു നിന്നത് ചൈന. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങളാണ്. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുമ്പ് ഇതേ ഉപരോധ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായം പ്രകാരം സിറിയന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആസ്തി മരവിപ്പിക്കലിനോ മുന്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനോ വിധേയരാകില്ലെന്ന് യു.എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചു. 2025 ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, സി.ഒ.പി 30 നായി സിറിയന്‍ പ്രസിഡന്റ്…

    Read More »
  • മദ്യപിച്ചു ട്രെയിനില്‍ കയറാനെത്തിയാല്‍ പിടിവീഴും; ഓപ്പറേഷന്‍ രക്ഷിതയില്‍ കുടുങ്ങിയത് 72പേര്‍; യാത്രയും വിലക്കി

    ട്രെയിനുകളിലെ അതിക്രമങ്ങള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. മദ്യപാനികളെ പിടികൂടാനുളള ഓപ്പറേഷന്‍ രക്ഷിതയില്‍ തിരുവനന്തപുരത്ത് 72 പേര്‍ പിടിയില്‍. മദ്യപിച്ച് ലക്ക്കെട്ട സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തളളിയിട്ട ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടെണ്ണം വീശി ട്രെയിനില്‍ കയാറാനെത്തുന്നവര്‍ ജാഗ്രതൈ. ബ്രത്തലൈസറുമായി ആര്‍പിഎഫും റെയില്‍വേ പൊലീസും കാത്തു നില്‍പ്പുണ്ട്. മദ്യപിച്ച് ട്രെയിനില്‍ കയറാനെത്തുന്നവര്‍ക്ക് പിടിവീണു തുടങ്ങി. ഇന്നലെ ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ ഇതുവരെ കുടുങ്ങിയത് 72 പേര്‍. ഇവര്‍ക്കെതിരെ കേസെടുത്തു. യാത്ര വിലക്കിയ ശേഷം വിട്ടയച്ചു. കുടിക്കാന്‍ പാകത്തില്‍ മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. മദ്യപിച്ചെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. യാത്ര തുടരാനും അനുവദിക്കില്ല. കര്‍ശന പരിശോധന രണ്ടാഴ്ച തുടരും. സഹയാത്രികന്‍റെ ക്രൂരതയ്ക്കിരയായ ശ്രീക്കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്‍റിലേറ്റര്‍ സപ്പോര്‍ട്ടില്‍ ചികില്‍സയിലാണ്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.

    Read More »
  • ഇവനെയൊക്കെ തൂക്കിക്കൊല്ലണം : ജീവപര്യന്തം തടവ് പോര: ജോലിഭാരം കുറയ്ക്കാന്‍ പത്ത് രോഗികളെ കൊലപ്പെടുത്തിയ പുരുഷനേഴസിന് ജീവപര്യന്തം തടവ് ശിക്ഷ; സംഭവം ജര്‍മനിയില്‍ :

      ബെര്‍ലിന്‍ : ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പോലും ഇത്രയും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത ചെയ്തിട്ടുണ്ടാകില്ല. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനായി ഒരു ആരോഗ്യപ്രവര്‍ത്തകന്‍ നടത്തിയ രക്തം കട്ടിയാക്കുന്ന ക്രൂരകൃത്യത്തില്‍ നടുങ്ങിയിരിക്കുകയാണ് ജര്‍മനി. പത്ത് രോഗികളെ ഇയാള്‍ വിഷാംശമുള്ള മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ആരോഗ്യമേഖലയെയും സമൂഹ മനസാക്ഷിയെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 44 വയസുള്ള പാലിയേറ്റീവ് കെയര്‍ നഴ്‌സാണ് തന്റെ പരിചരണത്തിലുള്ള രോഗികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ഈ പ്രതിക്ക് ജീവപര്യന്തം ശിക്ഷയല്ല വധശിക്ഷ തന്നെ നല്‍കണമെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ വൂര്‍സെലെനിലെ ഒരു ആശുപത്രിയില്‍ 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിലുള്ള ആറു മാസത്തിനിടെയാണ് ഇയാള്‍ ഈ കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടത്തിയത്. രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കുന്നതിനായി ഇയാള്‍ പ്രായമായ രോഗികള്‍ക്ക് ഉള്‍പ്പെടെ മോര്‍ഫിനോ…

    Read More »
Back to top button
error: