Breaking News

  • സുധാകരന്റെ സ്ഥാനാർഥിത്വം എഴുതിവച്ച തിരക്കഥയോ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ച ചെയ്തത് കെ സുധാകരനും കോൺ​ഗ്രസും മാത്രം… സുധാകരൻ സ്ഥാനാർഥിയാകുമോ? പുതിയ പാർട്ടി ഉണ്ടാക്കുമോ? സുധാകരനെ കയ്യിൽകിട്ടിയാൽ ചോദിക്കാൻ ഒരുപിടി ചോദ്യങ്ങളുമായി കാത്തിരുന്നത് ദിവസങ്ങൾ… ഒടുവിൽ ആ തീരുമാനമെത്തി, “ഞാൻ പാർട്ടിക്ക് വിധേയൻ”… ശുഭം

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിച്ചു, ഭരിക്കുന്ന പാർട്ടിയടക്കം പലരും സ്ഥാനാർഥി പ്രഖ്യാപനങ്ങൾ നടത്തി, പല വാ​ഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നടത്തി, സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പലരും മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി… ഇതെല്ലാം ചെറു വാർത്തകളിൽ ഒതുങ്ങി. മാധ്യമങ്ങളുടേയും, സമൂഹമാധ്യമങ്ങളുടേയും എന്തിനേറെ മറ്റു പാർട്ടികളുടേയും ശ്രദ്ധ പോയത് കോൺ​ഗ്രസിലേക്കും കെ സുധാകരൻ എന്ന വ്യക്തിയിലേക്കും… ഓരോ ദിവസവും സുധാകരന് സീറ്റ് കിട്ടുമോയെന്നറിയാൻ മാധ്യമങ്ങൾ കോൺ​ഗ്രസിലെ നേതാക്കൾക്ക് പിറകെ കൂടി… സുധാകരന് സീറ്റില്ല എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് കെ സി വേണു​ഗോപാലും സണ്ണി ജോസഫും സതീശനുമെല്ലാം മാധ്യമങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിലെല്ലാം ഇടയിൽ പുട്ടിനു പീര എന്നപോലെ ഓരോ തവണയും സുധാകരൻ മത്സരിക്കും, സീറ്റ് കൊടുത്തില്ലെങ്കിൽ സ്വതന്ത്രനാകും, അതല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വിധത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ അറഞ്ചംപുറഞ്ചം വന്നുകൊണ്ടിരുന്നു. അതിന് ആക്കംകൂട്ടാനെന്ന വിധം മല്ലികാർജുൻ ഖർ​ഗെയുടെ വീട്ടിൽ…

    Read More »
  • ‘റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൂടുമാറിയതിൽ പ്രതികരിച്ച് മുൻ ആർസിബി താരം ഫാഫ് ഡുപ്ലെസിസ് രം​ഗത്ത്. തനിക്ക് രാജസ്ഥാൻ റോയൽസെന്ന് കേട്ടാൽ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് ഓടി വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു. ‘ഇതുവരെയുള്ള ഐപിഎല്ലിന്റെ ചരിത്രമെടുത്തുനോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണി, മുംബൈയ്ക്ക് രോഹിത്ത്, ആർസിബിക്ക് കോഹ്‌ലി, അതുപോലെ രാജസ്ഥാനെന്ന് പറയുമ്പോൾ തനിക്ക് ആദ്യം ഓർമയിൽ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു. അതുപോലെ സഞ്ജുവിന്റെ അഭാവത്തിൽ യശ്വസി ജയ്‌സ്വാളിന് രാജസ്ഥാനിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ…

    Read More »
  • മസൂദ് അസ്ഹറിന്റെ അസുഖം ഇന്ത്യയുടെ കണ്ണിൽ പൊടിയിടാനോ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ, ആരോ​ഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ

    ഇസ്‍ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിൽ ആയാൽ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസർ നേതൃ നിലയിലേക്കു വരുമെന്നു റിപ്പോർട്ടുകൾ. മസൂദിന്റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിലയിരുത്തൽ പുറത്തുവന്നത്. ഓഡിയോ സന്ദേശത്തിൽ മസൂദ് അസ്ഹർ വളരെ ബുദ്ധിമുട്ടിയാണു പലപ്പോഴു സംസാരിക്കുന്നത്. നിരന്തരം ചുമയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അസറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക്ക് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം അസ്ഹറിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സ തേടുകയാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള മസൂദ് അസ്ഹറിന്റെ തന്ത്രപരമായ നീക്കമാണിതെിന്നും ചില വിലയിരുത്തലുകളുണ്ട്.

    Read More »
  • ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു; 19 വയസുള്ള ​ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

    ടെഹ്റാൻ: ഭരണകൂടത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് തൂക്കിലേറ്റിയത്. സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പങ്കുണ്ടെന്ന് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഖോമിൽ ജനക്കൂട്ടത്തിന്റെ മുന്നിൽവെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ പ്രതിഷേധക്കാരാണിവർ. ഇറാൻ ഹ്യൂമൻ റൈറ്റ്സ് (IHRNGO) ഈ വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതൽ വധശിക്ഷകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാർക്ക് തികച്ചും അനീതിപരമായ വിചാരണകൾക്ക് ശേഷമാണ് ശിക്ഷ ലഭിച്ചത്, പീഡനം വഴിയും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്,…

    Read More »
  • പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്

    ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിനെ സംബന്ധിച്ച വിശദീകരണം കമ്പനികൾ നല്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വിലവർധനവിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്.

    Read More »
  • യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവ് അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ

    ടെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) വക്താവ് അലി മുഹമ്മദ് നൈനി അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ യുദ്ധത്തിനിടയിലാണ് സംഭവമെന്നാണ് വിവരം. “അമേരിക്ക- സയോണിസ്റ്റ് പക്ഷത്തിൻ്റെ ആക്രമണത്തിൽ നയിനി വീരമൃത്യു വരിച്ചു” ഐആർജിസിയുടെ മേരി ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മരണവാർത്ത പുറത്തുവന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ച നയിനി പ്രസ്താവന നടത്തിയിരുന്നു. “യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം യുദ്ധം തുടങ്ങി നാലാഴ്ചക്കിടെ ഇറാൻ്റെ സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാലാമത്തെ വലിയ തിരിച്ചടിയാണിത്. ഇതിനുമുമ്പ് ഇത് ഈ ആഴ്ച ഇറാൻ്റെ സൈനിക-രാഷ്ട്രീയ നേത്യത്വത്തിന് നേരിടേണ്ടി വന്ന നാലാമത്തെ വലിയ നഷ്ടമാണ്. അലി ലാരിജാനി, ഘോലാംറേസ സുലൈമാനി, ഇസ്മായിൽ ഖത്തീബ് എന്നിവർ അമേരിക്ക- ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് ഇറാൻ…

    Read More »
  • ഒരുമുഴം മുമ്പേ ചൈന എല്ലാം മനസിലാക്കി; ഇറാന്‍ യുദ്ധത്തില്‍ ലോകം ഊര്‍ജ പ്രതിസന്ധിയില്‍ വലയുമ്പോള്‍ തെല്ലും കുലുക്കമില്ല; സൗരോര്‍ജം മുതല്‍ കാറ്റ് വരെ; ഊര്‍ജ ആവശ്യത്തിന്റെ മൂന്നിലൊന്നും സ്വന്തം നിലയില്‍; ഒപ്പം വന്‍ എണ്ണശേഖരവും

    ബീജിംഗ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഊര്‍ജ വിപണികളെ ആകെ തകിടം മറിക്കുമ്പോള്‍ കുലുക്കുമില്ലാതെ ചൈന. യുദ്ധമല്ലെങ്കില്‍ തന്നെയും ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ട് ചൈന വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ മുന്നൊരുക്കങ്ങളാണ് ആ രാജ്യത്തിന്റെ കരുത്ത്. ഇത്തരമൊരു പ്രതിസന്ധി നേരിടാന്‍ ഷി ജിന്‍പിംഗ് വര്‍ഷങ്ങളായി തയ്യാറെടുപ്പിലായിരുന്നു. ചൈന തങ്ങളുടെ ഊര്‍ജ്ജ വിതരണം ‘സ്വന്തം കൈകളില്‍’ സുരക്ഷിതമാക്കണമെന്ന് 2021-ല്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം മിഡില്‍ ഈസ്റ്റിനെ കടുത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു. ആഗോള വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്, മേഖലയിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമണത്തിനിരയാകുന്നു. മാരിടൈം ട്രാക്കിംഗ് കണ്‍സള്‍ട്ടന്‍സിയായ ‘കെപ്ലര്‍’ (Kpler) നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി 61 ശതമാനം കുറഞ്ഞു. 2025-ല്‍ തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 59 ശതമാനത്തിനും ഈ മേഖലയെ ആശ്രയിച്ചിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതോടെ ഊര്‍ജ്ജം ലാഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ…

    Read More »
  • ഹിമന്തയുടെ പ്രതികാരം! സംസ്ഥാന പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയില്‍; അസമിലെ പാര്‍ട്ടിയെ മുഖ്യമന്ത്രി മാറ്റിമറിച്ചത് ഇങ്ങനെ; 11 സ്ഥാനാര്‍ഥികള്‍ മുന്‍ എംഎല്‍എമാര്‍; അടുത്ത ലക്ഷ്യം പ്രതിപക്ഷ നേതാവ്! ‘മാതൃക’ പിന്തുടര്‍ന്ന് അരുണാചലും മണിപ്പൂരും

    സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍ ഗോഗോയിയുടെ മൂന്ന് സര്‍ക്കാരിലും ഭാഗമായിരുന്ന അദ്ദേഹം, 2015-ല്‍ കോണ്‍ഗ്രസ് വിടുകയും അടുത്ത വര്‍ഷം ബിജെപിയുടെ ചരിത്രവിജയത്തിന് തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടി വിട്ടു. ശര്‍മ്മയ്ക്ക് ചുറ്റുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും എണ്ണം അന്നുമുതല്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. 2021-ല്‍…

    Read More »
  • ഒൻപതു വർഷം മുമ്പത്തെ 10,000 യുടെ പിഴവിന് ബാങ്കിന് നൽകേണ്ടി വന്നത് 3,28,800 രൂപ!

    സൂറത്ത്: ഒൻപത് വർഷം മുമ്പ് നടന്ന ഒരു എടിഎം ഇടപാടിലെ പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വരുത്തിവച്ചത് വലിയ നഷ്ടം. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് ബാങ്കിന് 3,28,800 രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണം ലഭിക്കുകയോ രസീത് വരികയോ ചെയ്തില്ല. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി സന്ദേശം ലഭിച്ചു. ഇതിനെതിരെ ഉപഭോക്താവ് 2017 ഫെബ്രുവരി 21-ന് ബാങ്ക് ഓഫ് ബറോഡയുടെ ദുംഭാൽ ബ്രാഞ്ചിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് മാസങ്ങളോളം ഇ മെയിൽ വഴിയും മറ്റും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആർബിഐ…

    Read More »
  • വീണ്ടും അമ്മയുടേയും കു‍ഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിൽ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ്

    ചാവക്കാട്: പ്രസവത്തെതുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ നടത്തുന്ന ഭർത്താവായിരുന്നു വീട്ടിൽ വച്ച് മുഹ്സിനയുടെ പ്രസവമെടുത്തത്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്. പ്രസവത്തെ തുടർന്ന് യുവതിയുടെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    Read More »
Back to top button
error: