Breaking News

  • ”ഇലന്തൂരില്‍ അവയവക്കച്ചവടം നടന്നിട്ടില്ല; ഷാഫി ദമ്പതികളെ വീഴ്ത്തിയത് ഫെയ്സ്ബുക്കിലൂടെ”

    കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. വളരെ വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം എടുക്കുന്നത്. ഒരു വീട്ടില്‍ വെച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് എടുക്കാനാവില്ല. എന്നാല്‍, അവയവക്കച്ചവടം നടത്താമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെയും ലൈലയേയും കബളിപ്പിച്ചിട്ടുണ്ടാകുമെന്ന് പോലീസ് കമ്മിഷണര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ഒരുപാട് ശാസ്ത്രീയ തെളിവുകളും സൈബര്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വിദഗ്ധ പരിശോധനകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യം ചെയ്യലില്‍ നിരവധി കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. എന്നാല്‍, ഈ കേസുമായി ബന്ധപ്പെട്ടതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും സ്വാധീനിച്ചത്. ഷാഫി സമൂഹമാധ്യമം ഉപയോഗിക്കുന്നതില്‍ നല്ല അറിവുള്ളയാളാണെന്നാണ് മനസിലായിട്ടുള്ളത്. ഷാഫിക്ക് പിന്നില്‍ മറ്റാരുമില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇക്കാര്യം പൂര്‍ണമായി പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഈ കാര്യവും അന്വേഷിക്കുന്നുണ്ട്. മൃതദേഹം വെട്ടിമുറിച്ചത് ഷാഫിയാണെന്നാണ് നിഗമനം. മൃതദേഹം…

    Read More »
  • കേദാര്‍നാഥില്‍ ഹെലിക്കോപറ്റര്‍ അപകടം: തീര്‍ഥാടകരടക്കം ആറുപേര്‍ മരിച്ചു

    ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറുപേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പൈലറ്റുമാരും നാല് തീര്‍ഥാടകരുമാണ് മരിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഗരുഡ് ഛഠിയില്‍വച്ചാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേദാര്‍നാഥില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ഹെലിക്കോപ്റ്ററിന് തീപിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് രക്ഷാദൗത്യം ഏറെ ദുഷ്‌കരമാണ്. ചെങ്കുത്തായ മലനിരയും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തെ കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് വ്യോമയാനമന്ത്രി പറഞ്ഞു.    

    Read More »
  • കലാസംവിധായകന്‍ കിത്തോ അന്തരിച്ചു

    കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ കിത്തോ(82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പരസ്യകലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമ നിര്‍മിക്കുകയും സിനിമയ്ക്കു കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടു ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു. സംസ്‌കാരം പിന്നീട്. ലില്ലിയാണ് ഭാര്യ. മക്കള്‍: അനില്‍ കിത്തോ (ദുബായ്), കമല്‍ കിത്തോ (‘കിത്തോസ് ആര്‍ട്’ കൊച്ചി). കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളായി മാറി. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്തു തന്നെ ചിത്രരചനയിലും ശില്‍പനിര്‍മാണത്തിലും സ്വയം പരിശീലനം നേടി. കൊച്ചിയില്‍ എംജി റോഡില്‍ ‘ഇല്ലസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ്’ എന്ന സ്ഥാപനമാരംഭിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നിസ് ‘ചിത്രകൗമുദി’ എന്ന സിനിമാ മാസികയില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ചിത്രം വരച്ച് കൊടുത്തതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ കിത്തോയുടെ വരകള്‍ മറ്റു പ്രമുഖ മാധ്യമങ്ങളിലും…

    Read More »
  • ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി

    പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു. പത്മ, റോസ്ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.

    Read More »
  • കശ്മീരിലെ ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം; യു.പി സ്വദേശികള്‍ കൊല്ലപ്പെട്ടു

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഹര്‍മേന്‍ പ്രദേശത്ത് തൊഴിലാളികള്‍ താമസിച്ചിരുന്നിടത്തേക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു. കന്നൗജ് സ്വദേശികളായ രാം സാഗര്‍, മോനിഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കറെ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഷോപ്പിയാന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ ഹെര്‍മന്‍ നിവാസിയായ ലഷ്‌കര്‍ ഭീകരന്‍ ഇമ്രാന്‍ ബഷിറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് മറ്റു ഭീകരരുണ്ടോ എന്നറിയാനായി കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.  

    Read More »
  • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

    ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം…

    Read More »
  • ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീട് ആക്രമിച്ചു; കാറുകള്‍ അടിച്ചു തകര്‍ത്തു

    ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിന് നേര്‍ക്ക് ആക്രമണം. കാറുകള്‍ ആക്രമിച്ചു തകര്‍ത്തു. സ്വാതി മലിവാള്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും അമ്മയും വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതര്‍ വീട്ടില്‍ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെയും അമ്മയുടെയും കാറുകള്‍ അടിച്ചു തകര്‍ത്തു. തങ്ങള്‍ സുരക്ഷിതരല്ലെന്നും പോലീസില്‍ പരാതി നല്‍കുമെന്നും എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ അധ്യക്ഷ എന്ന നിലയില്‍ വിവിധ കേസുകളില്‍ സ്വാതി നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അവര്‍ക്ക് നേരെയുള്ള ആക്രമണം. ഡല്‍ഹിയില്‍ ക്രമസമാധാനനില തകര്‍ന്നുവെന്നും വിവിധ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്ന ലഫ്. ഗവര്‍ണര്‍ ക്രമസമാധാന നില നേരെയാക്കാന്‍ അല്‍പസമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ റോഡില്‍; വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ ഉപരോധം തുടങ്ങി

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരേ സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുകയാണ്. വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിലാണ് സമരം. ആറ്റിങ്ങലില്‍ സ്ത്രീകള്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്. റോഡ് ഉപരോധസമരത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍, തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷന്‍ കടവും സമരക്കാര്‍ ഉപരോധിച്ചു. വിഎസ് എസ് സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ചാക്ക ബൈപ്പാസിലും ഗതാഗതം തടസപ്പെട്ടു. നഗരത്തില്‍ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം വഴിതിരിച്ചു വിടുകയാണ്. രാവിലെ 11 മണിയോടെ സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും. സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നത്. ലത്തീന്‍ അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കിയിട്ടുള്ളത്. സമരം കണക്കിലെടുത്ത് വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച…

    Read More »
  • ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പാക് സൈന്യം തട്ടിക്കൊണ്ടു പോയവരുടെതോ?

    ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയില്‍ ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പാക് സൈന്യവും രഹസ്യാനേഷണ ഏജന്‍സികളും തട്ടിക്കൊണ്ടു പോയവരുടേതാകാമെന്നു റിപ്പോര്‍ട്ട്. അഴുകിയ 400 ഓളം മൃതദേഹങ്ങള്‍ മുള്‍ട്ടാനിലെ പഞ്ചാബ് നിഷ്താര്‍ ആശുപത്രിയുടെ മുകളില്‍നിന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹങ്ങളുടെ നെഞ്ച് വെട്ടിക്കീറിയ നിലയിലും ആന്തരികാവയവങ്ങള്‍ നീക്കിയ നിലയിലുമായിരുന്നു. മൃതദേഹം പരിശോധിച്ചപ്പോള്‍ മലകളിലോ അതുപോലുള്ള ദുര്‍ഘടമേഖലയിലോ ജീവിച്ചവരാണെന്നു വ്യക്തമാണെന്നു ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. അതേസമയം, ആശുപത്രി അധികൃതര്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയാറാകുന്നില്ലെന്നും വിഷയം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളില്‍നിന്ന് പാക്ക് സേന തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ചൗധരി സമാന്‍ ഗുജ്ജറാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി സന്ദര്‍ശനത്തിനിടെ ‘നിങ്ങള്‍ക്ക് നല്ലതുചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ മോര്‍ച്ചറിയില്‍ ചെന്നു പരിശോധിക്കു’ എന്ന് ഒരാള്‍ വന്നു പറഞ്ഞുവെന്നും അതനുസരിച്ച് ചെന്നപ്പോള്‍ ജീവനക്കാര്‍ മോര്‍ച്ചറി തുറക്കാന്‍ തയാറായില്ലെന്നും ഗുജ്ജര്‍ അറിയിച്ചു. ഇപ്പോള്‍ തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്നു പറഞ്ഞപ്പോഴാണ് അവര്‍ വാതില്‍ തുറന്നത്, ഗുജ്ജര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയധികം…

    Read More »
  • നാളെയും മറ്റന്നാളും അതിശക്ത മഴ; വ്യാഴാഴ്ച വരെ വ്യാപക മഴ തുടരും

    തിരുവനന്തപുരം: ബുധനാഴ്ച വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 20 ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയുണ്ടാകും. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
Back to top button
error: