KeralaNEWS

ന്യൂനമര്‍ദം അതിതീവ്രമാകും; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം, വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. നാളെ (ഞായര്‍) രാവിലെയോടെ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും.

തുടര്‍ന്ന് വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് 24 ന് രാവിലെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറാനാണു സാധ്യത. തുടര്‍ന്ന് വടക്ക് -വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി 25 ന് രാവിലെ ബംഗ്ലദേശ് തീരത്തു ടിങ്കൊണ ദ്വീപിനും സാന്‍ഡ് വൈപിനുമിടയില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Signature-ad

ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് (ശനി) വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കും.

 

 

Back to top button
error: