KeralaNEWS

കോന്നിയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ കിണറിടിച്ച് പുറത്തുകടത്തി

പത്തനംതിട്ട: കോന്നിയില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ കിണറിടിച്ച് രക്ഷപ്പെടുത്തി. ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ സമീപത്ത് ചേലക്കാട് അനുവിന്റെ വീട്ടിലെ കിണറ്റില്‍ കഴിഞ്ഞ രാത്രിയോടെയാണ് കാട്ടുപോത്ത് വീണത്. രാവിലെ കിണറ്റില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടുപോത്ത് കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെയും കോന്നി സ്‌ട്രൈക്കിങ് ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ പോത്തിനെ കരക്ക് കയറ്റാനുള്ള ശ്രമം ആരംഭിച്ചു. ജെ.സി.ബിയുടെ സഹായത്തോടെ കിണറിന്റെ ഒരു വശം ഇടിച്ചു നിരപ്പാക്കി പോത്തിനെ പുറത്തെത്തിച്ചു. പുറത്തെത്തിയതിനു പിന്നാലെ പോത്ത് കാട്ടിലേക്ക് പോയി.

Signature-ad

പത്തടിയോളം താഴ്ചയുണ്ട് കിണറിന്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറാണിത്. വളരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയായതിനാല്‍ കാട്ടുപോത്തിന് പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

 

 

 

Back to top button
error: