CrimeNEWS

പാനൂരില്‍ യുവതിയ കഴുത്തറുത്ത് കൊന്ന യുവാവ് പിടിയില്‍; കാരണം പ്രണയപ്പക

കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് മാനന്തേരി സ്വദേശി ശ്യാം പോലീസ് പിടിയിലായി. നടമ്മല്‍ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. ഖത്തറില്‍ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാനൂരില്‍ ഫാര്‍മസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബവീട്ടിലായിരുന്ന പെണ്‍കുട്ടി, വസ്ത്രം മാറാനായി എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോള്‍ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാല്‍ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോള്‍ ആരും അറിഞ്ഞില്ല. വസ്ത്രം മാറാന്‍ പോയ യുവതി തിരികെ വരാന്‍ വൈകിയതോടെയാണ് കുടുംബ വീട്ടില്‍നിന്ന് ബന്ധുക്കള്‍ തിരഞ്ഞിറങ്ങിയത്. ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

കഴുത്തറുത്ത് ഇരു കൈകളും മുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേര്‍പെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്‌ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികള്‍ കണ്ടു. വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഊര്‍ജിത അന്വേഷണം നടത്തിയതോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായത്. മാനന്തേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തിയിരുന്നു.

 

Back to top button
error: