പാലക്കാട്: വീട്ടുമുറ്റത്തെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം.
പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുല്‍ റഹ്മാന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്.
വീട്ടില്‍ സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.