NEWS

3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകളുമായി ബംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ

ബംഗളൂരു :3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകളുമായി ബംഗളൂരുവിൽ രണ്ടു മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബസവപുരയില്‍ വാടകയ്ക്ക് താമസിക്കുന്ന എ.എസ്.പ്രദീപ് (38), സനല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ഇരുവരുടേയും അറസ്റ്റ്.

ജനലിനടുത്തുവെച്ച സ്വര്‍ണമാല മോഷണം പോയെന്ന് ജെ.പി. നഗര്‍ സ്വദേശിയായ ശാന്തി സിദ്ധരാജുവാണ് പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ ബെംഗളൂരുവില്‍ 20-ലേറെ മാലപൊട്ടിക്കല്‍ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 3.1 ലക്ഷത്തിന്റെ വ്യാജനോട്ടുകള്‍ കണ്ടെത്തിയത്.

Back to top button
error: