തിരുവനന്തപുരം: പഴനിക്ക് പോകാൻ കേരളത്തിൽ നിന്നും ഇപ്പോൾ നേരിട്ട് ട്രെയിൻ സൗകര്യം ലഭ്യമാണ്.
രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് (16343) രാവിലെ 7.15 ന് പഴനിയിൽ എത്തും. കോട്ടയത്ത് രാത്രി 11.15നും എറണാകുളം നോർത്തിൽ 12.45നും എത്തും.
പഴനി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരം വരും ക്ഷേത്രത്തിലേക്ക്.ഓട്ടോയ്ക്ക് 100രൂപ ആകും.ബസും ലഭ്യമാണ്. അത്യാവശ്യം ആരോഗ്യമുള്ളവർക്ക് നടക്കാവുന്നതേ ഉള്ളൂ.. 20 മിനിറ്റിൽ എത്തും.
തിരിച്ചുള്ള അമൃത (16344) സന്ധ്യയ്ക്ക് 6.15 ന് പഴനി വിട്ട് രാത്രി 12.30ന് എറണാകുളത്തും വെളുപ്പിന് 5 മണിക്ക് തിരുവനന്തപുരത്തും എത്തിച്ചേരും.
പഴനിക്ക് പോകുമ്പോൾ തിരുവല്ലയിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും തിരിച്ചു വരുമ്പോൾ ഇവിടെ സ്റ്റോപ്പ് ഇല്ലെന്ന് ഓർക്കണം.
പാലക്കാട് നിന്ന് വേറെ രണ്ട് വണ്ടികൾ കൂടി പഴനിക്ക് പോകുന്നുണ്ട്.