ദില്ലി: ബാങ്ക് ലോക്കറുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബാങ്ക് ലോക്കര്‍ നിയമങ്ങളിലാണ് ആര്‍ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഭരണങ്ങളും പണവും മോഷണം പോകുന്നത് ഇപ്പോഴും വ്യാപകമാണ്. ബാങ്ക് ലോക്കര്‍ നിയമങ്ങളുടെ പ്രാഥമിക ലക്ഷ്യം മോഷണത്തില്‍ നിന്നും കവര്‍ച്ചകളില്‍ നിന്നും വിലകൂടിയ സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതായിരുന്നു.
സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ആര്‍ബിഐ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പുറത്തിറക്കിയത്. പൊതുവെ ബാങ്ക് ലോക്കറുകളില്‍ നിന്നും സാധങ്ങള്‍ മോഷണം പോയാല്‍ ഉത്തരവാദി അല്ലെന്ന് പറഞ്ഞ് ബാങ്ക് കൈ ഒഴിയാറാണ് പതിവ്. ബാങ്കുകള്‍ ഉത്തരവാദിത്തം നിഷേധിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ നിയമപോരാട്ടങ്ങള്‍ക്ക് ഇറങ്ങാറുണ്ട് . ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ ബാങ്ക് ലോക്കര്‍ നിയമം കൊണ്ടുവരുന്നത്. 2022 ജനുവരിക്ക് ശേഷം, ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ബാധ്യതയില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുകയില്ല.
ലോക്കറില്‍ നിന്ന് എന്തെങ്കിലും മോഷണം പോയാല്‍ നഷ്ടപരിഹാരമായി അതിന്റെ 100 മടങ്ങ് ബാങ്ക് ഉപഭോക്താവിന് നല്‍കേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് ബാങ്ക് ലോക്കര്‍ നിയമം കൊണ്ടുവന്നു. ബാങ്ക് ലോക്കറുകളില്‍ മോഷണം നടക്കുന്നതായി പരാതി ഉയര്‍ന്നതാണ് ഈ നിയമം പുറപ്പെടുവിക്കാന്‍ കാരണം. ഒഴിഞ്ഞ ലോക്കറുകളുടെ പട്ടിക ബാങ്കുകള്‍ കാണിക്കുകയറ്റും വേണം. ഇതോടെ ബാങ്ക് ലോക്കര്‍ അസംവിധാനം കൂടുതല്‍ സുതാര്യമാകും. പൊതുമേഖലാ ബാങ്കുകളിലെ സുതാര്യതയില്ലായ്മ എന്നും ആശങ്കയായിരുന്നു. മോഷണം നടന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് പറഞ്ഞ് പൂര്‍ണമായും അവഗണിക്കുകയായിരുന്നു ബാങ്കുകള്‍ ഇന്നുവരെ.
ഓരോ തവണയും ലോക്കര്‍ തുറക്കുമ്പോള്‍ ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും ബാങ്ക് നിങ്ങളെ അറിയിക്കും. കൂടാതെ ലോക്കര്‍ വാടക 2000 രൂപയാണെങ്കില്‍ മൂന്ന് മാസത്തേക്ക് ബാങ്ക് നിങ്ങളില്‍ നിന്നും 6000 രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. ലോക്കര്‍ റൂമിലേക്ക് വരുന്നവരെയും പോകുന്നവരെയും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുന്നത് ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, സിസിടിവി ദൃശ്യങ്ങളുടെ ഡാറ്റ ആറ് മാസത്തേക്ക് സൂക്ഷിക്കേണ്ടിവരും. സുരക്ഷാ വീഴ്ചയോ മോഷണമോ ഉണ്ടായാല്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് അന്വേഷണം നടത്താനാകും.