NEWS

‘ചൈനീസ് മഞ്ച’ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ചില്ല് പൊടിച്ചുചേര്‍ത്ത് നിര്‍മിക്കുന്ന പട്ടച്ചരടായ ‘ചൈനീസ് മഞ്ച’ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാര്‍ക്ക് മേല്‍പ്പാലത്തിലാണ് സംഭവം. രക്ഷാബന്ധന്‍ ആഘോഷിക്കാനായി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വിപിന്‍ കുമാര്‍ എന്ന 35കാരനാണ് മരിച്ചത്.

 

 

മനുഷ്യര്‍ക്കും മറ്റ് ജന്തുക്കള്‍ക്കും അപകടകരമാണെന്നു കണ്ട് 2016ല്‍ ഡല്‍ഹിയില്‍ ചൈനീസ് മഞ്ചക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ ഈ മാസം ചൈനീസ് മഞ്ച കഴുത്തില്‍ കുരുങ്ങിയുള്ള രണ്ടാമത്തെ മരണമാണിത്.

Back to top button
error: