NEWS

വാരിയംകുന്നൻ ആകാൻ ഗോകുൽ സുരേഷിനെ ക്ഷണിച്ച് ആഷിഖ് അബു

ലബാര്‍ കലാപ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു വാരിയംകുന്നന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജും ആഷിഖ് അബുവും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതാണ് സിനിമയില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ നിന്നും പിന്മാറിയത് ബാഹ്യസമ്മര്‍ദ്ദങ്ങളെ തുടര്‍ന്നല്ലെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.

ആഷിഖ് അബു പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുമെന്ന്
പ്രഖ്യാപിച്ച ചിത്രമായിരുന്നു വാരിയംകുന്നന്‍. പിന്നീട് സംവിധായകനും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടയാക്കിയ സിനിമ വീണ്ടും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിര്‍മ്മാതാവ് നൗഷാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ’ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നൗഷാദ് വാരിയംകുന്നനെ കുറിച്ച്‌ പറഞ്ഞത്. വാരിയംകുന്നന്‍ എടുക്കണമെന്ന് ആഗ്രഹം ഉണ്ട്. നല്ലൊരു കഥയാണ്. വ്യത്യസ്തമായ രണ്ട് ശൈലിയില്‍ സിനിമയുടെ കഥ കേട്ടിട്ടുണ്ട്. നല്ലൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ചരിത്രം എത്തിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴാണോ അവസരം നല്‍കുന്നത് അപ്പോള്‍ അത് ചെയ്യും. നായകന്മാരെക്കുറിച്ച്‌ കുറിച്ച്‌ നിലവില്‍ ചിലര്‍ പരിഗണനയില്‍ ഉണ്ടെന്നും നൗഷാദ് വ്യക്തമാക്കി.

Signature-ad

പൃഥ്വിരാജ് തന്നെ എന്നൊന്നും ഇല്ല. ആ സമയത്ത് ആരാണോ അവരായിരിക്കും നായകന്‍. ഒരു പക്ഷേ അത് ഗോകുല്‍ സുരേഷ് ആയിരിക്കാം. നല്ല മസിലൊക്കെയായി ഗോകുല്‍ വന്നാല്‍ ഗോകുല്‍ ആയിരിക്കും ആ കഥാപാത്രം. നല്ലൊരു കഥയാണ് തീര്‍ച്ചയായും ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.

Back to top button
error: