അടുത്തവര്‍ഷം ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍
ന്യൂഡല്‍ഹി: ലോകമെമ്പാടും കോവിഡ് വ്യാപനം തടയാനായി വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണങ്ങളിലുമാണ്. ഇപ്പോഴിതാ കോവിഡിനെതിരായ വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
രാജ്യത്ത് എങ്ങനെയാണ് വാക്‌സീന്‍ വിതരണം നടപ്പിലാക്കേണ്ടതെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധര്‍ പദ്ധതികള്‍ തയാറാക്കുകയാണെന്നുഹര്‍ഷവര്‍ധന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സീന്‍ പരീക്ഷണങ്ങള്‍ അഡ്വാന്‍സ്ഡ് സ്റ്റേജിലാണ്.
400-500 ദശലക്ഷം കോവിഡ്-19 വാക്‌സീന്‍ ഡോസുകള്‍ സ്വീകരിക്കാനും ഉപയോഗിക്കാനും കേന്ദ്രം പദ്ധതിയിട്ടിരുന്നു. 2021 ജൂലൈയില്‍ 1.3 ബില്യണ്‍ ജനസംഖ്യയില്‍ 20-25 കോടി ആളുകള്‍ക്ക് ആദ്യ ഷോട്ട് ലഭിക്കും. ഇന്ത്യയില്‍ മൂന്നു വാക്‌സീനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ഇവ ഇന്ത്യയ്ക്കു പുറത്തുനടത്തിയ പരീക്ഷണങ്ങളില്‍ സുരക്ഷിതവും ഇമ്യൂണോജെനിക്കും ഫലവത്തുമാണെന്നു തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരില്‍ വാക്‌സീന്‍ എത്രമാത്രം സുരക്ഷിതമാണെന്നു കണ്ടെത്തുന്നതിനായി പഠനം നടത്തേണ്ടതുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.