കണ്ണൂര്‍: ലിബര്‍ട്ടി ബഷീര്‍ നല്കിയ മാനനഷ്ടക്കേസില്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. നവംബര്‍ 7 ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്.
നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന ദിലീപിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് നടപടി. മൂന്ന് വര്‍ഷം മുമ്പ് ലിബര്‍ട്ടി ബഷീര്‍ മജീസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍ നടപടി എടുക്കാതിരുന്നപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പര്യമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.