കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രണ്ട് സംസ്ഥാനങ്ങളിലായി 13 സ്ത്രീകളെ വിവാഹം ചെയ്ത് കബളിപ്പിച്ചയാളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ മോചിതരായ സ്ത്രീകളെ വിവാഹം കഴിച്ചതിന് ശേഷം പണവും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുമായി കടന്ന് കളയലായിരുന്നു ശിവശങ്കര്‍ ബാബു എന്നയാളുടെ പ്രധാന തൊഴില്‍.ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രതി വിവാഹമോചിതരായ സമ്പന്നരായ സ്ത്രീകളെ ലക്ഷ്യമിട്ട് മാട്രിമോണി സൈറ്റുകളില്‍ സജീവമായിരുന്നു.
താന്‍ വിവാഹമോചിതനാണെന്ന വ്യാജ രേഖകള്‍ ചമച്ച് പുതിയ ജീവിതം വാഗ്ദാനം ചെയ്താണ് ഇയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. ഹൈദരാബാദ്, രചകൊണ്ട, സംഗറെഡ്ഡി, ഗുണ്ടൂര്‍, വിജയവാഡ, അനന്തപൂര്‍ എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ സൈരാബാദ് പൊലീസ് കമ്മീഷ്ണറേറ്റിന് കീഴിലുള്ള ഗച്ചിബൗളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.