NEWS

പൂജാരി ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കോവിഡ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്

തിരുവനന്തപുരം: പൂജാരി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്.

പെരിയനമ്പിയും പൂജാരിയും ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഈ താല്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു.

Signature-ad

അതേസമയം,നിത്യപൂജകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. കുറച്ച് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് തീരുമാനം.

Back to top button
error: