NEWS

ഭീമ കൊറേഗാവ്‌ കേസിൽ 83 കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻഐഎ

2018 ലെ ഭീമ കൊറേഗാവ്‌ കേസിൽ പുരോഹിതനും മനുഷ്യാവകാശപ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് എൻഐഎ .83 വയസാണ് ഫാദർ സ്റ്റാൻ സ്വാമിക്കുള്ളത് .

ഡൽഹിയിൽ നിന്നെത്തിയ എൻഐഎ സംഘം ജാർഖണ്ഡിലെ റാഞ്ചിയിൽ വച്ചാണ് ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത് .20 മിനുട്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ ചിലവഴിച്ചു .

Signature-ad

വലിയ പ്രതിഷേധമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ തുടർന്ന് ഉണ്ടായത് .ആദിവാസികളുടെ അവകാശത്തിനു വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആണ് ഫാദർ സ്റ്റാൻ സ്വാമി എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു .

“അതുകൊണ്ടാണ് ഇവരെ നിശ്ശബ്ദരാക്കാൻ മോഡി സർക്കാർ ആഗ്രഹിക്കുന്നത് .ആദിവാസികളുടെ ക്ഷേമത്തെക്കാൾ സർക്കാരിന് താല്പര്യം ഖനി മുതലാളിമാരുടെ ലാഭത്തിനോടാണ് .”രാമചന്ദ്ര ഗുഹ പറഞ്ഞു .

Back to top button
error: