KeralaNEWS

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കഴക്കൂട്ടത്ത് ഫ്‌ളൈ ഓഫര്‍ കാണാന്‍ പോയതിന് പിന്നിലെ ചേതോവികാരം ആര്‍ക്കും മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യമന്ത്രി ഫ്‌ളൈ ഓവറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ കണ്ട് വല്ലാത്ത ആശ്ചര്യം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.”നമ്മുടെ രാജ്യം ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ്. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്ര തിരക്കുള്ള ഘട്ടത്തില്‍ ഒരു പാലം കാണാന്‍ വന്നത് ചിലതിന്റെയെല്ലാം തുടക്കമാണ്. കേവലമൊരു ഫ്‌ളൈഓവര്‍ കാണലല്ല അത്. 18 മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. കഴക്കൂട്ടം ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലം ജയ്ശങ്കറിനെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നുള്ള സന്ദര്‍ശനമാണ്.” കേരളം ദേശീയപാതാ വികസനം യാഥാര്‍ഥ്യമാക്കിയപ്പേള്‍ അതിന്റെ നേര്‍ അവകാശികളാകാന്‍ ചില പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എസ് ജയ്ശങ്കര്‍ രംഗത്തെത്തി. താന്‍ കാര്യങ്ങള്‍ മനസിലാക്കാനാണ് വന്നത്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയത്തിന് മീതെ വികസനം കാണുന്നവര്‍ക്ക് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം മനസിലാകുമെന്നാണ് ജയ്ശങ്കര്‍ പറഞ്ഞത്.

Signature-ad

 

Back to top button
error: