NEWS

ട്രെയിൻ സര്‍വീസ് പുനരാരംഭിച്ചെങ്കിലും മലബാറിൽ പ്രതിസന്ധി തന്നെ

ഷൊർണൂർ : ട്രെയിൻ സർവീസ് പുനരാരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകൾ ഇല്ലാത്തത് മലബാർ മേഖലയിൽ യാത്രാക്ലേശം സൃഷ്ടിക്കുന്നു.
നിത്യ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് പാസഞ്ചര്‍ സര്‍വീസില്ലാത്തത് ഏറെ ബാധിച്ചിരുന്നത്.ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുത്ത് ബസിലും മറ്റും യാത്ര ചെയ്യേണ്ട ഗതികേടിലാണ് ഇവർ.

 പാസഞ്ചര്‍ ട്രെയിനുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുമെന്നതായിരുന്നു ഇത് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവാന്‍ കാരണം.എന്നാല്‍ പുനരാരംഭിച്ചത് എക്സ്പ്രസ് സര്‍വീസുകളും.അതിനാൽ തന്നെ മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നതും ട്രെയിന്‍ യാത്രയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലാതായിരിക്കുകയാണ്.വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റില്‍ ഇളവ് അനുവദിച്ചുള്ള കാര്‍ഡുകളും അടുത്ത മാസത്തോടെ ലഭ്യമാവൂ.

 

Signature-ad

പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ പുനഃസ്ഥാപിച്ച പാസഞ്ചറുകളും അണ്‍ റിസര്‍വഡ് പാസഞ്ചറുകളായാണ് സര്‍വീസ് നടത്തുന്നത്.അടുത്ത മാസം പുനരാരംഭിക്കുന്ന തൃശൂര്‍-കണ്ണൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ അണ്‍റിസര്‍വഡ് എക്സ്പ്രസായിട്ടാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

 

 

എക്സ്‌പ്രസ് നിരക്കില്‍ സര്‍വീസ് നടത്തുന്നത് റെയില്‍വേ പുനഃപരിശോധിക്കണം. ഹ്രസ്വ ദൂര യാത്രക്കാരാണ് ഈ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.ചെറിയ യാത്രയ്ക്ക് പോലും ഉയര്‍ന്ന തുക ഒടുക്കുന്നത് അവരുടെ നിത്യജീവിതത്തെ ബാധിക്കുന്ന കാര്യമാണ്.വിഷയത്തില്‍ ജനപ്രതിനിധികള്‍ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.

Back to top button
error: